
1. അല്ലാഹു ആദം (അ)നെ സൃഷ്ടിച്ചു - എന്തിൽ നിന്ന്......?
ആദം (അ)നെ അല്ലാഹു മണ്ണിൽ നിന്ന് സൃഷ്ടിച്ചു.
2. എന്തിനാണ് മുഅ്ജിസത്ത് എന്ന് പറയുന്നത്....?
നുബുവ്വത്ത് വാദിക്കുന്നവന്റെ വാദത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കാൻ അവന്റെ കരങ്ങളാൽ പ്രകടമാക്കുന്ന അസാധാരണ സംഭവമാണ് മുഅ്ജിസത്ത്.
3. മൂസാ നബിയുടെ ഒരു മുഅ്ജിസത്ത് വ്യക്തമാക്കാം.
നിലത്ത് ഇട്ടാൽ ഉഗ്രൻ സർപ്പവും പിടിച്ചാൽ വടിയും ആകുന്ന മൂസ നബിയുടെ വടി.
4. പാറയിൽ നിന്ന് ഒട്ടകത്തെ പുറത്ത് കൊണ്ടുവന്നു. ഏതു പ്രവാചകന്റെ മുഅ്ജിസത്തിൽ പെട്ടതാണ് ഇക്കാര്യം...?
സ്വാലിഹ് നബിയുടെ മുഅ്ജിസത്താണ്.
5. മുഹമ്മദ് നബിയിൽ ഇപ്രകാരം വിശ്വസിച്ചാൽ അവൻ സത്യനിഷേധിയാകും ഏതാണ് ആ കാര്യം...?
മുഹമ്മദ് നബിക്ക് ശേഷം ഒരാൾ പ്രവാചകത്വം വാദിക്കുകയോ, മറ്റൊരാളുടെ വാദം അംഗീകരിച്ചു കൊടുക്കുകയോ ചെയ്താൽ അവൻ സത്യനിഷേധിയാവും.
6. ഇന്ദ്രിയതുള്ളിയിൽ എത്ര ബീജങ്ങൾ ഉൾക്കൊള്ളുന്നു.
20 മില്യണിൽ അധികം ബീജങ്ങൾ ഉൾക്കൊള്ളുന്നു.
7. നബി തങ്ങളെയും മറ്റു പ്രവാചകരെയും ഉപമിച്ചത് ഏതിനോടാണ്...?
ഒരു ഇഷ്ടികയുടെ സ്ഥലം ഒഴിച്ചിട്ട് സുന്ദരമായി നിർമ്മിക്കപ്പെട്ട കൊട്ടാരത്തിനോട്.
8. "നിങ്ങൾക്ക് ഇന്ന് ഞാൻ നിങ്ങളുടെ മതം പൂർത്തീകരിച്ചു തരികയും എൻ്റെ അനുഗ്രഹം സമഗ്രമാക്കുകയും ഇസ്ലാമിനെ മതമായി തൃപ്‌തിപ്പെടുകയും ചെയ്‌തിരിക്കുന്നു.” എന്ന് പറയുന്ന ആയത്ത് ഏതാണ്...?
الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلَامَ دِينًا
9. പ്രവാചകരിൽ (خَاتِمُ النَّبِيِّينَ) എന്ന പേരിൽ അറിയപ്പെടുന്നത് ഏത് പ്രവാചകനാണ്...?
നമ്മുടെ നബി മുഹമ്മദ് (സ) തങ്ങളാണ്.
10. " മാനവന്റെ സൃഷ്ട്ടിപ്പ് അവൻ കളിമണ്ണിൽ നിന്നാരംഭിക്കുകയും പിന്നീട് അവന്റെ സന്തതിയെ ഒരു നിസ്സാര ദ്രവത്തിന്റെ സത്തയിൽ നിന്ന് പടക്കുകയും ചെയ്തു" അറബി കണ്ടെത്താം.
وَبَدَا خَلْقَ الإِنْسَانِ مِنْ طِينٍ ثُمَّ جَعَلَ نَسْلَهُ مِنْ سُلَالَةٍ مِنْ مَاءٍ مِّهِينٍ
11. നാം കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ അവയുടെ യഥാർത്ഥ ഉറവിടം ഏതാണ്...?
അത് മണ്ണാകുന്നു.
12. നിർബന്ധമായും വിശ്വസിക്കേണ്ടുന്ന കാര്യങ്ങൾ പെട്ടതാണ്...?
ദൈവദൂതന്മാരിൽ വിശ്വസിക്കുക.
13. അല്ലാഹുതആല അമ്പിയാ മുർസലുകളെ ബലപ്പെടുത്തിയത് എന്തുകൊണ്ടാണ്...?
ധാരാളം അമാനുഷിക സിദ്ധികൾ കൊണ്ടാണ്.
14. ആദം നബിയുടെ മക്കളെ എന്തിൽ നിന്നാണ് സൃഷ്ടിച്ചത്...?
ഇന്ദ്രിയതുള്ളിയിൽ നിന്ന് .
15. അഗ്നിയിൽ എറിയപ്പെട്ടപ്പോൾ അദ്ദേഹത്തിന് പൊള്ളൽ ഏറ്റതേയില്ല. ആരാണ് ഈ പ്രവാചകൻ..?
ഇബ്രാഹിം നബി (അ)
16. ഈസാനബിയുടെ മുഅ്ജിസത്തുകൾ എന്തായിരുന്നു...?
പാണ്ഡ് രോഗം സുഖപ്പെടുത്തുകയും, രോഗികളെയും മരിച്ചവരെയും
ജീവിപ്പിക്കുകയും ചെയ്തിരുന്നു.
17. മനുഷ്യ സൃഷ്ടിപ്പിന്റെ ഘടകങ്ങളിൽ പ്രധാനമായതാണ് അത് ഏത്....?
ശുക്ലമാണ്
18. ആരാണ് നബിമാർ..?
ദിവ്യ സന്ദേശം മുഖേന അല്ലാഹുവിനെ സംബന്ധിച്ച് വിശദവിവരം നൽകുന്ന സ്വതന്ത്രമായ പുരുഷനാണ് നബിമാർ.
19. നമ്മുടെ പ്രവാചകരുടെ മുഅ്ജിസത്തുകൾ വിവരിക്കാമോ....?
○ ചന്ദ്രൻ പിളർന്നത്
○ മൃഗങ്ങൾ സംസാരിച്ചത്.
○ കൈ വിരലുകൾക്കിടയിൽ നിന്ന് വെള്ളം ഉറവെടുത്ത്.
○ ഇസ്റാഅ് മിഅ്റാജ്.
20. നമ്മുടെ പ്രവാചകരുടെ ഏറ്റവും വലിയ മുഅ്ജിസത്ത് ഏത്...?
വിശുദ്ധ ഖുർആൻ
21. മനുഷ്യന്റെ കഴിവിന് അപ്പുറത്തേക്ക് സാഹിത്യത്തിലും ഭാഷാശുദ്ധിയിലും മികവ് തെളിയിച്ചത് ഏതാണ്....?
വിശുദ്ധ ഖുർആൻ
22. ഖുർആനിന്റെ വെല്ലുവിളി എന്താണ്...?
ഖുർആനിന്റെ കാര്യത്തിൽ സംശയം ഉണ്ടെങ്കിൽ തത്തുല്യമായത് ഒന്നെങ്കിലും നിങ്ങൾ കൊണ്ടുവരിക.
23. ഇതിന്റെ അർത്ഥം എന്ത് (وَالرَّسُولُ أَفْضَلُ مِنَ النَّبِيِّ)
നബിയെക്കാൾ ഉൽകൃഷ്ടർ റസൂലാണ്.
24. ബനൂ ഇസ്രായേലിലെ അവസാന പ്രവാചകൻ...?
ഈസാനബി
25. ഇമ്രാന്റെ മകളുടെ പേരെന്ത്...?
മറിയം
26. "സുവിശേഷകനും താക്കീതുകാരനുമായി മാനവരിലേക്കാകമാ നമല്ലാതെ അങ്ങയെ നാം അയച്ചിട്ടില്ല" എന്നു പറയുന്ന ആയത്ത് ഏത്..?
وَمَا أَرْسَلْنَاكَ إِلَّا كَافَّةً لِّلنَّاسِ بَشِيرًا وَنَذِيرًا