.jpg)
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറാംഗവും സമസ്ത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ മാണിയൂർ അഹമ്മദ് മുസ്‌ലിയാർ (76) മരണപ്പെട്ടു. ഇന്ന് (ജൂൺ 23, 2025) പുലർച്ചെയാണ് അദ്ദേഹം വഫാത്തായത്. പക്ഷാഘാതത്തെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന അദ്ദേഹം ആലക്കോട് ആയുർവേദ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
1949 ജൂൺ 19-ന് പുറത്തീൽ പുതിയകത്ത് ശൈഖ് കുടുംബത്തിൽ പണ്ഡിതനും സൂഫിവര്യനുമായിരുന്ന മാണിയൂർ അബ്ദുല്ല മൗലവിയുടെയും പുറത്തീൽ പുതിയകത്ത് ഹലീമയുടെയും മകനായാണ് മാണിയൂർ അഹ്മദ് മുസ്‌ലിയാർ ജനിച്ചത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ അംഗം, സമസ്ത കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി, തൃക്കരിപ്പൂർ മുനവ്വിറുൽ ഇസ്‌ലാം അറബിക് കോളജ് പ്രിൻസിപ്പൽ തുടങ്ങി നിരവധി പ്രധാന സ്ഥാനങ്ങൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. മതവിദ്യാഭ്യാസ രംഗത്തും സംഘടനാ പ്രവർത്തനങ്ങളിലും അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്.
മദ്രസ പഠനത്തിന് ശേഷം കാപ്പാട് എം.വി ഇബ്രാഹിം മുസ്ലിയാരുടെ ശിക്ഷണത്തിൽ പാപ്പിനിശേരി റൗളത്തുൽ ജന്ന ദർസിലും പിതാവിന്റെ ശിക്ഷണത്തിൽ മുട്ടം റഹ്‌മാനിയയിലും തൃക്കരിപ്പൂർ മുനവ്വിറിലും കൂട്ടിലങ്ങാടി ബാപ്പു മുസ്ലിയാരുടെ ശിക്ഷണത്തിൽ തങ്കയം ദർസിലും അദ്ദേഹം പഠനം നടത്തി. ദയൂബന്ദിയിലായിരുന്നു ബിരുദാനന്തരബിരുദ പഠനം.
ഭാര്യ ആയിശ ഹജ്ജുമ്മയാണ്. ബുഷ്റ, അഹ്‌മദ് ബഷീർ ഫൈസി റബ്ബാനി, റൈഹാനത്ത്, റഫീഖ് ഫൈസി റബ്ബാനി, അലീമ വഫിയ്യ, അബ്ദുല്ല ഫൈസി, ഹന്നത്ത്, ഹാഫിളത്ത് ഫാത്തിമ എന്നിവർ മക്കളാണ്. റഫീഖ് ഫൈസി ഇർഫാനി മട്ടന്നൂർ, മുനീർ ഫൈസി ഇർഫാനി, പള്ളിയത്ത് ഖമറുദ്ദീൻ ഫൈസി കണ്ണാടിപറമ്പ്, ഹാരിസ് ഫൈസി ഏറന്തല, നൂറുദ്ദീൻ ഹുദവി പുല്ലൂപ്പി എന്നിവർ മരുമക്കളാണ്., അബ്ദുല്ല ബാഖവി മാണിയൂർ, മാണിയൂർ അബ്ദുറഹ്‌മാൻ ഫൈസി, മർഹൂം അബ്ദുൽ ഖാദർ അൽ ഖാസിമി മാണിയൂർ, ഖദീജ, പരേതയായ ഫാത്തിമ, ആയിശ എന്നിവർ സഹോദരങ്ങളാണ്.
ഖബറടക്കം ഉച്ചക്ക് 2 മണിക്ക് മാണിയൂർ ചെറുവത്തലയിൽ