المشاركات

മുഹറം 9 (താസുആ) ന്റെ നിയ്യത്ത് 3 നോമ്പിന്റെ കൂടി ലഭിക്കും | muharram nombu niyat malayalam

Madrasa Guide
Madrasa Guide

 മുഹറം 9 (താസുആ) ന്റെ നിയ്യത്ത്  വെക്കേണ്ട രൂപം

 ഈ കൊല്ലത്തെ അദാആയ സുന്നത്താക്കപ്പെട്ട നാളത്തെ മുഹറം ഒമ്പതിന്റെ നോമ്പിനെ അല്ലാഹുവിന് വേണ്ടി നോൽക്കാൻ ഞാൻ കരുതി. 

 അതുപോലെ മറ്റൊരു നോമ്പും കൂടെ ഇതിന്റെ കൂടെ നൽകാവുന്നതാണ്. അതായത് മുഹറം മാസത്തിൽ പ്രത്യേകം നോമ്പ് നോൽക്കൽ സുന്നത്തുണ്ട്. അതിന്റെ നിയത്ത് വെക്കേണ്ടത് ഇപ്രകാരമാണ് 

 മുഹറം മാസത്തിൽ നോൽക്കുന്ന സുന്നത്ത് നോമ്പിന്റെ നിയ്യത്ത് 

മുഹറം മാസത്തിലെ അദാആയ നാളത്തെ സുന്നത്ത് നോമ്പിന് അല്ലാഹുവിനുവേണ്ടി നോൽക്കാൻ ഞാൻ കരുതി. 

( മുഹറം മാസത്തിലെ നോമ്പ് )

മുഹറം മാസത്തിലെ നാളെത്തെ അദാആയ സുന്നത്ത് നോമ്പിനെ അല്ലാഹു തആലാക്ക് വേണ്ടി നോറ്റുവീട്ടുവാൻ ഞാൻ കരുതി

 ഇതിനുപുറമേ കഴിഞ്ഞ റമദാനിൽ ആർക്കെങ്കിലും നോമ്പ് ഖളാഅ് ഉണ്ടെങ്കിൽ ഈ നിയ്യത്ത് കൂടെ ചെയ്യാവുന്നതാണ്. 

 റമദാനിൽ നോമ്പ് ഖളാഅ് ഉള്ളവർ വെക്കേണ്ട നിയ്യത്ത്

റമളാനിൽ ഖളാഅ് ആയ ഫർളായ നോമ്പിനെ അല്ലാഹുവിനുവേണ്ടി നാളെ വീട്ടുവാൻ ഞാൻ കരുതി.

 ഇനി നമുക്ക് എല്ലാം നോമ്പിന്റെ നിയ്യത്തുകളും ഒരു നിയ്യത്തിൽ കൊണ്ടുവരാം. അങ്ങനെയാകുമ്പോൾ ഒരു നിയ്യത്ത് മാത്രം വെച്ചാൽ മതി. അതിൽ എല്ലാം ഉൾപ്പെടും. ഒരു നിയ്യത്തിലൂടെ 3 നോമ്പിന്റെ പ്രതിഫലവും ലഭിക്കും. 

റമളാനിൽ ഖളാഅ് ആയ ഫർളായ നോമ്പും  (റമളാനിലെ നോമ്പ് നഷ്ടപ്പെട്ടവർ മാത്രം റമളാനിൽ ഖളാഅ് എന്ന് ചേർത്താൽ മതി ) ,മുഹറം 9ൻ്റെ സുന്നത്തു നോമ്പും മുഹറം മാസത്തിലെ സുന്നത്തായ നോമ്പും അല്ലാഹു തആലാക്ക് വേണ്ടി നാളെ നോറ്റു വീട്ടുവാൻ ഞാൻ കരുതി

 മുകളിൽ കൊടുത്ത പ്രകാരം നിയ്യത്ത് ചെയ്യുകയാണെങ്കിൽ ഒരു നോമ്പുകൊണ്ട് നമുക്ക് മൂന്ന് നോമ്പിന് പ്രതിഫലം ലഭിക്കുന്നതാണ്.


إرسال تعليق

الانضمام إلى المحادثة