എത്ര വർഷം ഹലീമാ ബീവി നബി തങ്ങൾക്ക് മുലപ്പാൽ നൽകി..?
രണ്ട് വയസ്സ് വരെ
ഹലീമ ബീവിയുടെ മകൻ ആര്...?
ضَمْرَة
നബി തങ്ങൾ പോറ്റുമയായ ഹലീമയുടെ വീട്ടിലെത്തിയത് മുതൽ അവിടെ വലിയ ബറക്കത്തുകൾ ഉണ്ടായി ഏതൊക്കെയാണ് അത്...?
വൃക്ഷങ്ങളിൽ ധാരാളം കായ്ക്കനികൾ ഉണ്ടായി, മെലിഞ്ഞൂറ്റിയിരുന്ന ആളുകൾ ശരീരമെല്ലാം നന്നായി ധാരാളം പാൽ ചുരത്താൻ തുടങ്ങി.
ആമിന ബീവിയോടൊപ്പം മദീനയിലേക്ക് നബി തങ്ങൾ പോകുമ്പോൾ നബി തങ്ങളുടെ വയസ്സ് എത്രയായിരുന്നു..?
നബി തങ്ങൾക്ക് അന്ന് ആറു വയസ്സായിരുന്നു
മദീനയിൽ നിന്നും ആമിന ബീവിയും നബി തങ്ങളും മടങ്ങവേ എവിടെവച്ചാണ് അമിനാബീവിക്ക് രോഗം ബാധിച്ചത്...?
أَبَوَاء
ഉമ്മയും ഉപ്പയും നഷ്ടമായ മുത്ത് നബിക്ക് ആശ്രയം ആരായിരുന്നു.....?
ഉപ്പാപ്പയായ അബ്ദുൽ മുത്തലിബ്
അബൂത്വാലിബ് നബി തങ്ങളെ സംരക്ഷിച്ചത് എത്ര കൊല്ലമായിരുന്നു....?
42 വർഷം
അബ്ദുൽ മുത്തലിബ് വഫാത്താകുമ്പോൾ നബിയുടെ പ്രായം എത്രയായിരുന്നു..?
എട്ടു വയസ്സായിരുന്നു
നബിയുടെ രണ്ടാം ശാം യാത്രയിൽ നബിയുടെ കൂടെ ഉണ്ടായിരുന്നത് ആരായിരുന്നു...?
ഖദീജ ബീവിയുടെ സേവകൻ مَيْسَرَة
ഈ കുട്ടിയെ ശ്രദ്ധിക്കണം യഹൂദികൾ അപായപ്പെടുത്താൻ സാധ്യതയുണ്ട് ഇത് ആരു പറഞ്ഞു..?
بَحِيرَى ക്രിസ്തീയ പുരോഹിതൻ
ഖദീജ ബീവിയുടെ ഗുണങ്ങൾ....?
കാര്യസ്ഥത, ബുദ്ധികൂർമത, ബർത് സ്നേഹം, ഔദാര്യം
ഖദീജ ബീവി നബി തങ്ങളെ വിവാഹം ചെയ്യുന്നതിന് മുമ്പ് എത്ര തവണ വിവാഹിതയായിട്ടുണ്ട്...?
രണ്ട് തവണ
ഖുറൈഷ് ഗോത്രത്തിലെ ഖുവൈലിദിന്റെ മകളാണ് ആര്....?
ഖദീജ ബീവി
മക്കയിൽ ഉണ്ടായ ഒരു വലിയ വെള്ളപ്പൊക്കത്തിൽ കഅബ പൊളിഞ്ഞു. അന്ന് അത് ഖുറൈശികൾ പുതുക്കി പണിയാൻ തീരുമാനിച്ചു. അന്ന് നബി തങ്ങളുടെ പ്രായം എത്രയാണ്...?
അന്ന് നബി തങ്ങളുടെ പ്രായം 35 വയസ്സായിരുന്നു
മക്കയിലെ വെള്ളപ്പൊക്കത്തിൽ കഅ്ബക്ക് കേടുപാടുകൾ സംഭവിച്ചു. അന്ന് ഖുറൈശികൾ അതെല്ലാം ശരിയാക്കി അവസാനം ഒരു വലിയ തർക്കം നടന്നു എന്തായിരുന്നു അത്...?
ഹജറുൽ അസ്വദ് യഥാർത്ഥ സ്ഥാനത്ത് ആര് വെക്കും.
നബി തങ്ങൾ വളർന്ന കാലഘട്ടം എങ്ങനെയുള്ളതായിരുന്നു...?
തിന്മകൾ കൊണ്ട് ഇരുളടഞ്ഞ കാലഘട്ടമായിരുന്നു
നബി തങ്ങൾക്ക് പ്രവാചകത്വത്തിന്റെ സൂചകമായി ചില അത്ഭുതങ്ങൾ അനുഭവപ്പെടാൻ തുടങ്ങി ഏതൊക്കെയാണ് അവ....?
ശക്തിയായ പ്രകാശം, കല്ലുകൾ മരങ്ങൾ മുതലായവ നബിയോട് സംസാരിക്കുക, ചില അശരീരികൾ കേൾക്കുക, പല സ്വപ്നങ്ങളും കാണുക, കണ്ട് സ്വപ്നങ്ങൾ യാഥാർത്ഥ്യമാവുക.
ജബലുന്നൂർ പരിശുദ്ധ കഅ്ബയുടെ എത്ര കിലോമീറ്റർ അകലെയാണ് ..?
6 കിലോമീറ്റർ അകലെയാണ് ജബലന്നൂർ സ്ഥിതിചെയ്യുന്നത്.
ഇബ്രാഹിം നബി അലൈഹിസ്സലാമിന്റെ മക്കളിൽ നിന്ന് അല്ലാഹു...
ഇസ്മാഈൽ നബി (അ)നെ തിരഞ്ഞെടുത്തു.
ഹജറുൽ അസ്വദ് യഥാർത്ഥ സ്ഥാനത്ത് ആര് വെക്കും എന്ന ഒരു തർക്കത്തിനിടയിൽ അവസാനം അവരിൽ പ്രായം കൂടിയ വ്യക്തിയായിരുന്നു ഒരു അഭിപ്രായം പറഞ്ഞത് ആരാണ് ആ വ്യക്തി...?
أَبُو أُمَيَّةَ بْنُ الْمُغِيرَةِ
ഹജറുൽ അസ്വദ് യഥാർത്ഥ സ്ഥാനത്ത് ആര് വെക്കും എന്ന പ്രശ്നം നടക്കുന്ന സമയത്ത് أَبُو أُمَيَّةَ بْنُ الْمُغِيرَةِ എന്ന് അവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ത് അഭിപ്രായമാണ് പറഞ്ഞത്...?
بَنُوشَيْبَة എന്ന കവാടത്തിലൂടെ ആദ്യം വരുന്ന ആളെ നമുക്ക് മധ്യസ്ഥനാക്കാം.
സ്നേഹവും കരുണയും വാത്സല്യവും ഉള്ള ആളായിരുന്നു....
അബൂത്വാലിബ്
നബി തങ്ങൾ ഉമ്മയുമായി മദീനയിലേക്ക് പുറപ്പെട്ടപ്പോൾ അവരുടെ കൂടെ ഒരു സഹായിയായ സ്ത്രീ ഉണ്ടായിരുന്നു അവരുടെ പേര് എന്താണ്....?
اُمُّ أَيْمَنْ
നബി തങ്ങൾ കുട്ടി ആയിരിക്കുമ്പോൾ ഹലീമ ബീവിയുടെ വലതുമുലയിലെ പാൽ മാത്രമേ കുടിക്കാറുണ്ടായിരുന്നുള്ളൂ എന്തുകൊണ്ട്...?
അന്ന് ഹലീമ ബീവിക്ക് ضَمْرَةً എന്ന കുട്ടിയുണ്ടായിരുന്നു. സഹോദരനും കൂട്ടുകാരനും ആയ ആ കുട്ടിക്ക് കൂടി മുലപ്പാൽ വേണമെന്നതുകൊണ്ട് നബി തങ്ങൾ വലതുമുലയിലെ പാൽ മാത്രമേ കുടിക്കാറുണ്ടായിരുന്നുള്ളൂ.
സത്യനിഷേധികളോ മാന്യത പുലർത്താത്തവരോ ആയി ആ പരമ്പരയിൽ ഉണ്ടായിട്ടില്ല ആരുടെ പരമ്പരയിൽ...?
നബിയുടെ പിതാവിന്റെയും മാതാവിന്റെയും വംശ പരമ്പരയിൽ.
നബി തങ്ങളുടെ ജനനസമയം ഉണ്ടായ അത്ഭുതങ്ങൾ എന്തൊക്കെ...?
വിഗ്രഹങ്ങളെല്ലാം തലകുത്തി വീണു, പേർഷ്യക്കാർ വർഷങ്ങളായി പൂജിച്ചുവന്നിരുന്ന അഗ്നിക്കുണ്ടാരം അണഞ്ഞു പോയി, പേർഷ്യൻ ചക്രവർത്തിയുടെ സിംഹാസനം തകർന്നു തരിപ്പണമായി,سَمَاوَة ചെരുവിൽ സമുദ്ര തുല്യമായ ജലപ്രവാഹം ഉണ്ടായി.
നബി തങ്ങൾ ജനിച്ചത് എന്ന്
എഡി 571 ഏപ്രിൽ 21 റബീഉൽ അവ്വൽ 12 തിങ്കളാഴ്ച പ്രഭാതത്തോട് അടുത്ത സമയം.
ബനൂ സുഹ്‌റ ഗോത്രക്കാരിയായിരുന്നു ആര്...?
ആമിന ബീവി (റ)
നബി തങ്ങൾ ജനിക്കുന്നതിന് എത്ര മാസം മുമ്പാണ് പിതാവ് മരണപ്പെട്ടുപോയത്...?
7 മാസം മുമ്പ്.
ഏക ഇലാഹായ അല്ലാഹുവിനെ ഇബാദത്ത് ചെയ്യാൻ ഭൂമിയിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട വിശുദ്ധ ഭവനം ഏതാണ്...?
കഅ്ബയാണ്
ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും മുസ്ലിമീങ്ങൾ മക്കയിൽ എത്തുന്നു എന്തിനുവേണ്ടി....?
പരിശുദ്ധ ഹജ്ജും ഉംറയും നിർവഹിക്കാൻ വേണ്ടി
ഏറ്റവും ഉത്തമ സ്വഭാവത്തിന്റെ ഉടമയാണ്....
മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം
നബി തങ്ങളുടെ കുടുംബം ഏതാണ്
ഹാഷിം
സർവ ലോകത്തിനും അനുഗ്രഹമായി വന്നു ആര്...?
മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലം
ആമിനാബീവി നബി തങ്ങളെയും കൂട്ടി മദീനയിലേക്ക് പുറപ്പെട്ടു എന്തായിരുന്നു യാത്രയുടെ ലക്ഷ്യം..?
അബ്ദുൽ മുത്തലിബിന്റെ അമ്മാവൻമാരടക്കം കുടുംബക്കാരെ സന്ദർശിക്കലായിരുന്നു യാത്രയുടെ ലക്ഷ്യം.
നബി തങ്ങളെ ഒപ്പം ഇരുത്തി മാത്രമേ അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നുള്ളൂ ആര്...?
അബൂത്വാലിബ്
ഖദീജ ബീവിയുമായുള്ള നബിയുടെ വിവാഹത്തിന് നേതൃത്വം നൽകിയത് ആരായിരുന്നു...?
അബൂത്വാലിബ്
ഹലീമ ബീവി എത്ര വയസ്സുവരെ നബി തങ്ങളെ പോറ്റി വളർത്തി...?
നാലു വയസ്സുവരെ
بَحِيرَى എന്ന ക്രിസ്തീയ പുരോഹിതനെ കാണാൻ ഇടയായ സ്ഥലം...?
بُصْرَى
നബി തങ്ങൾ ശാമിലേക്കുള്ള രണ്ടാം യാത്ര നടത്തിയത് നബിയുടെ എത്രാമത്തെ വയസ്സിലാണ്...?
അന്ന് 25 വയസ്സായിരുന്നു
നബി തങ്ങളുടെ മക്കളിൽ ആറു പേരുടെയും ഉമ്മ....
ഖദീജ ബീവിയാണ്
ഖദീജ ബീവിയും നബി തങ്ങളും ഒരുമിച്ച് എത്ര വർഷം ജീവിച്ചു...?
25 വർഷം
ഹജറുൽ അസ്വദ് യഥാർത്ഥ സ്ഥാനത്ത് വച്ചത് ആര്...?
നബി തങ്ങൾ
സ്വർഗ്ഗത്തിൽ നിന്നും ഇറക്കപ്പെട്ട പരിശുദ്ധ ശിലയാണ്....
ഹജറുൽ അസ്വദ്
നബി തങ്ങൾക്ക് ആദ്യമായി വഹ് യ് ഇറങ്ങിയത് ഏത് ഗുഹയിൽ വച്ചാണ്...?
حِرَا ഗുഹയിൽ
അശ്വതി എവിടെയാണ് സ്ഥിതി ചെയ്യുന്നത്..?
കഅ്ബയുടെ തെക്ക് കിഴക്ക് മൂലയിലാണ് അത് സ്ഥിതി ചെയ്യുന്നത്.
Post a Comment
Join the conversation
We use cookies to understand preferences and optimize your experience using our site, this includes advertising affiliated with Google.