
مَرْحَبًا يَا خَيْرَ دَاعٍ
ഉത്തമ പ്രബോധകരെ സ്വാഗതം
طَلَعَ الْبَدْرُ عَلَيْنَا
ഞങ്ങളുടെ മേൽ പൂർണ്ണചന്ദ്രൻ ഉദിച്ചു.
مِنْ ثَنِيَّاتِ الْوَدَاعِ
സനിയ്യാതുൽ വാദാഇൽ നിന്നും ( മദീനയുടെ തൊട്ടടുത്ത സ്ഥലമാണ് അത്.)
وَجَبَ الشَّكْرُ عَلَيْنَا
നമ്മുടെ മേൽ നന്ദി പ്രകടിപ്പിക്കൽ നിർബന്ധമായിരിക്കുന്നു.
مَا دَعَا لِلَّهِ دَاعٍ
അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നവൻ പ്രാർത്ഥിക്കുമ്പോൾ എല്ലാം.
أَيُّهَا الْمَبْعُوثُ فِينَا
ഞങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരെ
جِئْتَ بِالْأَمْرِ الْمُطَاعٍ
അനുസരിക്കപ്പെടേണ്ട കൽപ്പനകളെ അങ്ങ് കൊണ്ടുവന്നിരിക്കുന്നു.
جِئْتَ شَرَّفْتَ الْمَدِينَةَ
അങ്ങ് മദീനയെ പരിശുദ്ധമാക്കാൻ വന്നിരിക്കുന്നു.
مَرْحَبًا يَا خَيْرَ دَاعٍ
ഉത്തമ പ്രബോധകരെ സ്വാഗതം
أَهْلُ الْمَدِينَةِ كَانُوا يُرَحِّبُونَ بِالنَّبِيِّ ﷺ حِينَ يَقْدُمُ الْمَدِينَةَ
നബി തങ്ങൾ മദീനയിൽ വന്നപ്പോൾ മദീനക്കാർ നബി തങ്ങളെ സ്വാഗതം ചെയ്യുന്നവരായിരുന്നു.
وَجَاءَ بِالْهُدَى مِنَ اللَّهِ تَعَالَى
അല്ലാഹുവിൽ നിന്നും സന്മാർഗ്ഗത്തെ നബി (സ) കൊണ്ടുവന്നു.
وَالنَّبِيُّ ﷺ مِثْلُ الْبَدْرِ بَلْ أَنْوَرُ مِنْهُ
നബി തങ്ങൾ പൂർണ്ണ ചന്ദ്രനെ പോലെയാണ്. എന്നാൽ അതിനേക്കാളും പ്രകാശം ഉള്ളവരാണ്.
وَبِالنَّبِيِّ ﷺ تَشَرَّفَتِ الْمَدِينَةُ
നബി (സ) കാരണമായി മദീന പ്രശോഭിതമായി.
പ്രവാചകൻ നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ. മക്കയിലെ ജീവിതം ദുസഹമായപ്പോൾ മദീനയിലേക്ക് ഹിജ്റ പോരുകയുണ്ടായി അന്ന് മദീനക്കാരായ നിവാസികൾ നബി തങ്ങളെയും സഹാബികളും സ്വാഗതം ചെയ്തുകൊണ്ട് പാടിയതാണ് മുകളിലെ ബെയ്ത്ത്.
ഒന്നാം അഖബ, രണ്ടാം അഖബ എന്നൊക്കെ നാം നാലാം ക്ലാസിൽ നമ്മൾ പഠിച്ചിട്ടുണ്ട്. അക്കാലത്ത് മദീനയിൽ നിന്നും കുറച്ച് ആളുകൾ നബി തങ്ങൾ മക്കയിൽ ആയിരിക്കെ സന്ദർശിക്കാൻ വന്നു അന്ന് നബി തങ്ങൾ അവർക്ക് ഇസ്ലാമിനെ കുറിച്ച് പഠിപ്പിച്ചുകൊടുത്തു. പിന്നീട് അവർ മദീനയിലേക്ക് തന്നെ യാത്ര തിരിക്കുകയും അവർ മുഖേനയാണ് നബി തങ്ങളെക്കുറിച്ച് മദീനക്കാർ കൂടുതൽ മനസ്സിലാക്കിയത്. അപ്രകാരം അടുത്തവർഷം മദീനക്കാരായ 12 പേരാണ് നബി തങ്ങളുടെ അടുത്തുവന്ന് ഇസ്ലാം മതം സ്വീകരിച്ചത്.
ശേഷം അവർ മദീനയിലേക്ക് തന്നെ തിരിച്ചു മടങ്ങി. പിന്നീട് നുബുവ്വത്തിന്റെ 13 ആം കൊല്ലമാണ് ഹജ്ജ് കാലത്ത് മദീനക്കാരായ 70 പേർ മക്കയിൽ എത്തിയത്. അവരും ഇസ്ലാം മതം സ്വീകരിക്കുകയുണ്ടായി. അതിലെ 12 പേർ ഗോത്ര തലവന്മാരായിരുന്നു. അന്ന് അവർ നബി തങ്ങളോട് പറഞ്ഞിരുന്നു. നബി തങ്ങൾ മദീനയിൽ വന്നാൽ എല്ലാവിധ സംരക്ഷണവും നൽകുമെന്ന് അവർ ഉടമ്പടി ചെയ്തു.
നബിതങ്ങളും സഹാബികളും ഇസ്ലാമിന് വേണ്ടി മക്കയിലെ ഉപദ്രവങ്ങളെല്ലാം സഹിച്ചു. അങ്ങനെ മക്കയിലെ ജീവിതം ദുസ്സഹമായി അവസാനം നബി തങ്ങളും സഹാബികളും മദീനയിലേക്ക് ഹിജ്റ പോകുന്നു. നബി തങ്ങൾ മദീനയിലേക്ക് വരുന്നുണ്ട് എന്ന വാർത്ത കേട്ടപ്പോൾ മദീനക്കാർ വളരെയധികം സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്തു. മദീനക്കാർ എല്ലാവിധ സൗകര്യങ്ങളും ഒരുക്കി. മക്കയിൽ നിന്നും മദീനയിലേക്ക് വന്ന സഹാബികൾക്കാണ് മുഹാജിറുകൾ എന്ന പേരിൽ അറിയപ്പെടുന്നത്. മുഹാജിറുകളായ ആളുകളെ സഹായിച്ചവരായ സ്വഹാബികളാണ് അൻസാറുകൾ. അന്ന് നബിതങ്ങളെ വരവേറ്റുകൊണ്ട് പാടിയ ബൈത്താണ് ത്വലഅൽ ബദ്റു അലൈന.