പാട്ടിനൊപ്പം വരികൾ ▸ ഗാനം മൃതു വിരലുകളറബനയീണം
ഗാനം മൃതു വിരലുകളറബനയീണം
ശ്രുതി മധുരിത മദ്ഹുകളാണെ
തേന്‍ നിലാവില് പാടിടാം...
വരുവിന്‍ - സായൂജ്യമായ്...
ഫര്ദോന് വരം സാധ്യമായ്...
പുകള്‍ പല വരികളില്‍ ഇതളിട്ട കലകളെ
പുകഴ്ത്തിടാം പ്രിയരേ...
പകല്‍ ഇരവതു മൊഴിഞ്ഞിദയമില് സുരസുഖ അറിഞ്ഞിടാം സുധരേ....
അണി സ്വഫ് നിന്ന കളി ദഫ് ചടുല ഹരം
തനി മുട്ട് ചീനി വിളി കൊട്ട് മധര തരം
മൊഴികള്‍ പാട്ടു കോര്‍ത്ത രാജ ദീപം
കവിത ലോക മഖിലം വാഴ്ത്തും ഭാവം
പദവിയില്‍ പുലികളാം പയല് വൈദ്യരധിപതി
ബദ്റുഹ്തദിമിക രചനകളനവധി
സ്നേഹരാഗം തീര്‍ത്ത ദേശമേ.... സലാം
ഹക്കവനവര് അതുപടി ത്വാഹാ നടന്താനേ....
മക്കാ നഗരമില് ഫര്ഹാലേ... ജയം
തക്കത്തില്‍ അടര് ചേരാന്‍ ദഹ്റാലൊത്തവരും
തക്ബീറക്കുവല് ഇട്ടുത്താനെ.... 2
വിളി വന്നതാ കൊതി തീര്‍ന്നതാ
അഴകേറും നിശയത് ശാഹിദാ
പല നാളിലായ് മനതാരിലായ്
മിഹ്റാജിന് യാത്ര തിരിച്ചതാ...
നിലാവിന്റെ ശോഭയതെല്ലാം പൂര്‍ണേന്തു തൂകിയതെല്ലാം കാണാത്ത ചന്തം അള്ളാഹ്
കണ്ടു നബിയുള്ളാഹ്....
യെ ഖാക് മദീന തേരാ കെഹനാ ക്യാ
ഹെ തുജെ കുര്‍ബ് ഖൂബ് മദീന മിലെ
ഖാതിം മുത്തെന്ന സത്തില്‍
തിരു മദ്ഹുകള്‍ ഇശലില്‍ പാടിടാം...
കാമിലര്‍ യാ നബീ കാവല്‍ തരൂ...
ഉലകം അതില്‍ അസര്‍മുല്ല വിരിയിച്ച് അഹദിന്റെ അമര്‍ പോലെ തിരു ദൂദര് നടന്നന്ന് നിഴലായ് തിരു സവിതമില്‍ അണിയണി സ്വഹബരും ചേര്ന്നിടലായ് മണ്ണില്‍
കരുണയില്‍ ചാലിച്ച പുഞ്ചിരി പൂത്തു ഹിറയിലിറങ്ങിയതായ് വേദം നബിയോര്
തിരു പാദം പൂകിയ ആറിലും ഫിദയായ്
ഹാദി നബിയുടെ നൂറൊഴുകുന്നൂ
അമ്പിയാ മുമ്പരില്‍
ജ്യോതി നബിയിൽ ഇബ്റാഹീമിന്
റൂഹിലും ചന്തമില്‍
പല പല കാലം കൊണ്ട ഖുറൈശി
ബനൂ ഹാഷിം തീരമില്‍
( ഒളി വീശും ത്വാഹാ ത്വാഹാ ....4
മുക്കിയ പുരുഷ പുകളുടെ ഭവനം
പുക്കിയ മക്കികള്‍ക്കരുളിടും ശരണം
ഒത്തൊരു മദ്ഹിതു പാടാം
ചിത്തിര പുകൾ ഉണർവാകാം
മാണിക്യ തിരു നബിയേ...
വഹ്ദാനിയത്തിന്റെവളർമാ പുകള്‍ ഹംദിന്
വചനത്താല്‍ ഉദിത്ത മുത്തൊളി നബിയെ മത നിതു മദ്ഹെ കവിതയില്‍
ബഹുമിത ഫള്ലുരയാം സദസ്സില്‍
മഹിമയില്‍ അതിരസമീ ധരണി
മണിചിന്ത് പുകള്‍ ദഫിന് ദ്രുത മൊഴിയായ്
മദ്ഹിന് ഈരടി ഇശലായ്......
ജനനത്തിന് അത്ഭുതമേറെ
കണ്ടവരാണാ ദൂതര്‍
ജഗന്നാദന് അവരുടെ മേലെ
വര്‍ഷിച്ചു കനിവേറെ
ജമാലിയതായ്....... കമാലിയതായ്........
ജയ കൊടിയായ്..... ജഗ നിറവായ്..........
സ്വല്ലി സ്വലാത്തായ്........... സ്വല്ലി സലാമായ്......
കുല്ലും തമാമായ്......... അലന്നബിയ്യില്‍........
ജയമരുളിടു ജഗ ഗുരു നബി വരവായ്...
ജസദാലും റൂഹാലും ഏറ്റം മികയ്ന്ത യാ റസൂലെ.....
പുകള്‍ ഹംദ് പാടും
പകല്‍ ദിശയടങ്കലും
പ്രതിനിധിയാം നബിയേ...
എന്നെന്നും പ്രഭാ വിതറും തണിയേ.....
പതിവാലും ഖാതിം സിറാജുമുദിച്ചേ....
പകല്‍ രാവും പ്രേമ സുമങ്ങള് നിറച്ചേ.......
മദ്ഹുകള്‍ നിറയും തേന്‍ മൊഴി
മഹത്വങ്ങള്‍ നേടും നേര്‍വഴി
മമ്പഉ ത്വര്ബീ യാ സനദീ...
മല്‍ജഉ ഉമ്മി യാ മദദീ...
മുത്ത് ഹബീബിന് തിരു വഴിയില്‍
ദഫുകള്‍ മുട്ടി മധുരിത മധുസ്വരം
അന്ത ഖൈറുല്‍ വറാ
മഹ്ബൂബി ദൂനല്‍ മിറാ.........
തിരു ലോകം പുകള്‍ പാടും നബി മുത്തിനെ വാഴ്ത്തി പാടാം
തുണ നല്കിടണേ ജല്ലാ.....
ഖാതിം തിരി തെളിവായ് ഹാദിയിതാ വരവായ്....
താരാ പദങ്ങള്‍ താരും തളിരും
നിറയുന്നു നീ നായകാ.....
എങ്ങും ശോഭ നിറഞ്ഞീടുന്നു നൂറ് നൂറ് നൂറ്.........
Vocal : Azhar Kallur
Vocal : Ashkar Thekkekad
Vocal : Hisham Kochanoor
Vocal : Safwan Kochanoor
Vocal : Sinan Kallur
Channel ID : @noorekhudamedia786