"നൂറിന്റെ നിറവിൽ സമസ്ത" സീനിയർ വിഭാഗം പ്രസംഗം

Madrasa Guide
പ്രസംഗത്തിനൊപ്പം വരികളും ▸ നൂറിൽ നിറവിൽ സമസ്‌ത

    ബിസ്‌മി ഹംദ് തുടങ്ങി ആമുഖങ്ങൾക്ക് ശേഷം പ്രസംഗം


    മാമലകളും വൃക്ഷങ്ങളും നദികളും വയലുകളും പരന്നു കിടക്കുന്ന സുന്ദര കേരളം... ഏതോരാളുടെയും മനസിനെ കുളിരിണയിപ്പിക്കുന്ന കാഴ്ച... അത് കൊണ്ട് തന്നെ അറബികൾ ഈ നാടിന് ഖൈറുള്ള എന്ന പേര് നൽകിയത്.... ആറാം നൂറ്റാണ്ടിൽ തന്നെ കേരളത്തിൽ ഇസ്ലാം എത്തിട്ടുണ്ടെന്ന് ചരിത്ര താളുകളിൽ കണ്ണോടിച്ചാൽ മനസിലാവും... ബഹു. മാലിക്ക് ദിനാറും (റ സംഘവും കൊടുങ്ങലൂരിലെത്തി അവിടുത്തെ അന്നത്തെ രാജാവ് ചേരമാൻ പെരുമാൾ അവരെ സ്വീകരിച്ചു സത്‌കരിച്ചു വേണ്ട സൗകര്യങ്ങളും ചെയ്‌തു കൊടുത്തതും അവരിൽ ആകർഷണീയനായ അദ്ദേഹം ഇസ്ലാം സ്വീകരിച്ചതും ചരിത്ര സത്യ മാണ്... ഒരുപാട് കുടിയേറ്റക്കാരായ അറബികൾ ഇവിടെ വന്നിട്ടുണ്ട്... യമനിലെ ഹളർമൗത്തിൽ നിന്നും സയ്യിദന്മാരും ഉലമാക്കളും സൂഫിയാക്കളും ഇവിടെ താമസമാക്കിട്ടുണ്ട്.. ഇവരെയെല്ലാം ഇവിടെ പ്രചരിപ്പിച്ചത് തിരുനബിയും സഹാബത്തും പഠിപ്പിച്ച യാഥാർത്ഥഇസ്ലാമിനെയാണ്... സൈനുദ്ധീൻ മഖ്ദൂമുമാരും മമ്പുറം തങ്ങളും ഉമർഖാളിയും ഈ നാടിന്റെ മനസ്സറിഞ്ഞു ഇവിടെ ഇസ്ലാമിന്റെ വെളിച്ചം പരത്തിയവരാണ്.. എന്നാൽ ഖേദകരം എന്ന് പറയട്ടെ ഒരുപറ്റം നവീന ചിന്താ ഗതിക്കാർ ഈ പാരമ്പര്യത്തെ തുടച്ചു നീക്കാൻ കച്ചകെട്ടിയിറങ്ങി... എന്നാൽ തീവ്രചിന്താ ഗതിക്കാരെ പ്രതിരോധിക്കാതെയിരുന്നാൽ സമുദായത്തിന് നഷ്ടമാണെന്ന് മനസിലാക്കിയ അന്നത്തെ സൂഫിയാക്കളും പണ്ഡിതന്മാരും ഉമ്മറാക്കളും സയ്യിദന്മാരും കൂടി... വരക്കൽ മുല്ലക്കോയ തങ്ങളുടെ നേതൃത്വത്തിൽ സമസ്‌ത എന്ന മഹിത പ്രസ്ഥാനത്തിന് രൂപം നൽകി...അന്ന് മുതൽ ഇന്ന് വരെയുള്ള സമസ്‌തയുടെ നായകന്മാരായ പണ്ഡിതന്മാർ ഒരുപാട് ത്യാഗങ്ങൾ സഹിച്ചാണ് ഈ പ്രസ്ഥാനത്തെ ഇന്ന് കാണുന്ന നിലയിലെത്തിച്ചത്... ഒരു പക്ഷെ.. അന്നത്തെ മഹത്തുക്കൾ സമസ്ത രൂപീകരിച്ചിരുന്നുല്ലായിരിന്നുവെങ്കിൽ നമ്മളെ അവസ്ഥ ഉത്തേരെന്ത്യൻ മുസ്ലിങ്ങളെക്കാൾ പരിതാപകരമായിരിന്നു ഈ ബഹുസ്വര സമൂഹത്തിൽ എങ്ങനെ ഇസ്ലാമിനെ പരിചയപെടുത്തേണ്ടതെന്ന് സമസ്ത പഠിപ്പിച്ചു...അതിന്റെ ഉദാഹരണമാണ് പതിനായിരകണക്കിന് വരുന്ന മദ്രസകളും പള്ളികളും അറബികോളേജുകളും ഈ കാലയളവിൽ വിദ്യഭ്യാസ മേഖലയിൽ ഒരുവൻ മുന്നേറ്റമാണ് സമസ്‌ത നടത്തിട്ടുള്ളത്.. ഫൈസി. ദാരിമി. ഹുദവി. വാഫി... തുടങ്ങിയവ അവയിൽ ചിലതാണ്... സമസ്‌ത പോഷക സംഘങ്ങളായ.. Skjm. മും Skssf.ഉം Sys. Sbv...ഈ സമൂഹത്തിൽ സൃഷ്ടിച്ച ചലനങ്ങൾ ചരിത്ര സംഭവമാണ് നേരായവർത്തകൾ നേരത്തെറിയാൻ സുപ്രഭാതവും.. കുടുംബങ്ങൾക്ക്.. സന്തുഷ്ട കുടുംബവും. കുട്ടികക്ക് കുരുന്നുകളും സത്യത്തിന്റെ കൊടുവാളായി.. സത്യധാരയും.. വായനയിൽ ചിലതാണ്. അന്യ മതസ്ഥരോട് നല്ലനിലയിൽ പെരുമാറാൻ പഠിപ്പിക്കുന്ന സമസ്‌ത സമാദായത്തിന്റെ അകത്ത് നിന്ന് തീവ്ര ചിന്തയുള്ളവർ ഉടലെടുത്തപ്പോൾ അവരെ പ്രതിരോധിച്ചതും ശ്രദ്ദേയമാണ്... എന്തിന് അധികം പറയുന്നു പാലാവിഷപ്പ് വിഷം തുപ്പി ഈ സമുദായത്തിന്റെ മനസ് വേദനിപ്പിച്ചപ്പോൾ... മറ്റുമതസ്ഥരെ മുറിവേൽപ്പിക്കാതെ അതിന് പക്വമായ രീതിയിൽ മറുപടി പറഞ്ഞ സമസ്‌തയുടെ ആലിമീങ്ങൾ ഇതരമതസ്ഥരുടെ കയ്യടി നേടിയത് നാം കണ്ടതാണ്... സൗഹാർദ്ദ അന്തരീക്ഷം തകർക്കാതെ എന്നാൽ ഇസ്ലാമിക മൂല്യങ്ങൾ ഉയർത്തിപിടിച്ച് ഇന്ന് മുസ്ലിം സമുദായത്തിന്റെ അവസാന വാക്കായ സമസ്‌തയുടെ നൂറാം വാർഷിക ആഘോഷത്തിനായി കേരളകര കാത്തിരിക്കുകയാണ്.. .. എന്ത് കൊണ്ടും നൂറാം വാർഷികം ആഘോഷിക്കാൻ നൂറ് ശതമാനം അർഹതയുള്ളൊരു പ്രസ്ഥാനം സമസ്‌തയാണെന്ന് ഓർമപ്പെടുത്തി ഞാൻ നിറുത്തുന്നു.

    Lyrics : നൗഷാദ് പൊട്ടിയോടത്താൽ
    Vocal : Anas Zuhri
    Channel ID : @madrasaguidemalayalam

Post a Comment

Join the conversation