Madinayile Rajav | Muhammed Misab & Ahammed Baseeth | Noushad Baqavi

Burhan Official
പാട്ടിനൊപ്പം വരികൾ ▸ മദീനയിലെ രാജാവ്

    മദീനയിൽ
    ഒരു രാജാവുണ്ട്
    എവിടേക്ക് പോയാലും
    ആ... പേരുണ്ട്
    മദീനയിൽ
    ഒരു രാജ്ഞിയുണ്ട്
    പറുദീസ പൂക്കും
    ബഖീഇലുണ്ട്...

    മദീനയിൽ ഒരു
    പൂങ്കാവുണ്ട്
    സ്നേഹം തളിർത്ത്
    പൂക്കുന്നുണ്ട്
    മദീനയിൽ ഒരു
    പൂങ്കാറ്റുണ്ട്
    സ്വർഗം തുറന്ന്
    വീശുന്നുണ്ട്...

    (മദീനയിൽ)

    മദീനയിൽ സ്വർണ്ണ നിലാ
    മൺ തരിയുണ്ടെ
    മദീനയിൽ സ്വർഗ മിനാരങ്ങളുമുണ്ടെ (2)

    മദീനയിൽ ഒരു
    മിമ്പറുണ്ടേ ............. (2)

    ഉള്ളില് ജീവനുണ്ടേ
    നബി തങ്ങളെ
    സ്നേഹമുണ്ടേ
    ഉള്ളൊന്നുലഞ്ഞുകണ്ട്
    കനി തിങ്കൾ
    തലോടി പണ്ട്

    കണ്ണാകെ മിന്നുന്ന
    കണ്ണാടി ചേലുള്ള
    കണ്ടാൽ മടുക്കാത്ത
    തൂണുകളുണ്ടേ....
    പൊന്നാലെ തീർത്തുളള
    പുന്നാര നൂറിൻ്റെ
    പ്രേമം നിറഞ്ഞുള്ള
    കവിതകളുണ്ടേ....

    Lyrics : Noushad Baqavi
    Singer : Muhammed Misab
    Singer : Ahammed Baseeth
    Channel ID : noushadbaqavisongs6666

Post a Comment

Join the conversation