തക്ബീറത്തുൽ ഇഹ്റാമിൽ കൈ കെട്ടലും സുജൂദിലേക്ക് പോകുമ്പോഴും സുജൂദിൽ നിന്ന് ഉയരുമ്പോഴും തക്ബീർ ചൊല്ലലും സുന്നത്താണ്.
നിസ്കാരത്തിൽ അല്ല തിലാവത്തിന്റെ സുജൂദ് ചെയ്യുന്നതെങ്കിൽ എന്തൊക്കെ നിർബന്ധമാണ്...?
ഖിബ് ലക്ക് നേരിടലും, ഔറത്ത് മറക്കലും, ഞാൻ തിലാവത്തിന്റെ സുജൂദ് ചെയ്യുന്നു എന്ന് നിയ്യത്ത് ചെയ്യലും, തക്ബീറത്തുൽ ഇഹ്റാമും സുജൂദിൽ നിന്നും എഴുന്നേറ്റ് ഒരു സലാം വീട്ടിലും നിർബന്ധമാണ്.
നിസ്കാരത്തിലാണ് തിലാവത്തിന്റെ സുജൂദ് ചെയ്യുന്നതെങ്കിൽ എന്താണ് ചെയ്യേണ്ടത്....?
ഒരു സുജൂദ് ചെയ്താൽ മതി
തിലാവത്തിന്റെ സുജൂദ് അത്യധികം വേദനിപ്പിക്കും ആരെ...?
ഇബ് ലീസിനെ
തിലാവത്തിന്റെ സുജൂദ് ഖുർആൻ എത്ര സ്ഥലങ്ങളിലുണ്ട്...?
14 സ്ഥലങ്ങളിൽ
തിലാവത്തിന്റെ സുജൂദ് ചെയ്യൽ മഹത്തായ സുന്നത്താണ് ആർക്ക്....?
പരിശുദ്ധ ഖുർആനിലെ സജദയുടെ ആയത്തുകൾ ഓതുന്നവർക്കും കേൾക്കുന്നവർക്കും തിലാവത്തിന്റെ സുജൂദ് ചെയ്യൽ മഹത്തായ സുന്നത്താണ്.
വഖ്ഫ് ചെയ്യലും ചെയ്യാതിരിക്കലും സമം യോജിച്ച ചിഹ്നം ഏതാണ്...?
ج
അർത്ഥം തെറ്റിക്കണമെന്ന് ഉദ്ദേശമില്ലെങ്കിൽ ഖുർആനിൽ ഒരിടത്തും ഹറാമായ വഖ്ഫോ നിർബന്ധമായ.....