പനയോലയിലൊരു കുടിലാണേ… Panayolayiloru | Suhail Faizy Koorad

Madrasa Guide
വരികൾ ▸ പനയോലയിലൊരു കുടിലാണേ

    പനയോലയിലൊരു കുടിലാണേ…


    ഭവനങ്ങളിലത് നിധിയാണേ…
    പടിവാതില് ചെറുതടിയാണേ…
    നബിതങ്ങടെ പൂങ്കുടിലാണേ…


    കനിവാംനബിയോരുടെഇരപകലുകൾകണ്ടേ..
    ഖൈറാം സ്വഹബോരുടെ ഇടപെടലുകൾകണ്ടേ..


    അത് കേട്ടുസിദ്ധീഖിൻവിളിയാളം…
    യാ….റസൂലേ…
    അതൃപ്പപൂവാംബിലാലിൻസ്വരനാദം
    യാ…റസൂലേ…


    (പനയോലയിലൊരു)


    ഒരു നാരിനടയാണം തിരുമേനിയിൽ .......
    പടർന്ന ദിനമിൽ തളർന്നു തകർന്ന വീടാണത് ......
    ഒരു രാവിൽ പഷിയാലെ തിരു നൂറർ ........
    തിരിഞ്ഞും മറിഞ്ഞും കിടന്ന മണ്ണിന്റെ കൂടാണത് ......


    (ഉറങ്ങുന്ന നേരം ഉണർത്താത്ത വീടാ .......
    ഉടയാടെ ഒന്നും ഉടക്കാത്ത കൂടാ...... )2


    ഇത്തിരി നേരമിലെങ്കിൽ നിന്നെ കാണത്തൊരു വ്യതയാ .
    ചിത്തിര പൂമുഖം ചേർക്കാനായ് പര മിടിനു കൊതിയാ..


    ചിരിക്കുന്ന നബിയോരെ മഴവില്ലിൽ തെളിയുന്ന..
    (മുത്ത് പതിച്ചൊരു ചുവരാണ ഭാഗ്യ കൂട്.......)2


    ( പനയോലയിലൊരു )


    പനിയായ്റസൂലിന്റെ ചൂടേറ്റ ഗേഹം…
    മലക്കൂൾമൗതിന്റെ
    വരവ്കണ്ടപ്പോൾ കിടുങ്ങീ..വേഗം…
    പതിയെപിടിക്കെൻ റസൂലെന്നനാദം..
    മനസിൽപറഞ്ഞ്മലരാംമുത്തിനെ..നോക്കിയനേരം…


    (ഉലയാത്തഉമറും
    ഉരുകുന്നകണ്ടു
    ഉടലായമകളും
    ഉടയുന്നകണ്ടു..(2)


    മെത്തയുംകട്ടിലുമില്ലാത്തൊരു രാജാവിൻവീടാ…
    മൊത്തത്തിൽപൊട്ടിയതോൽപാത്രമിൽ..കഴിഞ്ഞൊരുകൂടാ…


    വിതുമ്പുന്നനബിയോരെ
    മഴവില്ലിൽ തെളിയുന്ന..
    (മുത്ത് പതിച്ചൊരു ചുവരാണ ഭാഗ്യ കൂട്.......)2


    ( പനയോലയിലൊരു )
    (കനിവാംനബിയോരുടെ)
    (അത് കേട്ടുസിദ്ധീഖിൻ)
    ( പനയോലയിലൊരു )

    Lyrics : Noushad Baqavi
    Vocal : Suhail Faizy Koorad
    Channel ID : @Noushad_baqavi_official

Post a Comment

Join the conversation