പാട്ടിനൊപ്പം വരികൾ ▸ ആദരവായ റസൂലുല്ലാഹ്
ആദരവായ റസൂലുല്ലാഹ്
ആലം വാഴ്ത്തും നൂറുള്ളാഹ് ആരിലുമേറ്റം പ്രിയമുള്ള
ആറ്റലായ ഹബീബുല്ലാഹ്
حسبي ربي جل الله
ما في قلبي غير الله
نور محمد صلى الله
لا اله الا الله
(ആദരവായ)
കല്ലും മലയും മാമരവും
കദനം തീർത്തു ഹബീബാലെ
കരള് പകുത്തവരെല്ലാരും
കണ്ണിൽ കണ്ടു സുറൂറാലെ
حسبي ربي جل الله
ما في قلبي غير الله
نور محمد صلى الله
لا اله الا الله
ഖൽബ് കരഞ്ഞ് വിളിക്കും ഞാൻ കാലം കാത്ത് കിടക്കും ഞാൻ കനവിൽ ഒന്നത് കാണാനായ് കണ്ണാൽ കാവലിരിക്കും ഞാൻ
(ആദരവായ)
പാപം പേറി നടന്നെന്റെ
പാദം ത്വയ്ബയണഞ്ഞിടുമോ പാടും മദ്ഹിത് കേട്ടെന്റെ
പാപം അങ്ങ് പൊറുത്തിടുമോ
حسبي ربي جل الله
ما في قلبي غير الله
نور محمد صلى الله
لا اله الا الله
മദ്ഹും പാടിയണയേണം
മദദും അതിനാൽ നേടേണം
മണ്ണ് ബഖീഇലുറങ്ങേണം
മന്നാനേ വിധിയേകേണം (ആദരവായ)
حسبي ربي جل الله
ما في قلبي غير الله
نور محمد صلى الله
لا اله الا الله
Vocal : Abdul Vasih Velimukku
Channel ID : @samarmedia