
തലവേദന അമ്പിയാക്കളുടെ രോഗമാണ് മുത്ത്നബിയുടെ അധിക രോഗവും തലവേദന കാരണമായിരുന്നു.
നിത്യജീവിതത്തിലെ സ്ത്രീകളും പുരുഷനും അനുഭവിക്കുന്ന തലവേദന പല കാരണങ്ങളാണ്. പുരുഷനാണെങ്കിൽ അവനും അവന് അനുഭവിക്കുന്ന ജോലിയിലെ അമിതമായ ജോലിയും അതല്ലെങ്കിൽ ജോലിയിലെ പ്രയാസങ്ങളും അവനെ ടെൻഷനിലൂടെ തലവേദനയായി മാറുന്നു.
ഇനി സ്ത്രീകൾ ആണെങ്കിൽ അവർക്ക് എടുത്താൽ തീരാത്ത അമിത ജോലികളും,വീട്ടുജോലികളും, കുഞ്ഞിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും അതിന്റെ അനുബന്ധകാര്യങ്ങളുമായി ദിവസേന അതിൽ മുഴുകിക്കൊണ്ടിരിക്കുന്നു.
തലവേദന മാറി കിട്ടാൻ നിങ്ങൾ ചെയ്യേണ്ടത്..!
തലവേദന മാറാൻ വലതുകൈൻ്റെ രണ്ട് വിരൽ ഇടത്തെ ചെന്നിയിലും തള്ള വിരൽ വലത് ചെന്നിയിലും
പിടിച്ച് സൂറത്തുൽ ഹഷ്റിലെ 21-ാം ആയത്തായ "ലൗ അൻസൽനാ " മുതൽ അവസാനം വരെ ഓതിയാൽ
ശിഫയാകുന്നതാണ്.
لَوْ أَنزَلْنَا هَٰذَا الْقُرْآنَ عَلَىٰ جَبَلٍ لَّرَأَيْتَهُ خَاشِعًا مُّتَصَدِّعًا مِّنْ خَشْيَةِ اللَّهِ ۚ وَتِلْكَ الْأَمْثَالُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ يَتَفَكَّرُونَ ﴿٢١﴾ هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ ۖ عَالِمُ الْغَيْبِ وَالشَّهَادَةِ ۖ هُوَ الرَّحْمَٰنُ الرَّحِيمُ ﴿٢٢﴾ هُوَ اللَّهُ الَّذِي لَا إِلَٰهَ إِلَّا هُوَ الْمَلِكُ الْقُدُّوسُ السَّلَامُ الْمُؤْمِنُ الْمُهَيْمِنُ الْعَزِيزُ الْجَبَّارُ الْمُتَكَبِّرُ ۚ سُبْحَانَ اللَّهِ عَمَّا يُشْرِكُونَ ﴿٢٣﴾ هُوَ اللَّهُ الْخَالِقُ الْبَارِئُ الْمُصَوِّرُ ۖ لَهُ الْأَسْمَاءُ الْحُسْنَىٰ ۚ يُسَبِّحُ لَهُ مَا فِي السَّمَاوَاتِ وَالْأَرْضِ ۖ وَهُوَ الْعَزِيزُ الْحَكِيمُ ﴿٢٤﴾
മുകളിൽ പറഞ്ഞ കാര്യം ആത്മാർത്ഥതയോടെയും വിശ്വാസത്തോടെയും ഭയഭക്തിയോടെയും ചെയ്താൽ തീർച്ചയായും അതിന് ഫലം കാണുന്നതാണ്.
പ്രയാസം മനുഷ്യന് പറഞ്ഞിട്ടുള്ള കാര്യമാണ്. പ്രസവിച്ച സ്ത്രീയാണെങ്കിൽ ഓരോ ദിവസവും അവർ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കാരണം തലവേദന അനുഭവപ്പെടാറുണ്ട്.
എന്തുതന്നെയായാലും സ്ത്രീയും പുരുഷന്മാരും അനുഭവിക്കുന്ന ഈ പ്രയാസം അല്ലാഹുവിന്റെ അടുത്തുനിന്ന് പ്രതിഫലം കിട്ടുന്ന ഒരു കാര്യമാണ്. അല്ലാഹു പരിശുദ്ധമാക്കപ്പെട്ട ഖുർആനിലൂടെ സൂറത്തുൽ ബലദ് നാലാം ആയത്തിലൂടെ പറയുന്നു.
لَقَدْ خَلَقْنَا الْإِنسَانَ فِي كَبَدٍ
ഈ ആയത്തിലൂടെ അല്ലാഹു പറയുന്നുണ്ട്. പലതരം ബുദ്ധിമുട്ടുകളും പ്രയാസത്തിലൂടെയുമാണ് മനുഷ്യൻ കടന്നുപോകുന്നത്. അവന്റെ മാതാവിന്റെ ഗർഭപാത്രത്തിൽ നിന്നും അവൻ അനുഭവിച്ചു തുടങ്ങുന്ന ബുദ്ധിമുട്ട് പ്രസവത്തിനു ശേഷവും അവൻ കുട്ടിയായി അവന്റെ മരണാനന്തരം വരെ അവൻ അനുഭവിക്കുന്ന പ്രയാസങ്ങളെക്കുറിച്ചും ഈ ആയത്തിന്റെ തഫ്സീറിൽ കാണാൻ കഴിയും.
സാമ്പത്തികവും ശാരീരികവും മാനസികവും തുടങ്ങിയ പ്രയാസങ്ങളിലൂടെയാണ് ഓരോ മനുഷ്യരും കടന്നുപോകുന്നത് അതിന് അറ്റമില്ല. ഒരു പ്രയാസം തീരും മുമ്പേ അടുത്ത പ്രയാസം തുടങ്ങുകയാണ് ഇങ്ങനെ അവന്റെ മരണംവരെ ഈ പ്രയാസം മനുഷ്യൻ അനുഭവിക്കുക തന്നെ ചെയ്യും. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ..!