"നൂറിന്റെ നിറവിൽ സമസ്ത" സീനിയർ വിഭാഗം പ്രസംഗം
പ്രസംഗത്തിനൊപ്പം വരികളും ▸ നൂറിൽ നിറവിൽ സമസ്‌ത ബിസ്‌മി ഹംദ് തുടങ്ങി ആമുഖങ്ങൾക്ക് ശേഷം പ്രസംഗം മാമലകളും വൃക്ഷങ്ങളും നദികളും വയലുകളും പരന്നു കിടക്കുന്ന സുന്ദര കേരളം... ഏതോരാളുടെയും മനസിനെ കുളിരിണയിപ്പിക്കുന്ന കാഴ്ച... അത് കൊണ്ട് തന്നെ അറബികൾ ഈ നാടിന് ഖൈറുള്ള എന്ന പേര് നൽകിയത്.... ആറാം നൂറ്റാണ്ടിൽ തന്നെ കേരളത്തിൽ ഇസ്ലാം എത്തിട്ടുണ്ടെന്ന് ചരിത്ര താളുകളിൽ കണ്ണോടിച്ചാൽ മനസിലാവും... ബഹു. മാലിക്ക് ദിനാറും (റ സംഘവും കൊടുങ്ങലൂരിലെത്തി അവിടുത്തെ അന്നത്തെ രാജാവ് ചേരമാൻ പെരുമാൾ അവരെ സ്വീകരിച്ചു സത്‌കരിച്ചു വേണ്ട സൗകര്യങ്ങളും ചെയ്‌തു കൊടുത്തതും അവരിൽ ആകർഷണീയനായ അദ്ദേഹം ഇസ്ലാം സ്വീകരിച്ചതും ചരിത്ര സത്യ മാണ്... ഒരുപാട് കുടിയേറ്റക്കാരായ അറബികൾ ഇവിടെ വന്നിട്ടുണ്ട്... യമനിലെ ഹളർമൗത്തിൽ നിന്നും സയ്യിദന്മാരും ഉലമാക്കളും സൂഫിയാക്കളും ഇവിടെ താമസമാക്കിട്ടുണ്ട്.. ഇവരെയെല്ലാം ഇവിടെ പ്രചരിപ്പിച്ചത് തിരുനബിയും സഹാബത്തും പഠിപ്പിച്ച യാഥാർത്ഥഇസ്ലാമിനെയാണ്... സൈനുദ്ധീൻ മഖ്ദൂമുമാരും മമ്പുറം തങ്ങളും ഉമർഖാളിയും ഈ നാടിന്റെ മനസ്സറിഞ്ഞു ഇവിടെ ഇസ്ലാമിന്റെ വെളിച്ചം പരത്തിയവരാണ്.. എന്നാൽ ഖേദകരം എന്ന് പറയട്ടെ ഒരുപറ്റം നവീന ചിന്…