സ്നേഹം മരിക്കരുതേ... Sneham Marikkaruthe

Madrasa Guide
thumb
പാട്ടിനൊപ്പം വരികൾ ▸ സ്നേഹം മരിക്കരുതേ...

    സ്നേഹം മരിക്കരുതേ...
    നീതി മറയരുതേ..
    ധർമ്മം അകലരുതേ..
    നന്മ വെടിയരുതേ..


    ഇത് ത്വാഹ റസൂലിൻ വാക്ക്
    ആ വാക്കിന്നാണേ ഊക്ക്
    അത് ലോകക്കാരേ കേൾക്ക്
    അതിലാണെ ശിഫ ഓർക്ക്


    പുഞ്ചിരിയിലെ ധർമ്മം ചൊല്ലി ലോകത്തിൻ നേതാവേ


    ചിന്തകൾക്ക് പ്രകാശമേകി നൂറ്റാണ്ടിൻ ജേതാവേ
    നേര് തേടാൻ ആ ഹദീസുകൾ
    പരതി നോക്കു കണ്ടിടും
    ഏത് കാലവും പ്രോജ്വലിക്കും തിരു വിമോചന
    പാഠങ്ങൾ.


    ചോര മണക്കും വെറിയിൽ തിളക്കുo
    മനുഷ്യ മനസ്സിനെ ഇണക്കുവാൻ വഴിയുണ്ട്
    നീതി പരത്തും സ്നേഹം നിറയ്ക്കും
    തിരു ഹബീബിൻ വാക്കിന് മൂർച്ചയുണ്ട്


    ലോക നാഥനും മലക്കുകൾ ആകെയും


    തിരു നൂറിൽ സ്വലാത്തോദുമ്പോൾ
    ഭൂമി മുകളിൽ നിർഭാഗ്യനാ നാം
    നബിയോരെ മറന്നിടുന്നോ


    ഹൃദയമുള്ളില്‍ രക്തം പോലെ പടരണം തിരു ചിന്തകൾ
    നാവ് മൊഴിയും വാക്കിന്‍ കൂടെ നിറയണം സ്വലാത്തുകൾ സ്വലാത്ത് k


    കൈകൾ ചലിക്കും കാലം മുഴുവൻ
    എഴുതിdenam തിരു മദ്ഹിൻ വരികൾ
    കൂട്ടിടേണം കൂടെ എന്നും
    തിരു ഹബീബരെ മൊഴിയുന്ന സൗഹൃദങ്ങൾ

    Lyrics & Vocal : Sayyid Thwaha Saqafı pookkottur
    Channel ID : @ThangalShahinOfficial

Post a Comment

Join the conversation