മഹമൂദിൻ ആഥിത്യം ലോകർക്കാനന്ദ സൗഭാഗ്യം | MUHAMMED CHELAVOOR | NISHAN RUMBUZHI & ISHAN

Madrasa Guide
പാട്ടിനൊപ്പം വരികൾ ▸ മഹമൂദിൻ ആഥിത്യം ലോകർക്കാനന്ദ സൗഭാഗ്യം

    മഹമൂദിൻ ആഥിത്യം ലോകർക്കാനന്ദ സൗഭാഗ്യം മഹിമയിൽ വാഴാനായ് മക്കയിൽ വന്നാ പൂന്തോട്ടം...

    പരിശുദ്ധ ആദർശം അവരിൽ ചൊല്ലുന്ന കാലത്ത്
    പൈതൃക ദൈവങ്ങൾ വേരോടെ വീണാ നേരത്ത്...... (മഹമൂദിൻ......) ദേശത്തിന്നാകെ നബി തങ്ങൾ ഏകീ സന്തോഷം...
    ശത്രുക്കൾ എല്ലാരും ചെയ്യാൻ വെമ്പുന്നു സംഹാരം
    ഒത്തെല്ലാ ഗോത്രവും തന്ത്രങ്ങൾ തമ്മിൽ കൈമാറാൻ
    മുത്തിന്റെ വീട് വളഞ്ഞു രാത്രിയിൽ കൊല്ലാനായ്......... (മഹ മൂദിൻ.........)

    ശത്രുക്കൾ തീർത്ത വലയം ഭേദിച്ച് മുന്നേറി
    സത്യത്തിൻ ദൂതർ മദീനാ പൂങ്കാവിൽ ചേക്കേറി...... പരിശുദ്ധ ആദർശം പാരിൽ വേഗം പരന്നല്ലോ
    പരമ ദയാലുവാം നാഥൻ തന്നേ കനിഞ്ഞല്ലോ....
    (മഹ മൂദിൻ.......)

    കൊല്ലാനായ് കാത്തു നിന്നവർക്കാകെ വെപ്രാളം.. പൊടിമണ്ണ് വീണ കണ്ണുകൾ താണതും നീളം...
    കണ്ണുകൾ മങ്ങിയ നേരത്തന്ന് പുണ്ണ്യ റസൂലത വീട് വിടുന്ന് ശത്രു സഭാ ജഹലത്തിലടിഞ്ഞ് മദനിയ്യാ മണ്ണില് മോദം മിന്നി മറിയുന്നേ....
    മാനത്ത് നജ്‌മുകളാകെ നൂറു പരത്തുന്നെ..
    മാനവർ സ്വഗതമോതി സുറൂറാൽ
    ദേശമിലാശ പിറന്നു റസൂലാൽ ഘോഷ വിശേഷവുമന്നത ജോറാൽ
    മധുവൂറും മദ്ഹുകളാലെ വരവേൽക്കുന്നേ..... മൊഞ്ചേറും അൻസാറുകളാൽ ചേർത്ത് വെക്കുന്നേ
    ത്വയ്ബായിൽ ആയൊരു നാളിൽ പ്രഭാ പരന്നേ.... തൌഫീഖാൽ ദീനുൽ ഇസ്ലാം വളർന്നുയർന്നേ......

    (കോറസ്... മാനവർ........

    Lyrics : MUHAMMED CHELAVOOR
    Vocal : NISHAN RUMBUZHI & ISHAN
    Channel ID : @sinan.official

Post a Comment

Join the conversation