ക്ലാസ് 6 പാദവാർഷിക പരീക്ഷ താരീഖ് പ്രധാന ചോദ്യങ്ങളും / samastha Madrasa class 6th important question by Quiz Burhan
Madrasa Guide
തിരുനബിയുടെ സദസ്സിലേക്ക് കടന്നുവന്ന വ്യക്തി ആരായിരുന്നു...?
ജിബ്‌രീൽ അലൈഹിസ്സലാം ആയിരുന്നു.
അല്ലാഹു മാപ്പാക്കാത്ത രണ്ട് മഹാപാപങ്ങൾ ഏതൊക്കെയാണ്...?
ശിർക്കും കുഫ്റുമാകുന്നു
അൽ കഹ്ഫ് സൂറത്തിൽ കർമ്മങ്ങൾ പാഴായി പോയവർ എന്ന് അല്ലാഹു വിശേഷിപ്പിച്ചത് ആരെ കുറിച്ചാണ്...?
അല്ലാഹുവിന്റെ ഏകത്വത്തിൽ വിശ്വസിക്കാതെ ജീവിതത്തിൽ എത്ര പുണ്യകർമ്മങ്ങൾ ചെയ്താലും പരലോകത്ത് അതിന് യാതൊരു പ്രതിഫലവും ലഭിക്കുന്നതല്ല. അവരെപ്പറ്റിയാണ് അൽ കഹ്ഫ് സൂറത്തിൽ കർമ്മങ്ങൾ പാഴായിപ്പോയവർ എന്ന് അല്ലാഹു വിശേഷിപ്പിച്ചത്.
"അള്ളാഹു അറിയാതെ ഒരു ഇല പോലും വീഴുകയില്ല" എന്ന് അർത്ഥം വരുന്ന ആയത്ത് ഏതാണ്...?
وَمَا تَسْقُطُ مِنْ وَرَقَةٍ إِلَّا يَعْلَمُهَا
അല്ലാഹു കണ്ടുമുട്ടാൻ ആഗ്രഹിക്കും ആരെ....?
അവനെ കാണാൻ കൊതിക്കുന്നവരെ അല്ലാഹുവും തിരിച്ചു കാണാൻ കൊതിക്കും.
അല്ലാഹു നൽകുന്ന വിശിഷ്ടമായ സൗഭാഗ്യമാണ് ഏത്....?
അല്ലാഹുവിന്റെ തിരു ദർശനം
ഇബാദത്ത് എന്നാൽ എന്ത്...?
അങ്ങേയറ്റത്തെ താഴ്മയും വിനയവും ബഹുമാനവും കാണിക്കുന്നതിനാണ് ഇബാദത്ത് എന്ന് പറയുന്നത്.
എന്തിനാണ് തൗഹീദ് എന്ന് പറയുന്നത്...?
അല്ലാഹുവിനെ മാത്രം ആരാധ്യനായി വിശ്വസിക്കലാണ് തൗഹീദ്.
ദീനിന്റെ കാമ്പും കാതലുമായ ഭാഗം ഏതാണ്....?
ദീനിന്റെ കാമ്പും കാതലുമായ ഭാഗമാണ് ഇഹ്സാൻ.
പേരുകൾ കൂടുന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്....?
പേരുകൾ കൂടുന്നത് ഒരാളുടെ മഹത്വത്തെയാണ് സൂചിപ്പിക്കുന്നത്.
തുല്യ അധികാരവും ശക്തിയും ഉള്ള രണ്ട് സൃഷ്ടാക്കൾ ഉണ്ടായാൽ...?
നാശം ഉറപ്പ്
"അല്ലാഹു ശിർക്ക് ചെയ്യൽ ഒരിക്കലും മാപ്പാക്കുകയില്ല. അതല്ലാത്ത തെറ്റുകൾ അവൻ ഉദ്ദേശിച്ചവർക്ക് പുറത്തു കൊടുക്കും" എന്ന് സൂചിപ്പിക്കുന്ന ആയത്ത് ഏതാണ്...?
ഒരിക്കൽ ഒരാൾ തിരു നബിയോട് "സ്വർഗ്ഗം ലഭിക്കാൻ ഒരു അമൽ പറഞ്ഞു തരിക" എന്ന് ആവശ്യപ്പെട്ടപ്പോൾ നബി തങ്ങൾ എന്താണ് പറഞ്ഞുകൊടുത്തത്...?
അപ്പോൾ "നീ മുഹ്സിനാവുക ആവുക" എന്നാണ് അവിടുന്ന് പറഞ്ഞത്.
അല്ലാഹുവിനെ 99.....
പരിശുദ്ധ നാമങ്ങളുണ്ട്
നമുക്ക് ഒരാളോട് കൂടുതൽ അടുപ്പം തോന്നുക എപ്പോഴാണ്...?
അയാളുടെ ഗുണ വിശേഷണങ്ങൾ കൂടുതലായി അറിയുമ്പോഴാണ്.
എല്ലാ അലട്ടുന്ന വിഷയങ്ങൾക്കും അത് പരിഹാരമാകണമെന്ന് മഹാന്മാർ പഠിപ്പിച്ചിട്ടുണ്ട് ഏത്...?
അസ്മാഉൽ ഹുസ്ന
ആകാശഭൂമിയിൽ അല്ലാഹുവിനെ കൂടാതെ മറ്റു ദൈവങ്ങൾ ഉണ്ടായാൽ എന്ത് സംഭവിക്കും..?
അവ നശിച്ചത് തന്നെ.
കപട വിശ്വാസികൾ ഏറ്റവും ഭാരമായി കാണുന്ന രണ്ട് നിസ്കാരങ്ങൾ ഏതൊക്കെ...?
സുബഹ് നിസ്കാരം , ഇഷാ നിസ്കാരം.
ഇഷ്ടമുള്ളയാൾക്ക് വേണ്ടി ഇഷ്ടത്തോടെ ചെയ്യുന്ന ഏത് കാര്യവും നമുക്ക്.......?
ആസ്വദിച്ച് ചെയ്യാനാവും
ഒരു കറാഹത്ത് പോലും മനപ്പൂർവ്വം ചെയ്യുകയില്ല ആര്...?
അല്ലാഹുവിന്റെ ഇഷ്ട ദാസന്മാർ.
മുനാഫിക്കുകളെ കുറിച്ച് അല്ലാഹു ഖുർആനിലൂടെ എന്താണ് പറഞ്ഞത്.....?
وَإِذَا قَامُوا إِلَى الصَّلوةِ قَامُوا كُسَالَى
ശിർക്ക് എന്നാൽ എന്ത്...?
ആരാധനക്ക് മറ്റു ദൈവങ്ങളുണ്ടെന്ന് വിശ്വസിക്കലാണ് ശിർക്ക്.
നാം എപ്പോഴാണ് പൂർണ്ണൻ മുഹ്സിനാകുന്നത്
അയൽവാസികൾ, വീട്ടുകാർ, നാട്ടുകാർ, കൂട്ടുകാർ, എല്ലാവരുമായും നാം നന്മയിൽ വർത്തിക്കണം അപ്പോഴാണ് നാം പൂർണ്ണമഹൻ മുഹ്സിനാവുക.
എപ്പോഴാണ് ഒരാൾ മഹ്സിനാകുന്നത്....?
താൻ ചെയ്യുന്നത് മുഴുവൻ അള്ളാഹു കാണുമെന്ന ബോധത്തോടെ ചെയ്യുന്ന എല്ലാ കാര്യങ്ങളും അവന്റെ തൃപ്തിക്ക് വേണ്ടി മാത്രമാവുകയും ചെയ്യുമ്പോഴാണ് ഒരാൾ മഹ്സിനാകുന്നത്.
അസ്മാഉൽ ഹുസ്ന മനപ്പാഠമാക്കിയവൻ സ്വർഗത്തിൽ..?
പ്രവേശിക്കുമെന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ട്.
നരകവാനരകവാസികൾ തന്നെയാണെന്ന് അല്ലാഹു പറഞ്ഞു ആര്....?
കാഫിറുകൾ
إرسال تعليق
الانضمام إلى المحادثة
We use cookies to understand preferences and optimize your experience using our site, this includes advertising affiliated with Google.