
നിങ്ങൾ ജീവിതത്തിൽ 113 ബിസ്മി എഴുതി വെച്ചിട്ടുണ്ടോ...? ഇല്ലെങ്കിൽ ഈ മുഹറം ഒന്നിന് നിങ്ങൾ അത് എഴുതുക. 113 ബിസ്മി എഴുതിവെച്ച് സൂക്ഷിച്ചാൽ ആ വർഷത്തിൽ അവന് വലിയ ബുദ്ധിമുട്ടുകൾ ഒന്നും വരില്ല. അത് എഴുതി പേഴ്സിലോ പോക്കറ്റിലോ സൂക്ഷിച്ചാൽ അവന്റെ സമ്പത്തിൽ ബർക്കത്ത് ലഭിക്കുകയും ചെയ്യും. ഇത് പലരുടെയും ജീവിതത്തിൽ ചെയ്തു നോക്കിയിട്ട് ഫലം കണ്ട ഒരറിവാണ്.
ചെയ്യേണ്ട രൂപം ഇങ്ങനെയാണ്..!
എഴുതി വെക്കേണ്ടത് മുഹറം ഒന്നിനാണ്. അത് രാവിലെ ആണെങ്കിലും പകലിൽ ആണെങ്കിലും കുഴപ്പമില്ല. ആദ്യം ഒരു വെള്ള കടലാസ് എടുത്തുകൊണ്ട് അതിൽ ( بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيمِ ) എന്നത് 113 തവണ എഴുതണം. പക്ഷേ ഈ രൂപത്തിലല്ല എഴുതേണ്ടത്. അക്ഷരങ്ങൾ ചേർത്ത് എഴുതാതെ ഓരോ അക്ഷരവും വേർതിരിച്ചു എഴുതുക.
ب س م ا ل ل ه ا ل ر ح م ن ا ل ر ح ي م
ഈ രൂപത്തിൽ വിട്ടുകൊണ്ടാണ് എഴുതേണ്ടത്.
പ്രത്യേകം ശ്രദ്ധിക്കേണ്ടത് 19 അക്ഷരം ഉണ്ടോ എന്ന് ഉറപ്പുവരുത്തുക.
ഫത്ഹും,കസ്റും, ളമ്മും ഇടേണ്ടതില്ല. ബിസ്മി എഴുതുമ്പോൾ ഓരോ തവണയും മുകളിൽ കാണിച്ച 19 അക്ഷര രൂപങ്ങളിൽ എഴുതിയാൽ മതി. ഈ രൂപത്തിൽ നേരെ എഴുതണം എന്നില്ല. താഴോട്ട് എഴുതിയാലും കുഴപ്പമില്ല. 113 ബിസ്മി ഒരു കടലാസിൽ കൊള്ളണം എന്ന് മാത്രമേയുള്ളൂ.
പ്രത്യേകം ശ്രദ്ധിക്കുക വലിയ അക്ഷരങ്ങളിൽ എഴുതാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം പിന്നീട് ബാക്കിയുള്ള ബിസ്മി എഴുതാൻ സ്ഥലം കാണില്ല. കഴിയുന്നതും ചെറുതാക്കി എഴുതലാണ് നല്ലത്. ഇത് പോക്കറ്റിലോ പേഴ്‌സിലോ സൂക്ഷിക്കാനുള്ളതാണ്.
മറ്റൊന്ന് അത്യാവശ്യത്തിന് നല്ല ക്വാളിറ്റിയുള്ള പേപ്പറിൽ തന്നെ എഴുതുക. എ ഫോർ പോലെയുള്ള പേപ്പർ ആയാലും മതി. കാരണം ഒരു വർഷം നാം സൂക്ഷിക്കേണ്ടതാണ് അതിന് കേടുപാടുകൾ വരാതെ പ്രത്യേകം ശ്രദ്ധിക്കണം.
മറ്റൊന്ന് ഒരാൾ എഴുതി ബാക്കിയുള്ളവർ ഫോട്ടോ കോപ്പിയെടുത്ത് സൂക്ഷിക്കാൻ നിൽക്കണ്ട.
ഇപ്രകാരം എഴുതിയത് സൂക്ഷിച്ചുവെക്കൽ വലിയൊരു കാവലാണ്. വലിയ ആരിഫീങ്ങളും ഔലിയാക്കളും പറഞ്ഞുതന്ന സംഗതിയാണ്. ബിസ്മിക്ക് ധാരാളം മഹത്വങ്ങളുണ്ട് അതിലെ ഒരു മഹത്വം മാത്രമാണ് നമ്മൾ ഇപ്പോൾ പറഞ്ഞത്.
313 ബിസ്മി എഴുതുമ്പോൾ നാം പാലിക്കേണ്ട കുറച്ചു മര്യാദ കൂടെയുണ്ട് അതും കൂടെ ശ്രദ്ധിക്കണം എന്നാൽ മാത്രമേ അതിന് ഫലം ലഭിക്കുകയുള്ളൂ..
1. അംഗ ശുദ്ധി വരുത്തി എഴുതാൻ ഇരിക്കുക. അഥവാ വുളു എടുത്തു 113 ബിസ്മി എഴുതുക.
2. ഖിബ് ലക്ക് മുന്നിട്ടു കൊണ്ട് എഴുതുക.
3. എഴുതുന്നതിനു മുമ്പ് നല്ല നിയ്യത്ത് കൊണ്ട് തുടങ്ങുക.
4. രണ്ട് റക്അത്ത് നിസ്കരിച്ചു കൊണ്ട് തുടങ്ങലാണ് ഒന്നും കൂടെ നല്ലത്.
5. എഴുതുന്ന പേന കറുപ്പ് മഷിയുള്ളതാകാൻ ശ്രദ്ധിക്കുക. നിർബന്ധമൊന്നുമില്ല.
6. 113 ബിസ്മി എഴുതി തീരുവോളം ആരോടും സംസാരിക്കാതിരിക്കുക.
7. അസറിന് ശേഷം എഴുതാതിരിക്കലാണ് നല്ലത്.
8. ബിസ്മി എഴുതുമ്പോൾ എഴുതുന്ന അക്ഷരങ്ങൾക്ക് ഹർക്കത്ത് ഇടാതിരിക്കുക.
9. അക്ഷരങ്ങൾ മായാതെ നോക്കുക.
10. അല്ലാഹുവിന്റെ പൊരുത്തം മാത്രം ഉദ്ദേശിച്ചുകൊണ്ടിരുന്നത്.
11. എഴുതിയത് ഇരുമ്പ് സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
12. സൂര്യൻ കാണാതിരിക്കുക.
13. എഴുതിയ ബിസ്മി മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കാതിരിക്കുക.
14. ബിസ്മി എഴുതുമ്പോൾ മൊഴിയാതിരിക്കുക.
15. പരീക്ഷിച്ച് നോക്കാം എന്ന ഉദ്ദേശം ഇല്ലാതിരിക്കൽ.
16. വൃത്തിയുള്ള പരിസരത്ത് വെച്ച് എഴുതുക.