
സമസ്ത മദ്രസയിൽ പഠിക്കുന്ന ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളായ വിദ്യാർത്ഥികൾക്കായി അവരുടെ പാഠപുസ്തകത്തിൽ നിന്നും തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ താഴെ കൊടുക്കുന്നുണ്ട്. താഴെപ്പറയുന്ന ചോദ്യങ്ങൾ രക്ഷിതാവിന്റെ സാന്നിധ്യത്തോടെ കൂടെ ആയിരിക്കണം കുട്ടികളെ പഠിപ്പിക്കേണ്ടത്. എന്നാൽ മാത്രമാണ് അത് അവരുടെ പരീക്ഷകൾക്ക് ഉപകാരപ്പെടുക.
ക്ലാസ്സ് 1 ദീനിയാത്ത് , അഖ്‌ലാഖ് വിഷയത്തിൽ നിന്നും പരീക്ഷകൾ ചോദിക്കാറുള്ള ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും. ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ താഴെക്കൊടുത്ത ഓരോ ചോദ്യത്തിന്റെ ഉത്തരവും കുട്ടികളെക്കൊണ്ട് പറയിപ്പിക്കുക. കൊല്ല പരീക്ഷയിലും അർദ്ധ വാർഷിക പരീക്ഷയിലും പാദവാർഷിക പരീക്ഷയിലുമായി ചോദിച്ച പ്രധാന ചോദ്യോത്തരങ്ങളാണ് താഴെ കൊടുത്തിട്ടുള്ളത്.
താഴെ കൊടുത്തിട്ടുള്ള ചോദ്യങ്ങൾ സാധാരണ വർക്ക് ബുക്കിലാണ് ഈ ചോദ്യങ്ങളൊക്കെ കണ്ടുവരുന്നത്. അല്ലാതെ പാഠപുസ്തകത്തിൽ ഇതിനായിട്ട് പ്രത്യേകം പേജുകളോ പാഠങ്ങളോ ഇല്ല. അപ്പോൾ വർക്ക് ബുക്ക് വാങ്ങാത്തവർ നിർബന്ധമായും വാങ്ങി പഠിക്കുക തന്നെ വേണം. വർക്ക് ചെയ്യുന്നതോടൊപ്പം അതിലെ ചോദ്യോത്തരങ്ങൾ പഠിക്കുകയും ചെയ്യണം.
എന്നാൽ മാത്രമാണ്. ഒന്നാം ക്ലാസ് ദീനിയാത്ത് , അഖ്‌ലാഖ് ചോദ്യോത്തരങ്ങൾ മനസ്സിലാവുകയുള്ളൂ.. കൊടുത്ത ചോദ്യങ്ങൾ അല്ലാതെ മറ്റൊരു ചോദ്യവും വരികയില്ല. രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് ചോദിച്ച ചോദ്യങ്ങൾ വീണ്ടും ആവർത്തിച്ചു ചോദിക്കുക. അവർക്ക് ഉത്സാഹം തോന്നുന്ന രീതിയിൽ ഗെയിം പോലെ ആവേശം കൊള്ളിക്കുന്ന രീതിയിൽ ചോദിക്കുക,
1. നമ്മുടെ നബി ജനിച്ചത് എവിടെ..?
ഉ: മക്കത്ത്
2.നമ്മുടെ നബി വഫാത്തായത് എവിടെ..?
ഉ: മദീനത്ത്
3. നമ്മുടെ നബിയുടെ ഉപ്പയുടെ പേരെന്ത്...?
ഉ:അബ്ദുല്ല
4.നമ്മുടെ നബിയുടെ ഉമ്മയുടെ പേര് എന്ത്..?
ഉ:ആമിന ബീവി
5.നമ്മുടെ നബിയുടെ ഗോത്രം ഏത്..?
ഉ:ഖുറൈഷ്
6. നമ്മുടെ നബിയുടെ വംശം ഏത്..?
ഉ:ഹാഷിമി
7. നമ്മുടെ നബിയുടെ നിറമേത്..?
ഉ:ചുവപ്പ് കലർന്ന വെളുപ്പ് നിറം
8. നമ്മുടെ നബിയുടെ പേർ എന്താണ്..?
ഉ:മുഹമ്മദ് മുസ്തഫ നബി (സല്ലല്ലാഹു അലൈഹിവസല്ലം)
9.നമ്മുടെ നബിയുടെ പേര് കേട്ടാൽ എന്താണ് ചൊല്ലേണ്ടത്..?
ഉ:സ്വല്ലല്ലാഹു അലൈഹിവസല്ലം
10. നാം കൂട്ടു കൂടേണ്ടത് ആരോടാണ്..?
ഉ:നല്ലവരോട്
11.നാം കൂട്ടുകൂടരുത് ആരോട്..?
ഉ:ചീത്ത ആളുകളോട്
12.നമുക്ക് അറിവ് പഠിപ്പിച്ചു തരുന്നത് ആരാണ്..?
ഉ:ഉസ്താദുമാർ
13. നമ്മുടെ നബിയുടെ ആദ്യ ഭാര്യയുടെ പേരെന്ത്..?
ഉ:ഖദീജ ബീവി (റ)
14.നമുക്ക് പഠന ഉപകരണങ്ങൾ വാങ്ങി തരുന്നത് ആരാണ്..?
ഉ:ഉപ്പ
15. നമ്മെ നൊന്തു പ്രസവിച്ചതാര്..?
ഉ:ഉമ്മ
16. നമ്മെ കുളിപ്പിക്കുന്നതും മദ്രസയിൽ പറഞ്ഞ് അയക്കുന്നതും ആരാണ്..?
ഉ:ഉമ്മ
17.നമുക്ക് ആഹാരങ്ങൾ കൊണ്ട് തരുന്നത് ആരാണ്..?
ഉ: ഉപ്പ
18.നാം സലാം പറയേണ്ടത് എങ്ങിനെയാണ്..?
ഉ:അസ്സലാമു അലൈക്കും
19.നാം സലാം മടക്കേണ്ടത് എങ്ങിനെയാണ്..?
ഉ: വ അലൈക്കുമുസ്സലാം വറഹ്മതള്ളാഹി വബറകാതു
20. നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ എന്താണ് ചൊല്ലേണ്ടത്..?
ഉ: ബിസ്മില്ലാഹി റഹ്മാനി റഹീം
21. നമ്മൾ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ എന്താണ് ചൊല്ലേണ്ടത്..?
ഉ :അൽഹംദുലില്ലാഹ്
22 ഏത് കൈ കൊണ്ടാണ് നമ്മൾ ഭക്ഷണം കഴിക്കുക..?
ഉ :വലതു കൈ
23 നമ്മൾ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ എന്ന് ചെയ്യണം..?
ഉ :കൈയും. വായയും കഴുകി വൃത്തിയാക്കണം.
24.നമ്മെ പടച്ചത് ആരാണ് ..?
ഉ: അല്ലാഹു തആല
25.ജീവിപ്പിക്കുന്നവനും മരിപ്പിക്കുന്നവനും ആരാണ്..?
ഉ: അല്ലാഹു തആല
26.എല്ലാ ജീവികൾക്കും ആഹാരം നൽകുന്നവൻ ആരാണ്..?
ഉ:അല്ലാഹു
27.ആകാശവും ഭൂമിയും (സൃഷ്ടിച്ചത്)
പടച്ചത് ആരാണ്..?
ഉ :അല്ലാഹു തആല
28.എല്ലാം കാണുന്നവനും കേൾക്കുന്നവനും ആരാണ്..?
ഉ: അല്ലാഹു
29.ആരാധനയ്ക്ക് അർഹൻ ആരാണ്..?
ഉ :അല്ലാഹു തആല
30. നാം ആരെയാണ് ബഹുമാനിക്കേണ്ടത്..?
ഉ: മൂത്തവരെ /മുതിർന്നവരെ
31. നമുക്ക് എന്തിനും എപ്പോഴും കൂടെ വേണം ആര്..?
ഉ :നമ്മുടെ ഉമ്മ
32. നബി(സ) യുടെ വഫാത്ത് എത്റാമത്തെ വയസിൽ..?
ഉ: 63-ാംവയസ്സിൽ
മുകളിൽ കൊടുത്ത ചോദ്യോത്തരങ്ങൾ പഠിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ കൂടിയുണ്ട്. ഓരോ ചോദ്യത്തിന്റെ ഉത്തരവും പരീക്ഷാസമയത്ത് അവരുടെ ഓർമ്മയിൽ ലഭിക്കണമെങ്കിൽ ഒരു ചോദ്യത്തിന്റെ ഉത്തരങ്ങളും അവളുടെ ജീവിതത്തിൽ പകർത്തണം ഉദാഹരണത്തിന് ഭക്ഷണം കഴിക്കുന്നതിനു മുമ്പ് ചൊല്ലേണ്ടത് എന്താണ് ? ഉത്തരം : ബിസ്മില്ലാഹി റഹ്മാനി റഹീം!
ഈ രൂപത്തിലാണ് നിങ്ങൾ നിങ്ങളുടെ മക്കളെ പഠിപ്പിക്കുന്നതെങ്കിൽ അത് അവരുടെ ഓർമ്മയിൽ എപ്പോഴും നിലകൊള്ളുന്നതാണ്. മറിച്ച് വെറും ചോദ്യോത്തരങ്ങളായി പഠിപ്പിക്കുകയാണെങ്കിൽ അത് താൽക്കാലിക ഓർമ്മശക്തിക്ക് മാത്രമാണ് അത് ഉപകരിക്കുക. പഠിപ്പിക്കുന്ന ഓരോ ചോദ്യങ്ങളും ആ കുട്ടിയുടെ ജീവിതത്തിൽ അത് ഉപകാരപ്പെടണം എന്ന രീതിയിൽ പഠിപ്പിക്കുക.
ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് രണ്ടു രീതിയിലാണ് പരീക്ഷ നടക്കുന്നത്
1. എഴുത്ത് പരീക്ഷയായും
2. വായന പരീക്ഷയും
എഴുത്ത് പരീക്ഷ
എഴുത്തു പരീക്ഷയിൽ എഴുതി കൊടുത്താൽ മാത്രം മതി. എന്നാൽ അതിന്റെ കൂടെ പേനയും പെൻസിൽ കളും അതുപോലെ കളറും കൊടുത്തയക്കുകയും ചെയ്യണം. ഒന്നാം ക്ലാസിലെ ചോദ്യപേപ്പറിൽ ചിത്രത്തിന് നിറം കൊടുക്കാൻ ചിലപ്പോൾ വന്നേക്കാം. അതുപോലെ കേട്ടെഴുത്ത് പരീക്ഷ ഉണ്ടാകാറുണ്ട്.ദീനിയാത്ത് , അഖ്‌ലാഖ് തുടങ്ങിയ വിഷയത്തിൽ നിന്ന് കേട്ടെഴുത്ത് പരീക്ഷയായും അതുപോലെ ചോദ്യം ചോദിച്ചു കൊണ്ടുള്ള പരീക്ഷകളും വരാറുണ്ട്. ഓരോ ചോദ്യത്തിനും ഉത്തരം പറയുന്നതിനനുസരിച്ച് അവർക്ക് മാർക്ക് ലഭിക്കും. കൂടുതലായും അല്ലാഹുവിനെയും മുത്ത് നബി തങ്ങളെയും അതുപോലെ ഉമ്മയെയും ഉപ്പയെയും കുറിച്ചാണ് പറയുന്നത്. എഴുത്തു പരീക്ഷയും 50 മാർക്കിലാണ് പരീക്ഷ നടക്കുന്നത് .
വായന പരീക്ഷ
എന്നാൽ വായന പരീക്ഷയിൽ എഴുത്ത് പരീക്ഷ ഉണ്ടാകില്ല വെറും വായന മാത്രമാണ് ഉണ്ടാവുക. പാഠപുസ്തകവുമായി ബന്ധപ്പെട്ട വാക്കുകളോ അതല്ലെങ്കിൽ അക്ഷരങ്ങളോ ആണ് വായിപ്പിക്കുക. ഓരോ വാക്കുകളും അല്ലെങ്കിൽ അക്ഷരങ്ങളോ വായിച്ചു കൊടുക്കുന്നതിന് പ്രത്യേകം മാർക്ക് ലഭിക്കും. 50 മാർക്കിലാണ് പരീക്ഷ ഉണ്ടാകുന്നത്. കുറഞ്ഞത് 18 മാർക്കെങ്കിലും ലഭിച്ചാൽ മാത്രമേ പരീക്ഷയിൽ വിജയിക്കുകയുള്ളൂ...
ക്ലാസ്സ് 1 ദീനിയാത്ത് , അഖ്‌ലാഖ് ചോദ്യോത്തരങ്ങൾ വ്യത്യസ്ത രീതിയിൽ നിങ്ങൾക്കും പഠിച്ചെടുക്കാം. അതിനായി ചരിത്രങ്ങൾ പറഞ്ഞുകൊണ്ട് മുകളിൽ കൊടുത്ത ചോദ്യങ്ങൾക്ക് സാദൃശ്യം തോന്നുന്ന രീതിയിലായിരിക്കണം പ്രവാചകൻ നബി (സ) തങ്ങളുടെ ജീവചരിത്രവുമായി ബന്ധമുള്ള ചോദ്യങ്ങളാണ് മുകളിലുള്ളത്. അവയെല്ലാം കുട്ടികൾക്ക് ചരിത്ര രൂപത്തിൽ പറഞ്ഞു കൊടുത്താൽ അത് കൂടുതൽ ബുദ്ധിയിൽ ഉറച്ചു നിൽക്കും. ആ ചരിത്രം ആവർത്തിച്ച് വീണ്ടും വീണ്ടും ഇടയ്ക്കിടെ പറഞ്ഞുകൊടുക്കുന്നതും നല്ലതാണ്. അതുപോലെ നബി തങ്ങളുടെ ചരിത്രങ്ങൾ കുടുംബം സ്വഭാവ പെരുമാറ്റം തുടങ്ങിയ കാര്യങ്ങൾ ചെറുപ്പത്തിലെ മക്കൾക്ക് പഠിപ്പിച്ചു കൊടുക്കണം.