പ്രസംഗത്തോടൊപ്പം വരിയും ▸ നബിദിനാഘോഷം
السلام عليكم
പ്രിയപ്പെട്ട അധ്യക്ഷരേ, ഈ വേദിയിലും പരിസരത്തും സ ന്നിഹിതരായ പ്രവാചക സ്നേഹികളെ.
നബിദിനം ആഘോഷിക്കുന്ന ഈ മഹത്തായ സദസിൽ ആഘോഷത്തിൻ്റെ ഇസ്‌ലാമിക നിലപാടിനെ കുറിച്ചാണ് ഞാൻ പറയാനാഗ്രഹിക്കുന്നത്. അത് കൊണ്ട് തന്നെ കുറെ വാചക കസർത്തുകളല്ല ഞാനിവിടെ നിരത്തുന്നത്. തീർ ത്തും ആധികാരികമായ ഏതാനും കാര്യങ്ങൾ മാത്രം പറ യുകയാണ്.
പ്രിയമുള്ളവരെ, ഖുറൈശി കുടുംബത്തിൽ അബ്ദുല്ല (റ)വിന്റെയും ആമിന (റ.ഹ)യുടെയും മകനായി ക്രിസ്തു വർഷം 570 ഏപ്രിൽ മാസം 21ന് തിങ്കളാഴ്ച്ച പുലർച്ചെ ലോ കത്തേക്ക് ഉദയം ചെയ്‌തവരാണ് മുഹമ്മദ് (സ്വ) തങ്ങൾ. ഇ ബ്റാഹീമി കുടുംബ പരമ്പരയിലേക്ക് എത്തി നിൽക്കുന്ന കുലീന പാരമ്പര്യമാണ് ഈ കുടുംബത്തിനുള്ളത്.
പിറവിനാൾ തൊട്ട് തന്നെ നിരവധി അസാധാരണ സംഭവങ്ങൾക്ക് സാക്ഷിയായിരുന്നു നബിയുടെ ജന്മം. ലോക ത്തിന് ആകമാനം അനുഗ്രഹമായിട്ടാണ് ആ തിരുജന്മമു ണ്ടായത്. വിശുദ്ധ ഖുർആൻ പറയുന്നത് കാണുക.
وما ارسلناك إلا رحمة للعالمين
ഈ വചനത്തിന് ഖുർആൻ വ്യാഖ്യാതാക്കൾ നൽകുന്ന വിശദീകരണങ്ങളിൽ നിന്നും നമുക് വ്യക്താമാകുന്ന ചില കാര്യങ്ങളുണ്ട്. അതെ, നബി(സ്വ) തങ്ങൾ ലോകത്തിന് അ നുഗ്രഹമായിട്ടാണ് ജനിക്കുന്നത്, ലോകാനുഗ്രഹിയാവുക എന്നത് മുഹമ്മദ് (സ്വ) തങ്ങളുടെ മാത്രം പ്രത്യേകതയാ
പ്രിയമുള്ള വരെ, അപ്പോൾ ലോകത്തെ ഏറ്റവും വലിയ അനുഗ്രഹമായി നടന്നിട്ടുള്ള നബിയുടെ ജന്മദിനംആ ഘോഷിക്കുന്നതിനെ കുറിച്ചാണ് ഇനി നമുക്കാലോചിക്കാ നുള്ളത്. അതിന്റെ തെറ്റും ശരിയുമാണ് നാം കണ്ടെത്തേ ണ്ടത്. തോന്നിയതൊക്കെ വിളിച്ച് പറഞ്ഞ് പ്രവാചകർ (സ്വ) മയുടെ മഹത്വം സമൂഹത്തിന് മുമ്പിൽ ഇകഴ്ത്തി കാണിച്ച് കയ്യടിവാങ്ങുന്ന മോഡേൺ ചിന്താ ധാരകളെയാണ് നാം തിരിച്ചറിയേണ്ടത്. ഇസ്‌ലാമിക പ്രമാണങ്ങളിൽ അനുഗ്രഹ ങ്ങളിൽ അഹ്ളാദം പ്രകടിപ്പിക്കുന്നതിന് ധാരാളം തെളിവു കൾ കാണാനാവും. മാഇദ സൂറത്തിലെ മൂന്നാമത്തെ വച നം നാമൊന്ന് ശ്രദ്ധിക്കുക
الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا
ഈ ദിനം, നിങ്ങളുടെ മതവിധികളെ ഞാൻ പൂർത്തീകരി ക്കുകയും, എൻ്റെ അനുഗ്രഹം ഞാൻ പൂർണമാക്കുകയും ഇസ്ലാമിനെ നിങ്ങൾക്ക് മതമായി തൃപ്‌തിപ്പെട്ട് തിരഞ്ഞെ ടുത്ത് തരികയും ചെയ്തിരിക്കുന്നു എന്നാണ് ഖുർആൻ പ റയുന്നത്.
ഇതിലൂടെ നമുക്ക് വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. ആ ദം നബി (അ) മുതൽ ആരംഭം കുറിച്ചതാണ് വിശുദ്ധ ഇസ് ലാമിന്റെ പ്രബോധനം. ഇത് നീണ്ട നിരവധിയുഗങ്ങളിലു ടെ ലക്ഷക്കണക്കിന് പ്രവാചകൻമാരുടെ കൈവഴികളിലൂ ടെയായി അതിൻ്റെ പൂർത്തീകരണം പ്രവാചകർ (സ്വ) ത ങ്ങൾ പരിസമാപ്‌തി കുറിക്കുകയാണ്. പക്ഷേ, അതത്ര എ ളുപ്പമുള്ള കാര്യമല്ല. ഊഷരമായിരുന്നു പ്രവാചകരുടെ കാലത്തെ ജനമനസ്സ്. സങ്കുചിതത്തിൻ്റെ മുൾകിരീടമായിരു ന്നു അവർ ചൂടിയിരുന്നത്. ആ മനസ്സുകൾ ഉഴുത് മറിച്ചാണ് മുഹമ്മദ് (സ്വ) തങ്ങൾ ഏകവിശ്വസത്തിൻ്റെ വിള നടുന്നത്. ആ ലക്ഷ്യ പൂർത്തീകരണം പ്രവാചകാനുയായികൾക്ക് എന്തുകൊണ്ടും സന്തോഷത്തിന് വക നൽകുന്നതാണ്. അ ത് കൊണ്ട് തന്നെ ഇസ്‌ലാമിൻ്റെ പൂർത്തീകരണം പ്രവാച കർ നടത്തുമ്പോൾ അതിൽ അവർ അഭിമാന പൂരിതമായി ട്ടുണ്ട്. അതവർ പ്രകടിപ്പിച്ചിട്ടുമുണ്ട്. അറഫയിലാണ് പ്രവാ ചകർ (സ്വ) ഈ പ്രഖ്യാപനം നടത്തുന്നത്.
ഇതെ കുറിച്ച് മഹാനായ ഉമർ (റ)വിന്റെ വാക്കുകൾ വള രെ വ്യക്തമാണ്. ജൂതൻ്റെ ചോദ്യത്തിന് ഉത്തരമായി മ ഹാൻ നൽകിയ മറുപടി അന്ന് വെള്ളിയാഴ്‌ചയാണെന്നും അറഫയാണെന്നും തങ്ങൾക്ക് അറിയാമെന്നാണ് അദ്ദേഹം പറഞ്ഞത്. വെള്ളിയാഴ്‌ചയും അറഫാ ദിനവും മുസ്ലിം കൾക് ഏറെ പ്രധാനമാണെന്ന് ആരെയും പറഞ്ഞറിയിക്കേ ണ്ടതില്ലല്ലോ. ആഘോഷമായാണ് ഈ ദിനങ്ങൾ വിശ്വസി ലോകം ആചരിച്ച് വരുന്നത്.
പ്രിയമുള്ളവരെ, ഞാനിത് പറയുമ്പോൾ സ്വാഭാവിക മായും ഉയർന്ന് വരുന്ന ഒരു ചോദ്യമുണ്ട്, ഈ നാളുകൾ ആരും ആഘോഷിക്കുന്നതായി കാണുന്നില്ലല്ലോ എന്ന്. ആദ്യമെ പറയട്ടെ, ഇസ്‌ലാമിലെ ആഘോഷമെന്നാൽ ആടി പ്പാടി തിമിർക്കലല്ല; മറിച്ച് ആരാധനകളിലൂടെ നന്ദിപ്രകടി പ്പിക്കലാണത്. കർമം കൊണ്ടാണ് വിശ്വാസികൾ ആ ഘോഷത്തെ ആനന്ദപൂർണമാക്കുന്നത്. നോമ്പ് എടുക്കു ക, നിസ്കരിക്കുക, ദാനധർമങ്ങൾ നടത്തുക, കുടുംബങ്ങ ളെ സന്ദർശിക്കുക,ഭക്ഷണ വിതരണം നടത്തുക തുടങ്ങിയ വാണ് അതിന്റെ ആചാരങ്ങൾ. ഇതൊക്കെ ഈ ദിനങ്ങളിൽ മുസ്‌ലിംകൾ പ്രത്യേകമായി നടത്തി വരുന്നുണ്ട്.
നബിദിനാഘോഷവും ഇപ്രകാരം തന്നെയാണ്. നബി ജ നിച്ച ദിവസം ആരാധനകൾകൊണ്ടും, അവിടെത്തെ ഗുണ ങ്ങൾ വാഴ്ത്തിയും അഹ്ലാദിക്കുക. റബീഉൽ അവ്വൽ 12 തി ങ്കളാഴ്ച്ചയാണ് തിരുനബിയുടം ജനനം. ഈ ദിനത്തിൽ മ ക്കയിലെ വിശ്വാസികൾ നബിയുടെ ജന്മ സ്ഥലം സന്ദർശി ക്കുന്ന പതിവുണ്ടായിരുന്നു. അവിടെ പ്രത്യേക പ്രാർഥന നിർവഹിക്കുകയും ചെയ്‌തിരുന്നു. നബി (സ്വ) തങ്ങൾ ത ന്നെ തിങ്കളാഴ്ചകളിൽ പ്രത്യേകം നോമ്പ് എടുക്കുന്ന സ്വ ഭാവക്കാരനായിരുന്നു വല്ലോ. തൻ്റെ ജന്മ ദിനത്തിൽ സ ന്തോഷിച്ചു കൊണ്ടായിരുന്നു നബിയുടെ ഈ വൃതം.
സൂറത്ത് യൂനുസിലെ 57,58 ആയത്തുകളിൽ ഇങ്ങനെ കാണാം
قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ
ഇവിടെ റഹ്മത്ത് എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത് പ്രവാചകർ തിരുമേനി (സ്വ) ആണെന്ന് വിശുദ്ധ ഖുർആൻ വ്യാഖ്യാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞില്ല; ഈ ആയത്തിൻ്റെ ആഹ്വാനം ഉൾക്കൊണ്ട് തന്നെ വിശുദ്ധരായ സ്വഹാബിമാർ നബിയുടെ ജന്മനാളിൽ അവിടെത്തെ ജനന സ്ഥലം സന്ദർശിച്ച് സന്തോഷം പ്രകടി പ്പിച്ചിരുന്നു.
നബി (സ്വ) പ്രവാചക ലബ്‌തികു ശേഷം സ്വന്തം ശരീര ത്തിനായി അഖീഖ അറുത്തിരുന്നുവെന്ന് ഇമാം സുയൂഥി (റ) പറഞ്ഞിട്ടുണ്ട്. നബിയുടെ ജനനത്തിൻ്റെ ഏഴാം നാൾ അബ്ദുൽ മുത്തലിബ് നബിയുടെ അഖീഖ അറുത്തിരിക്കെ പിന്നീട് നബി ഇതാവർത്തിച്ചത് എന്തിനായിരുന്നു. ആവർ ത്തിച്ച് ചെയ്യേണ്ട ഒരു കർമ മല്ലല്ലോ അഖീഖ. അതെ, ത ന്നെ ലോകത്തിന് അനുഗ്രഹിയായി അയച്ചതിൻ്റെ സന്തോ ഷം പ്രകടിപ്പിക്കുകയായിരുന്നു പ്രവാചർ (സ്വ) തങ്ങൾ.
കൂടുതൽ പറയാൻ എൻ്റെ സമയം എന്നെ അനുവദിക്കു ന്നില്ല. അത് കൊണ്ട് അവസാനമായി പറയുട്ടേ, മതപ്രമാണ ങ്ങൾ അറിയുന്ന ആർക്കും നിഷേധിക്കാനാവാത്തതാണ് ന ബിദിനാഘോഷം.
പിന്നെ ഇതിന്റെ പേരിൽ ചിലർ നടത്തുന്ന വാഗ്വാദ ങ്ങൾ നിരർഥകമാണെന്ന് മാത്രമാണ് പറയാനുള്ളത്. കണ്ണും കാദും ലോകത്തിന് മുമ്പിൽ തുറന്ന് പിടിക്കുന്ന ആ ർക്കും കാണാനും കേൾക്കാനും കഴിയുന്നതാണ് ലോക ത്തിന്റെ വിവിധ ദിക്കുകളിൽ നടത്തിവരുന്ന നബിദിനാ ഘോഷ പരിപാടികൾ. അവരൊക്കെ മതം അറിയാത്തവരാ ണെന്ന് പറയാൻ മാത്രം വിഢികളായിക്കൂട നാമെന്ന് ഉണർ ത്തി എന്റെ വാക്കുകൾ ഞാൻ ഉപസംഹരിക്കുന്നു.
Channel ID : @madrasaguidemalayalam