-
എന്തിനാണ് ഇസ്റാഅ് എന്ന് പറയുന്നത്...?
മസ്ജിദുൽ ഹറമിൽ നിന്ന് നബി തങ്ങൾ രാത്രി മസ്ജിദുൽ അഖ്സയിൽ എത്തിയതിനാണ് ഇസ്റാഅ് എന്ന് പറയുന്നത്.
ത്വാഇഫിൽ നിന്ന് മടങ്ങി വന്നതിനുശേഷം നബി തങ്ങളുടെ പതിവ് എന്തായിരുന്നു
കണ്ടുമുട്ടുന്ന വിദേശികളുമായി സംസാരിക്കുന്നത് നബി തങ്ങളുടെ പതിവായിരുന്നു.
നബി തങ്ങൾക്ക് ശത്രുക്കളുടെ മർദ്ദനം കൂടിയത് എപ്പോഴാണ്...?
അബൂത്വാലിബിന്റെയും ഖദീജ ബീവിയുടെയും മരണത്തിന് ശേഷമാണ്
عَامُ الْحُزْن അഥവാ ദുഃഖവർഷം എന്ന് നബി തങ്ങൾ വിശേഷിപ്പിക്കാൻ കാരണമെന്താണ്....?
പിതൃവ്യൻ അബു താലിബിന്റെയും ഭാര്യ ഖദീജ ബീവിയുടെയും ദേഹവിയോഗം നബി തങ്ങളെ ഏറെ വേദനിപ്പിച്ചു അതിനാലാണ് ഈ വർഷത്തിന് ദുഃഖ വർഷം എന്ന് അറിയപ്പെടുന്നത്.
എത്യോപ്യയിൽ എത്തിയ മുസ്ലിംകളെ സഹായിക്കുകയും സ്നേഹിക്കുകയും ചെയ്ത രാജാവ് ആരാണ്....?
നജാശി രാജാവ്
എത്യോപ്യയിലേക്കുള്ള ആദ്യ ഹിജ്റയിൽ എത്ര പുരുഷന്മാർ എത്ര സ്ത്രീകൾ....?
10 പുരുഷന്മാരും 4 സ്ത്രീകളുമായിരുന്നു
എത്യോപ്യയിലേക്കുള്ള രണ്ടാമത്തെ ഹിജ്റയിൽ എത്ര സ്ത്രീകളും എത്ര പുരുഷന്മാരും ഉണ്ടായിരുന്നു...?
പുരുഷന്മാർ 83 സ്ത്രീകൾ 18
എത്യോപ്യ എവിടെ സ്ഥിതി ചെയ്യുന്നു...?
ആഫ്രിക്കൻ വൻകരയിൽ
"നിനക്ക് നാശം ഇതിനാണോ നീ ഞങ്ങളെ വിളിച്ചുകൂട്ടിയത്" ഇത് ആരു പറഞ്ഞു....?
അബൂലഹബ്
അബൂലഹബും നബി തങ്ങളും തമ്മിലുള്ള ബന്ധം എന്താണ്...?
നബിയുടെ പിതൃവ്യനാണ് അബൂലഹബ്
പുരുഷന്മാരിൽ നിന്ന് ആദ്യം ഇസ്ലാം സ്വീകരിച്ച വ്യക്തി ആരാണ്...?
അബൂബക്കർ (റ)
നബി തങ്ങൾക്ക് നുബുവ്വത്ത് ലഭിച്ചതിനെ തുടർന്ന് ജനങ്ങളെ.....
ഇസ്ലാമിലേക്ക് ക്ഷണിക്കാൻ തുടങ്ങി
മദീനയിൽ നിന്ന് രണ്ടാം തവണ ഇസ്ലാം മതം സ്വീകരിക്കാൻ വേണ്ടി നബി തങ്ങളുടെ അടുത്ത് എത്തിയവർ എത്ര പേരായിരുന്നു...?
12 പേർ
ഒന്നാം അഖബ എവിടെ വച്ചാണ് നടന്നത്.....?
മിനയിൽ വെച്ച്
മക്കയിൽ നിന്നും എത്ര അകലെയാണ് ത്വാഇഫ്.....?
മക്കയിൽ നിന്നും ഏകദേശം 91 കിലോമീറ്റർ അകലെ
"അരുത് അങ്ങനെ ചെയ്യരുത്. അവരിൽ നിന്നും എന്നെങ്കിലും അല്ലാഹുവിനെ ആരാധിക്കുന്ന ഒരാളെങ്കിലും ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം" ഇത് ആരാണ് പറഞ്ഞത്...?
നമ്മുടെ നബി മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം
عَامُ الْحُزْن എന്ന പേരിൽ അറിയപ്പെടുന്ന വർഷം ഏതാണ്...?
ഹിജ്റ പത്താം വർഷം
ഉപരോധം വന്നപ്പോൾ നബി കുടുംബം വീടു വിട്ട് ഒരു മലഞ്ചെരുവിൽ താമസമാക്കി. അവിടെ എത്ര വർഷം അവർ താമസിച്ചു....?
മൂന്നുവർഷത്തോളം
നബിയുടെ രക്ഷകർത്താവ് ആരായിരുന്നു...?
അബൂത്വാലിബ്
നജാശി രാജാവിന്റെ പേര് എന്തായിരുന്നു..?
أَصْحِمَة
നബി തങ്ങളും ഉമ്മു ഹബീബ് എന്ന റംല(റ) ബീവിയെ വിവാഹം ചെയ്തപ്പോൾ നബി തങ്ങൾക്ക് വേണ്ടി മഹർ നൽകിയത് ആരായിരുന്നു....?
നജാശി രാജാവായിരുന്നു.
കുട്ടികളിൽ നിന്ന് ആദ്യം ഇസ്ലാം മതം സ്വീകരിച്ചത് ആരാണ്...?
അലിയ്യു ബ്നു അബീത്വാലിബ് (റ)
എത്രകാലം നബി തങ്ങൾ രഹസ്യ പ്രബോധനം നടത്തി....?
മൂന്നുവർഷം
സ്വഫ കുന്നിന്റെ മുകളിൽ നബി തങ്ങൾ കയറിക്കൊണ്ട് കുറേ ഗോത്രക്കാരെ വിളിച്ച് എന്താണ് പറഞ്ഞത്...?
ഈ പർവ്വതത്തിന്റെ താഴ്വരയിലൂടെ നിങ്ങളെ ആക്രമിക്കാനായി ഒരു കുതിരപ്പടയാളി സംഘം വരുന്നുണ്ടെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ അത് വിശ്വസിക്കുമോ...?
ഖുർആനിലെ ഏത് ആയത്ത് ഇറങ്ങിയപ്പോഴാണ് നബിതങ്ങൾ പരസ്യ പ്രബോധനം ആരംഭിച്ചത്....?
وَأَنْذِرْ عَشِيرَتَكَ الْأَقْرَبِينَ
സ്ത്രീകളിൽ നിന്ന് ആദ്യം ഇസ്ലാം മതം സ്വീകരിച്ചത് ആരാണ്...?
ഖദീജ ബീവി (റ)
മിഅ്റാജ് എന്ന് പറയുന്നു എന്തിന്...?
മസ്ജിദുൽ അഖ്സയിൽ നിന്ന് ആകാശ ലോകത്തേക്ക് കയറിയതിനാണ് മിഅ്റാജ് എന്ന് പറയുന്നത്.
പ്രകാശത്തേക്കാൾ വേഗതയുള്ള അത്ഭുത വാഹനം ഏതായിരുന്നു...?
ബുറാഖ്
നബി തങ്ങളെ സ്വീകരിക്കുവാൻ മസ്ജിദുൽ അഖ്സയിൽ ആരായിരുന്നു സന്നഹിതരായത്....?
മുൻകാല പ്രവാചകൻമാർ എല്ലാവരും സന്നഹിതരായിരുന്നു.