അറബ് നിലാ കഥകളിലെ പാതിരനൂറു തെളിഞ്ഞില്ലേ | Lyrics : Rashid Calicut | Vocal : Shibu Sukumaran

Madrasa Guide
പാട്ടിനൊപ്പം വരികൾ ▸ അറബ് നിലാ കഥകളിലെ പാതിരനൂറു തെളിഞ്ഞില്ലേ

    അറബ് നിലാ... കഥകളിലെ പാതിരനൂറു തെളിഞ്ഞില്ലേ

    അഷ്റഫുൽ ഖൽക് പിറന്നില്ലേ ആനന്ദം..

    മണൽക്കാട്ടിലാകെ പരന്നില്ലേ..

    നബി വരവിൻ... കുളിരലകൾ.. മക്ക ; നിലാവിലണിഞ്ഞില്ലേ..

    സുറൂറിന്റെ ചെപ്പു തുറന്നില്ലേ

    താഴ് വാരം

    സുബർഗ്ഗത്തെ നേരിൽ കണ്ടില്ലേ..

    ആനന്ദസുഗന്ധമറിഞ്ഞമണൽതരികൾക്കു പൂതി പെരുത്തെന്നെ..

    ആ പോരിശയേറിയ പൈതലിനെ. കാ..ണാൻ ചെല്ലാനാണെന്നെ

    പൂങ്കാറ്റലയിൽ ചെറു മഞ്ഞുകണം
    കഅ'ബാ ശരീഫിലിറങ്ങുന്നേ
    മണിമുത്ത് മുഹമ്മദ് കുഞ്ഞിനുറങ്ങാൻ പട്ടു മെത്ത വിരിക്കുന്നെ....

    ( ആ പൈതല് പുഞ്ചിരി തൂകുന്നെ നിലാവില്
    മുത്തല കണ്ടവരഞ്ചുന്നെ ജമാലില്
    മുസ്ത‌ഫരായ മുനീറല്ലേ പിറന്നത്
    മുന്തിയ മൊഞ്ചവരല്ലേ ദു-നിയാവില്

    താ-രങ്ങളൊരൊത്തിരി മിന്നുന്നേ സമാഇല്
    നൂറില് നൂറ്‌തിളങ്ങുന്നേ സമാനില് ചിത്തിരമൊത്തൊരു മുത്തല്ലേ സ്വബാഹില്
    വന്നു പിറന്നത് കണ്ടില്ലേ സുറൂറില്

    (------)

    റജബില് നാഥൻ കല്പന ചൊല്ലി..
    റിള് വാനെന്ന മലക്കിനെ നോക്കി..

    തുറന്നിടൂ സ്വർഗ്ഗത്തിൻ്റബ് വാബുകളെ....

    കനവില് നിത്യം അമ്പിയ വന്ന് ആമിന ബീവിയെ നോക്കി മൊഴിഞ്..
    വരുന്നുണ്ട് ഞങ്ങളെ നേതാവി കുടിലിൽ..

    കാത്തിരിപ്പിൻ നാളുകൾ നീങ്ങി സ്വാഗതാലങ്കാരമൊരുങ്ങി...

    റബീഇന്റെയമ്പിളി തെളിവായി..
    ഈ മണ്ണിൽ.. റഹീമിൻ്റെ ദൂദര് വരവായി...

    (ആ പൈതല് പുഞ്ചിരി തൂകുന്നെ നിലാവില് )

    (一)

    ആദ്യ വസന്തം പാതി വിരിഞ്ഞു..
    ഹാദി റസൂല് പിറന്നു കഴിഞ്ഞു

    മക്ഹൂല് മിഴികൾ താരക മലരായി...

    ആ മുഖ ഭംഗിയിലാലം മിന്നി ആതിര ചന്ദിര ശോഭ മയങ്ങി

    ബദ്റുൽ മുനീറു പോലും നാണിച്ചു....

    ആ കനിപ്പൊൻ മുത്തിനെ വാങ്ങി
    മാറി മാറി ചുംബനമേകി വിരുന്നുകാർ കൗതുകമൂറുന്നേ ആകാശം
    അതു കണ്ട് പുഞ്ചിരി തൂകുന്നേ..

    Lyrics : Rashid Calicut
    Vocal : Riyas Pattambi
    Vocal : Shibu Sukumaran
    Channel ID : @mr_media

Post a Comment

Join the conversation