-
ഇസ്ഹാഖ് നബിയുടെ ഖബ്ർ എവിടെയാണ്...?
മദീന അൽ ഖലീൽ എന്നറിയപ്പെടുന്ന ഹബ്റൂന് ദേശത്താണ് ഖബ്ർ
ഇസ്ഹാഖ് നബിയുടെ പ്രായം എത്രയായിരുന്നു...?
180 വയസ്സായിരുന്നു
ഇസ്ഹാഖ് നബി ജനിച്ചപ്പോൾ ഇബ്രാഹിം നബിയുടെ പ്രായം എത്രയായിരുന്നു...?
120 വയസ്സായിരുന്നു
ബൈത്തുൽ മുഖദ്ദസ് പണിതീർത്തത് ആരാണ്...?
ഇസ്ഹാഖ് (അ)
സംസമിന്റെ ഉത്ഭവസ്ഥാനം എവിടെ...?
ഇസ്മായിൽ എന്ന പെയ്തൽ കാലിട്ടടിച്ചിടം
ഇസ്മാഈൽ നബിയുടെ ഖബ്ർ എവിടെയാണ് സ്ഥിതി ചെയ്യുന്നത്..?
കഅ്ബക്ക് സമീപമുള്ള ഹിജ്റിൽ
ഇബ്രാഹിം നബി അറുത്ത ആട് ഏതായിരുന്നു...?
ആദം നബിയുടെ മകൻ ഹാബീൽ ദൈവ സമർപ്പണത്തിനായി ബലിയറുത്തത്.
ഇബ്രാഹിം നബിയുടെ മക്കളിൽ പ്രസിദ്ധരായവർ ആരൊക്കെയാണ്...?
ഇസ്മാഈൽ നബി ഇസ്ഹാഖ് നബി
മക്കയെ ആദ്യം സ്വദേശമാക്കിയവർ ആര്...?
യമനിലെ ജുർഹും ഗോത്രക്കാർ
ഇബ്രാഹിം നബിക്ക് രാജാവ് എന്തൊക്കെയാണ് നൽകിയത്...?
ധാരാളം സമ്പത്തും കന്നുകാലികളെയും അടിമകളെയും അടിമ സ്ത്രീകളെയും.
ഇബ്രാഹീം നബിയുടെ അന്ത്യ താമസ സ്ഥലം...?
ഫലസ്ഥീനിലെ ബിഅ്റുസ്സബാഇൽ
ഇബ്രാഹിം നബി അവരുടെ ബിംബങ്ങളോട് എന്താണ് പറഞ്ഞത്...?
നിങ്ങൾ ഭക്ഷണം കഴിക്കുന്നില്ലെ എന്തുപറ്റി നിങ്ങൾ ഒന്നും സംസാരിക്കുന്നില്ലല്ലോ.
സാറ ബീവിയെ പിടിക്കാൻ ഉദ്ദേശിച്ചപ്പോൾ രാജാവിന് എന്താണ് ബാധിച്ചത്...?
മഞ്ഞപ്പിത്തം
സ്വാലിഹ് നബി പുറത്തെടുത്ത ഒട്ടകത്തെ കുത്തിയറുത്തപ്പോൾ സ്വാലിഹ് നബി അവരോട് പറഞ്ഞത്...?
മൂന്ന് നാളുകൾ നിങ്ങൾ നിങ്ങളുടെ വീടുകളിൽ സൂക്ഷിച്ചോളൂ..
സ്വാലിഹ് നബിയിൽ വിശ്വസിച്ചത് എത്ര പേരായിരുന്നു...?
120 പേർ
സ്വാലിഹ് നബി ആരുടെ മകനാണ്...?
عَبْدُ بْنُ مَاسِحٍ
ഹൂദ് നബിയിൽ വിശ്വസിച്ചവരുടെ എണ്ണം എത്രയായിരുന്നു...?
അവർ 400 പേരായിരുന്നു.
ഹൂദ് നബി ആരുടെ സന്താന പരമ്പരയിൽ പെട്ടവരാണ്...?
നൂഹ് നബിയുടെ മകൻ സാമിന്റെ സന്താന പരമ്പരയിൽ പെട്ടവരാണ്.
ആദ് സമൂഹത്തിന്റെ ഭാഷ ഏതായിരുന്നു...?
അറബി ഭാഷയായിരുന്നു
ആദ് സമൂഹത്തിൻ്റെ വാസസ്ഥലം എവിടെ?
ഹളർ മൗത്തിന് വടക്കുള്ള അഹ്ഖാഫിലായിരുന്നു അവരുടെ വാസം.
ആദ് സമൂഹത്തെ അല്ലാഹു നശിപ്പിച്ചതെങ്ങിനെ?
എട്ട് പകലുകളും ഏഴ് രാവുകളും തുടർന്ന് നിന്ന അത്യുഗ്രൻ കൊടുങ്കാറ്റ് മുഖേന
നൂഹ് നബി മകനോട് എന്താണ് പറഞ്ഞത്....?
മകനേ, നീ ഞങ്ങൾക്കൊപ്പം കപ്പലിൽ കയറു. സത്യ നിഷേധികളിലായിപ്പോകരുതേ നീ
നൂഹ് നബിയുടെ കപ്പൽ എവിടെയാണ് കരക്കണഞ്ഞത്...?
ജൂദിയ്യ് പർവ്വതനിരകളിൽ
ഇത് ആരു പറഞ്ഞു (قَالَ يَا بُنَيَّ ارْكَبٍ مَّعَنَا وَلَا تَكُنْ مَعَ الْكَافِرِينَ)
ഇബ്രാഹിം നബി
നൂഹ് നബിയുടെ പേര് എന്താണ്...?
അബ്ദുൽ ഗഫ്ഫാർ
നൂഹ് എന്ന പേര് ലഭിച്ചത് എന്തുകൊണ്ടാണ്...?
അദ്ദേഹത്തിന്റെ അമിത വിലാപം കൊണ്ട്
ഇദ്രീസ് നബി (അ)സ്വർഗത്തിലേക്ക് ഉയർത്തപ്പെടാനുള്ള കാരണം?
അന്നത്തെ ഭൂ നിവാസികളിൽ നിന്നെല്ലാം അല്ലാഹുവി ലേക്കുയർത്തപ്പെടുന്നതിന് സമാനമായ ആരാധനകൾ അദ്ദേഹത്തിൽ നിന്നും നിത്യവും ഉയർത്തപ്പെടാറു ണ്ടായിരുന്നു.
ആരുടെ സന്താന പരമ്പരയിലാണ് ഇദ്രീസ് നബി (അ) ?
ആദം നബിയുടെ മകൻ ശീസ് നബിയുടെ സന്താന പരമ്പരയിലാണ്
ഇദ്രീസ് നബി (അ)? പലായനം ചെയ്തത് എവിടേക്ക്?
ബാബിലോണയയിൽ നിന്ന് ഈജിപ്തിലേക്ക്.
ഇപ്പോഴും ജീവിച്ചു കൊണ്ടിരിക്കുന്ന നാല് പ്രവാചകന്മാർ ആരെല്ലാം?
ഖളിർ നബി ഇൽയാസ് നബി, ഇദ്രീസ് നബി, ഈസാ നബി (അ).
ആദ്യമായി ഗ്രന്ഥം മനഃപാഠം പഠിച്ചത്?
ഇദ്രീസ് (അ)
ശീസ് നബി (അ)ൻ്റെ ഏടുകളുടെ എണ്ണം?
50 ഏടുകൾ
ഇദ്രീസ് നബി (അ)യുടെ ഏടുകളുടെ എണ്ണം?
30 ഏടുകൾ
ഹവ്വാബീവിയെ മറവ് ചെയ്തത്..?
ജിദ്ദയിൽ
ആദം നബി (അ) ഭൂമിയിൽ ഇറങ്ങിയ സ്ഥലം?
ഇന്ത്യയിൽ
ആദം നബി (അ)യും ഹവ്വാബീവിയും ആ പഴം ഭക്ഷിച്ചപ്പോൾ എന്ത് സംഭവിച്ചു?
അവരുടെ ഗുഹ്യങ്ങൾ പ്രത്യക്ഷപ്പെട്ടു
ആദം നബി ഭൂമിയിൽ എത്ര വർഷം താമസിച്ചു..?
960 വർഷം