സമസ്ത പത്താം ക്ലാസ് പാദവാർഷിക പരീക്ഷ ദുറൂസ് ചോദ്യോത്തരങ്ങൾ / Samastha 10th Class Duroos Quarterly exam important questions
Madrasa Guide
സമസ്ത പത്താം ക്ലാസ് പാദവാർഷിക പരീക്ഷ ദുറൂസ് ചോദ്യോത്തരങ്ങൾ / Samastha 10th Class Duroos Quarterly exam important questions
1. അല്ലാഹു ആദം (അ)നെ സൃഷ്ടിച്ചു - എന്തിൽ നിന്ന്......? ആദം (അ)നെ അല്ലാഹു മണ്ണിൽ നിന്ന് സൃഷ്ടിച്ചു. 2. എന്തിനാണ് മുഅ്ജിസത്ത് എന്ന് പറയുന്നത്....? നുബുവ്വത്ത് വാദിക്കുന്നവന്റെ വാദത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കാൻ അവന്റെ കരങ്ങളാൽ പ്രകടമാക്കുന്ന അസാധാരണ സംഭവമാണ് മുഅ്ജിസത്ത്. 3. മൂസാ നബിയുടെ ഒരു മുഅ്ജിസത്ത് വ്യക്തമാക്കാം. നിലത്ത് ഇട്ടാൽ ഉഗ്രൻ സർപ്പവും പിടിച്ചാൽ വടിയും ആകുന്ന മൂസ നബിയുടെ വടി. 4. പാറയിൽ നിന്ന് ഒട്ടകത്തെ പുറത്ത് കൊണ്ടുവന്നു. ഏതു പ്രവാചകന്റെ മുഅ്ജിസത്തിൽ പെട്ടതാണ് ഇക്കാര്യം...? സ്വാലിഹ് നബിയുടെ മുഅ്ജിസത്താണ്. 5. മുഹമ്മദ് നബിയിൽ ഇപ്രകാരം വിശ്വസിച്ചാൽ അവൻ സത്യനിഷേധിയാകും ഏതാണ് ആ കാര്യം...? മുഹമ്മദ് നബിക്ക് ശേഷം ഒരാൾ പ്രവാചകത്വം വാദിക്കുകയോ, മറ്റൊരാളുടെ വാദം അംഗീകരിച്ചു കൊടുക്കുകയോ ചെയ്താൽ അവൻ സത്യനിഷേധിയാവും. 6. ഇന്ദ്രിയതുള്ളിയിൽ എത്ര ബീജങ്ങൾ ഉൾക്കൊള്ളുന്നു. 20 മില്യണിൽ അധികം ബീജങ്ങൾ ഉൾക്കൊള്ളുന്നു. 7. നബി തങ്ങളെയും മറ്റു പ്രവാചകരെയും ഉപമിച്ചത് ഏതിനോടാണ്...? ഒരു ഇഷ്ടികയുടെ സ്ഥലം ഒഴിച്ചിട്ട് സുന്ദരമായി നിർമ്മിക്കപ്പെട്ട കൊട്ടാരത്തിനോട്. 8. "നിങ്ങൾക്ക് ഇന്ന് ഞാൻ നിങ്ങളുടെ മതം പൂർത്തീ…