
സമസ്ത ജനറൽ പാദവാർഷിക പരീക്ഷ ജൂലൈ 24 മുതൽ 31 വരെയാണ് പരീക്ഷ നടക്കുന്നത് അതിന്റെ ടൈം ടേബിളും നിലവിൽ വന്നിട്ടുണ്ട്.
സമസ്തയുടെ മദ്രസകളിലെ ഒന്നു മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ എത്ര പാഠങ്ങളാണ് പരീക്ഷയ്ക്ക് വരുക എന്നുള്ള കാര്യങ്ങളാണ് ഇന്ന് ഇതിലൂടെ നിങ്ങളെ അറിയിക്കുന്നത്. ഇപ്രാവശ്യത്തെ പരീക്ഷ എങ്ങനെയായിരിക്കും എന്ന് നമുക്ക് പറയാൻ കഴിയില്ല കാരണം സിലബസ് മാറി അതുപോലെ ചോദ്യങ്ങളും ഏത് രൂപത്തിലാണ് വരുക എന്നും അറിയില്ല.
പ്രത്യേകിച്ചും ഖുർആൻ പരീക്ഷ ഇപ്രാവശ്യത്തെ ഫിഫ്ള് പരീക്ഷയുടെ കൂടെ തദ്‌രീബുത്തിലാവ എന്ന പുസ്തകത്തിൽ നിന്നും ചോദ്യം ചോദിക്കുകയാണ് ചെയ്യുന്നത്. ഉദാഹരണമായി പറയുകയാണെങ്കിൽ നാലാം ക്ലാസിലെ ഖുർആൻ പരീക്ഷ നടക്കുമെന്ന് സമയത്ത് കുട്ടിയോട് സുക്കൂനുള്ള മീനിന്റെ ശേഷമുള്ള ചോദിക്കും. അല്ലെങ്കിൽ സുക്കൂനുള്ള മീമിന്റെ ശേഷം ബാഅ് വന്നതിന്റെ ഒരു ഉദാഹരണം പറയൂ... അതുകൊണ്ട് ഖുർആൻ പരീക്ഷയുടെ അന്ന് തന്നെ തദ്‌രീബുത്തിലാവയും കൃത്യമായി മനസ്സിലാക്കി പഠിക്കുക.
പാദവാർഷിക പരീക്ഷക്കുള്ള പാഠഭാഗങ്ങൾ
1-ാം ക്ലാസ് തഫ്ഹീമുത്തിലാവ-1
ഒന്നാം പാഠം മുതൽ പതിനാലാം പാഠം വരെയാണ് പരീക്ഷയ്ക്ക് ഉണ്ടാകുന്നത്. അതിന് അക്ഷരങ്ങളാണ് കാര്യമായി നമ്മൾ പഠിപ്പിക്കേണ്ടത്. അതുപോലെതന്നെ കൂട്ടി വായനയും പഠിപ്പിക്കുക.
എഴുത്ത് പരീക്ഷ , വായന പരീക്ഷ എന്നിങ്ങനെ രണ്ടു തരത്തിലാണ് തഫ്ഹീമുത്തിലാവ പരീക്ഷക്ക് വരുന്നത്. എന്നാൽ ദീനിയാത്ത് അഖ്ലാഖ് വിഷയം പാദവാർഷിക പരീക്ഷയ്ക്ക് ഉണ്ടാവുകയില്ല. അത് അർദ്ധ വാർഷിക പരീക്ഷയ്ക്കാണ് തുടങ്ങാറ്.
2-ാം ക്ലാസ് ഖുർആൻ നോക്കി ഓതാൻ :- സൂറത്തുൽ ഫാത്തിഹയും സൂറത്തു നബഅ് മുതൽ സൂറത്തുതക്‌വീർ ഉൾപ്പെടെ പരീക്ഷക്ക് ഇതിൽ ഏത് ഭാഗത്തുനിന്നും പരീക്ഷക്ക് ഓതാൻവരാം
ഹിഫ്ള് വരുന്ന സൂറത്തുകൾ :-സൂറത്തുൽ ഫാത്തിഹ, സൂറത്തുൽ ഇഖ്ലാസ്,സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ്
ഓരോ വിഷയത്തിൽ നിന്നും വരുന്ന പാഠങ്ങൾ:- ലിസാൻ 4 പാഠങ്ങൾ ഫിഖ്ഹ് 4 പാഠങ്ങൾ അഖീദ 4 പാഠങ്ങൾ ദുറൂസ് 4 പാഠങ്ങൾ
മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് പാദവർഷിക പരീക്ഷയ്ക്ക് വരുന്ന ഭാഗങ്ങൾ നമുക്ക് നോക്കാം. ഖുർആൻ നോക്കി ഓതാൻ: സൂറത്തുൽ മുൽക് മുതൽ സൂറത്തുൽ മുർസലാത്ത് ഉൾപ്പെടേയും, സൂറത്തുൽ മുജാദല മുതൽ സൂറത്തു തഹ്‌രീം ഉൾപ്പെടേയും.
ഹിഫ്ള് പഠിക്കേണ്ട ഭാഗങ്ങൾ നോക്കാം.
കാണാതെ പഠിക്കാൻ:-സൂറത്തുൽ ഹുമസ, സൂറത്തുൽ അസ്ർ, സൂറത്തു തകാസുർ, സൂറത്തുൽ ഖാരിഅ ഓരോ വിഷയത്തിൽ നിന്നും എത്ര പാഠങ്ങളാണ് ഉണ്ടാവുക.
ഫിഖ്ഹ് 6 പാഠങ്ങൾ,അഖീദ 4 പാഠങ്ങൾ, ദുറൂസ് 4 പാഠങ്ങൾ,തദ്‌രീബ് 4 പാഠങ്ങൾ,താരീഖ് 6 പാഠങ്ങൾ, ലിസാൻ 4പാഠങ്ങൾ
നാലാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് ഖുർആൻ പരീക്ഷയിൽ വരുന്ന സൂറത്തുകൾ താഴെപ്പറയുന്നു. ഖുർആൻ നോക്കി ഓതാൻ :- സൂറത്തുൽ *ഫുർഖാൻ മുതൽ സൂറത്തുൽ അൻകബൂത്ത് ഉൾപ്പെടെ. കാണാതെ പഠിക്കാൻ:- സൂറത്തുൽ ബയ്യിന, സൂറത്തുൽ അലഖ്, സൂറത്തുൽ അഅ്ല
ഓരോ വിഷയത്തിൽ നിന്നും എത്ര പാഠങ്ങളാണ് ഉണ്ടാവുക. ഫിഖ്ഹ് 6 പാഠങ്ങൾ, അഖീദ 4 പാഠങ്ങൾ, ദുറൂസ് 4 പാഠങ്ങൾ, തദ്‌രീബ് 4 പാഠങ്ങൾ, താരീഖ് 5 പാഠങ്ങൾ, ലിസാൻ 3 പാഠങ്ങൾ