ജംഇയ്യത്തിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന് നാമകരണം ചെയ്തത് എന്ന്
1926
ബ്രിട്ടീഷുകാർ മുസ്ലിങ്ങളെ തിരഞ്ഞു പിടിച്ചു ദ്രോഹിക്കുവാൻ കാരണമെന്ത്?
ബ്രിട്ടീഷുകാർക്കെതിരെ നടന്ന സ്വാതന്ത്രസമരത്തിൽ മുൻനിരയിൽ ഉണ്ടായിരുന്നത് മുസ്ലീങ്ങൾ ആയിരുന്നു. മുസ്ലീങ്ങൾ എല്ലാവരും ഐക്യത്തിലും ഇണക്കത്തിലും നേതാക്കൾ പറയുന്ന പ്രകാരം സജീവമായി സമര സംഘത്ത് ഉണ്ടായിരുന്നത് കാരണം.
പുത്തനാശയക്കാരുടെ വാദഗതികൾ
മദ്ഹബുകൾ തള്ളപ്പെടേണ്ടതാണെന്നും ഓരോരുത്തർക്കും മതവിധികൾ ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും കണ്ടെത്താം എന്നും അവർ വാദിച്ചു.
കോഴിക്കോട് ഖാളിമാർ നേതൃത്വം നൽകിയിരുന്നത് ഏത് നൂറ്റാണ്ടിൽ ആയിരുന്നു ?
ഹിജ്റ 10, 11 നൂറ്റാണ്ടിൽ
ഖാളി മുഹമ്മദ് എന്നിവരുടെ ഖബ്ർ എവിടെ സ്ഥിതി ചെയ്യുന്നു
കോഴിക്കോട് കുറ്റിച്ചിറ പള്ളിക്ക് സമീപം
മമ്പുറത്ത് താമസിച്ചിരുന്ന മമ്പുറം തങ്ങളുടെ അമ്മാവൻ ആര് ?
ഹസൻ ജിഫ്രി
മമ്പുറം തങ്ങളുടെ വ്യക്തി ഗുണങ്ങൾ ?
ഇസ്ലാമിക പ്രബോധനത്തിന്റെ കാര്യത്തിൽ ശ്രദ്ധിച്ചിരുന്നു, വലിയ സാമൂഹിക പരിഷ്കർത്താവ്, വലിയ തഖ്വയും ആത്മാർത്ഥതയിലും വളർന്ന വലിയ പണ്ഡിതൻ, അക്കാലത്തിന്റെ ഖുതുബായി ഉയരുകയുണ്ടായി, നിരവധി കറാമത്തുകൾ അദ്ദേഹത്തിൽ നിന്നുണ്ടായിട്ടുണ്ട്.
പുള്ളിയുള്ള അറബി ലിപി ഉപയോഗിക്കാൻ തുടങ്ങിയത് ഏതു വർഷം
ഹിജ്റ 60ന് ശേഷം
അറക്കൽ രാജകുടുംബത്തിന്റെ സ്ഥാപകൻ ആര്
മുഹമ്മദ് അലി
ചേരമാൻ മസ്ജിദ് സ്ഥാപിച്ചത് ആര്
മാലിക് ബിനു ദീനാർ
ചേരമാൻ രാജാവ് കാണാനിടയായത് എന്തായിരുന്നു
ചന്ദ്രൻ പിളരുന്നത് സ്വന്തം കണ്ണുകൊണ്ട് നേരിട്ട് കാണുവാൻ ഇടയായി
ചേരമാൻ ഇസ്ലാം സ്വീകരിച്ചതോടെ ഏത് പേരായിരുന്നു സ്വീകരിച്ചത്
താജുദ്ദീൻ
മരണപ്പെടുമ്പോൾ ചേരമാൻ പെരുമാൾ എന്തെല്ലാം ചെയ്തു
മരണപ്പെടും മുമ്പ് അദ്ദേഹം തന്റെ സംഘത്തോട് മലബാറിൽ പോയി ഇസ്ലാം മതം പ്രബോധനം ചെയ്യുവാൻ വസിയത്ത് നൽകുകയും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുവാൻ മലബാറിലെ രാജാക്കന്മാർക്ക് കത്ത് കൊടുത്തയക്കുകയും ചെയ്തു
ഇസ്ലാം കേരളത്തിൽ നൽകിയ സാമൂഹ്യ ഗുണങ്ങൾ ഏവ
മാന്യമായി വേഷവിധാനം, മഹത്തായ ജീവിതശൈലി, എല്ലാത്തരം ജനങ്ങളെയും സ്നേഹിക്കുവാനുള്ള കഴിവ്
ഇന്ത്യയിൽ മുസ്ലിം ഭരണം തുടങ്ങിയ വർഷം
ക്രിസ്താബ്ദം 1001
മുഗൾ ഭരണം ആരംഭിച്ച വർഷം
ക്രിസ്റ്റ 1526
ഖുതുബ് മിനാർ സ്ഥാപിക്കപ്പെട്ട വർഷം
1193
ചാർമിനാർ സ്ഥാപിക്കപ്പെട്ട വർഷം
1591
ഔറംഗസീബ് എന്നവരുടെ വ്യക്തി ഗുണങ്ങൾ
സമയമായാൽ ഉടൻ നിസ്കരിക്കുക, വുളൂ മുറിയാതെ സൂക്ഷിക്കുക, റമളാനിലെ രാവുകളെ തറാവീഹ് കൊണ്ട് ഹയാത്തത്താക്കുക, തിങ്കൾ വ്യാഴം ദിവസങ്ങളിൽ നോമ്പ് പിടിക്കുക
Post a Comment
Join the conversation
We use cookies to understand preferences and optimize your experience using our site, this includes advertising affiliated with Google.