Samastha ardha varshika pareeksha 4th Class Duroos important questions by Madrasa Guide
Madrasa Guide
വൃത്തിയുള്ള ശരീരത്തിന് എന്താണ് ചെയ്യേണ്ടത്
മിസ്വാക്ക് ചെയ്യണം, നഖം മുറിക്കണം,കുളിക്കണം
വൃത്തിയുള്ള പരിസരത്തിന് നാം എന്തൊക്കെയാണ് ചെയ്യേണ്ടത്
വീട്, വിദ്യാലയം, മുറ്റം, വഴി, തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കണം.
വൃത്തിയുള്ള ഖൽബിന് നാം എന്തൊക്കെ ചെയ്യണം..?
كِبْرُ ، حَسَدُ ، رِيَاءُ، شِرْكٌ
തുടങ്ങിയവയെ തൊട്ട് ഖൽബിനെ ശുദ്ധമാക്കണം , തിന്മകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം, ചിന്തയും പ്രവർത്തനവും നന്മകൾ മാത്രമായിരിക്കണം.
ഒരു മുസ്ലിമിന് ഉണ്ടായിരിക്കേണ്ട പ്രധാന ഗുണം..?
നമ്മുടെ സഹോദരങ്ങൾക്ക് ഒരു പ്രയാസം ഉണ്ടായാൽ അത് നമ്മുടെ സ്വന്തം പ്രയാസമായി തോന്നുക.
സാഹോദര്യം നിലനിർത്തുന്നതിന് ചെയ്യേണ്ട കാര്യങ്ങൾ..?
മറ്റുള്ളവരെ കേൾക്കാൻ മനസ്സുവെക്കുക, അവരുടെ ദുഃഖങ്ങളിൽ ദുഃഖിക്കുക, അവരെ സഹായിക്കുക, തെറ്റുകൾ സൗമ്യമായി തിരുത്തുക, അവരുടെ ആവശ്യങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുക, അവരുടെ സന്തോഷത്തിൽ സന്തോഷിക്കുക, അവരെ സന്ദർശിക്കുക, അവരുടെ അഭിമാനം കാക്കുക, അവർക്ക് വേണ്ടി ദുആ ചെയ്യുക.
ഹുസൈൻ (റ) നബി തങ്ങൾ കൂട്ടിപ്പിടിച്ചുകൊണ്ട് സഹാബികളോട് എന്താണ് പറഞ്ഞത്..?
حُسَيْنُ مَنِّي وَأَنَا مِنْ حُسَيْنٍ
ചെറിയവരോട് എങ്ങനെയൊക്കെയാണ് കരുണ കാണിക്കുക...?
അവരോടൊപ്പം കളിക്കുക, അവരെ ചുംബിക്കുക, അവർ പറയുന്നത് കേട്ടിരിക്കുക, അവരുടെ ഇഷ്ടം അറിഞ്ഞ് പ്രവർത്തിക്കുക, തെറ്റുകൾ സ്നേഹത്തോടെ തിരുത്തുക, നന്മ കണ്ടാൽ പ്രശംസിക്കുക, അവർക്ക് സമ്മാനം നൽകുക, അവരെ സഹായിക്കുക, അവർക്ക് സംരക്ഷണം നൽകുക.
മനുഷ്യ കരങ്ങളുടെ പ്രവർത്തന ഫലമായി കരയിലും കടലിലും നാശം പ്രത്യക്ഷപ്പെട്ടു.
പ്ലാസ്റ്റിക് നിയന്ത്രിക്കാനുള്ള വഴികൾ എന്തൊക്കെ...?
തുണി സഞ്ചി ഉപയോഗിക്കുക, പ്ലാസ്റ്റിക് അല്ലാത്ത മറ്റു ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക, പ്ലാസ്റ്റിക് സംസ്കരണത്തിൽ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക.
പ്ലാസ്റ്റിക് വഴി ഉണ്ടാകുന്ന അപകടങ്ങൾ എന്തൊക്കെയാണ്...?
100 കണക്കിന് വർഷങ്ങൾ മണ്ണിലും വെള്ളത്തിലും അത് ദ്രവിക്കാതെ കിടക്കും, മണ്ണിനെയും വെള്ളത്തിനേയും അത് മലിനമാക്കും, ഭക്ഷണം വഴിയായി ജീവികളുടെ ശരീരത്തിൽ അതിന്റെ അംശങ്ങൾ എത്തും, ശരീരത്തിലെത്തിയ പ്ലാസ്റ്റിക് മാരക രോഗങ്ങൾക്ക് കാരണമാകും, പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന വിശപ്പുക അന്തരീക്ഷത്തെ മലിനമാക്കും, കത്തുന്ന പ്ലാസ്റ്റിക്കിന്റെ പുക ശ്വസനം വഴി ശരീരത്തിൽ എത്തും. ശരീരത്തിലെത്തിയ വിശപ്പുക മാരക രോഗങ്ങൾക്ക് കാരണമാകും.
പ്രകൃതിയെ നമുക്ക് എങ്ങനെയൊക്കെ സംരക്ഷിക്കാം...?
സഹജീവികളെ സംരക്ഷിക്കുക,മരങ്ങൾ വെച്ചുപിടിപ്പിക്കുക, ജലം മലിനമാക്കാതിരിക്കുക, അന്തരീക്ഷം മലിനമാക്കാതിരിക്കുക, പ്രകൃതി വിഭവങ്ങളിൽ ദുർവ്യയം ഒഴിവാക്കുക, മലകൾ ഇടിച്ചു നിരത്താതിരിക്കുക, വയലുകൾ മണ്ണിട്ട് നികത്താതിരിക്കുക, ജലാശയങ്ങൾ സംരക്ഷിക്കുക.
മരണാനന്തരം പ്രതിഫലം ലഭിക്കുന്ന ഒരു പുണ്യ കർമ്മം ഏത്...?
മരങ്ങൾ നട്ടുപിടിപ്പിക്കൽ
വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ നാം ഏത് കാൽ മുന്തിക്കണം..?
ഇടതുകാൽ
വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ നാം എന്താണ് ചൊല്ലേണ്ടത്..?
വീട്ടിലേക്ക് കയറുമ്പോൾ വലതുകാൽ വെച്ചു പ്രവേശിക്കുക, സലാം പറയുക, വീട്ടിൽ കയറുമ്പോൾ ദിക്റ് ചൊല്ലുക, വെള്ളം ഭക്ഷണം വൈദ്യുതി തുടങ്ങിയവയിലെ ദുർവ്യയം ഒഴിവാക്കുക. ശൗചാലയം അടുക്കള വീടിന്റെ ചുമര് മുറ്റം തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കുക, കൊതുക് വീടിന് പരിസരത്ത് വളരാതിരിക്കാനും വീടിനകത്ത് അത് കടക്കാതിരിക്കാനും ആവശ്യമായത് ചെയ്യുക, വസ്ത്രങ്ങൾ പഠനോപകരണങ്ങൾ മറ്റും ഉപയോഗ വസ്തുക്കൾ എന്നിവ നിശ്ചിത സ്ഥലത്ത് അടുക്കി വെക്കുക.
إرسال تعليق
الانضمام إلى المحادثة
We use cookies to understand preferences and optimize your experience using our site, this includes advertising affiliated with Google.