Samastha pothu pareeksha class 5 Akhlakh Question answer
Madrasa Guide
എന്തിനാണ് അഖ്ലാക് പഠിക്കുന്നത്?
സ്വഭാവങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ടി
മുത്ത് നബി (സ) പ്രാർത്ഥിക്കാറുണ്ടായിരുന്നു. എന്ത്?
اللَّهُمَّ حَسَّنْتَ خَلْقِي فَأَحْسِنُ خُلُقِي
സൽസ്വഭാവത്തിൽപ്പെട്ട കാര്യങ്ങൾ 4 എണ്ണം?
1. നന്മ അധികരിപ്പിക്കുക
2. നല്ല വാക്ക് പറയുക
3. സംസാരം കുറയ്ക്കുക
4. നന്ദിയുള്ളവൻ ആവുക
തെറ്റുകൾ സംഭവിക്കാം ആരിൽ നിന്ന്?
അമ്പിയാക്കൾ അല്ലാത്ത മനുഷ്യരിൽ നിന്ന്
തൗബ സ്വീകരിക്കപ്പെടുകയില്ല എപ്പോൾ?
റൂഹ് തൊണ്ട കുഴിയിൽ എത്തിയാൽ
2. സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിച്ചാൽ
തൗബ അല്ലാഹു സ്വീകരിക്കാൻ എത്ര നിബന്ധനകൾ? ഏതൊക്കെ?
4 നിബന്ധനകൾ
തൗബ അല്ലാഹു സ്വീകരിക്കാനുള്ള നിബന്ധനകൾഏതൊക്കെ?
1. ചെയ്ത ദോഷങ്ങളുടെ പേരിൽ ഖേദിക്കുക
2. ദോഷങ്ങളിൽ നിന്ന് പൂർണ്ണമായി ഒഴിഞ്ഞു നിൽക്കുക
3. തെറ്റിലേക്ക് ഒരിക്കലും മടങ്ങുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്യുക
4. മനുഷ്യരുമായുള്ള ഹക്കുകൾ (ഇടപാടുകൾ) തീർക്കുക
തൗബ എല്ലാ..... താക്കോലാണ്
വഴിപ്പെടലുകളുടെയും
തെറ്റുകൾ സംഭവിച്ചാൽ എന്തു ചെയ്യണം?
ഉടനെ തൗബ ചെയ്യണം
ഒരിക്കലും കൂട്ടുകൂടരുത് ആരോട്?
മദ്യത്തിനും, മയക്കുമരുന്നിനും, മറ്റു തിന്മകൾക്കും അടിമപ്പെട്ടവരോട്
ഇന്ത്യയിൽ സ്വാതന്ത്ര്യമുണ്ട് എന്തിന്?
ഏതു മതം വേണമെങ്കിലും വിശ്വസിക്കാൻ ഉള്ള
സത്യവിശ്വാസിയുടെ സ്വഭാവത്തിൽ പെട്ടതാണ് എന്ത്?
ദേശസ്നേഹം
നമ്മുടെ നാടിന്റെ ഐശ്വര്യവും പുരോഗതിയും
നാടിന്റെ ഐശ്വര്യത്തിനും പുരോഗതിക്കും നാം ഉപയോഗപ്പെടുത്തണം എന്ത്?
ഉടനെ പിന്മാറണം എപ്പോൾ?
കൂട്ടുകാർ നമ്മെ തെറ്റിലേക്ക് നയിക്കും എന്ന് കണ്ടാൽ
സമൂഹമായി ജീവിക്കുമ്പോൾ നമുക്ക് ആവശ്യമാണ് എന്ത്?
സൗഹൃദങ്ങളും, ബന്ധങ്ങളും
സമൂഹത്തിലുള്ളവർ എങ്ങനെയുള്ളവരാണ്?
വ്യത്യസ്ത സ്വഭാവക്കാരാണ്
നാം വളരെയധികം ശ്രദ്ധിക്കണം എപ്പോൾ?
കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോൾ
നമ്മുടെ സ്വഭാവവും നന്നാവും എപ്പോൾ?
സുഹൃത്തിൻറെ സ്വഭാവം നല്ലതാണെങ്കിൽ
പുരുഷന് സുന്നത്തായ വസ്ത്രങ്ങൾ?
വെള്ള വസ്ത്രം, തലപ്പാവ്, ഖമീസ്
നാവിൻറെ ശുക്ർ എങ്ങനെയാണ്?
അല്ലാഹുവിനെ സ്തുതി പറയുക, അവന് ചെയ്ത നിഅ്മത്തുകൾ എടുത്തു പറയുക
അവയവങ്ങൾ കൊണ്ടുള്ള ശുക്ർ എങ്ങനെ?
അവയവങ്ങളെ അല്ലാഹുവിന് വഴിപ്പെടുന്നതിൽ ഉപയോഗിക്കൽ, കുറ്റകൃത്യങ്ങളിൽ നിന്ന് അവയെ തടയൽ
വസ്ത്രം എങ്ങനെയുള്ളതായിരിക്കണം ?
ഔറത്ത് പൂർണ്ണമായും മറയുന്നതായിരിക്കണം
لَعَنَ رَسُولُ اللَّهِ صلى الله عَلَيْهِ وَسَلَّمَ الرَّجُلَ يَلْبَسُ لِبْسَةَ المَرْأَةِ وَالْمَرْأَةَ تَلْبَس لِبْسَةَ الرَّجُلِ
സ്ത്രീ വേഷം അണിയുന്ന പുരുഷനെയും പുരുഷവേഷം അണിയുന്ന സ്ത്രീയെയും നബി (സ) തങ്ങൾ ശപിച്ചിരിക്കുന്നു
സ്ത്രീ പുറത്തു പോകുമ്പോൾ ആഭരണങ്ങൾ പ്രദർശിപ്പിക്കുന്നതിൻ്റെ വിധി?
സ്ത്രീകൾക്ക് നിഷിദ്ധമാണ്
നിങ്ങൾ ലജ്ജയുള്ളവരാണെങ്കിൽ ശ്രദ്ധിക്കുന്ന കാര്യങ്ങൾ?
1. സമയത്തിന് നിസ്കരിക്കും
2. ക്ലാസ്സിൽ വൈകിവരില്ല
3. നല്ല വസ്ത്രധാരണം ചെയ്യും
4. മാന്യമായ രീതിയിൽ സംസാരിക്കും
ലജ്ജ ഇല്ലാത്തതിൻ്റെ പേരിൽ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ:-
1. അശ്ലീലവും വൃത്തികെട്ടതുമായ സംസാരങ്ങൾ നടക്കുന്നു
2. മാന്യമായ വസ്ത്രം ധരിക്കുന്നില്ല
3. സന്ദർഭവും ചുറ്റുപാടും നോക്കാതെയുള്ള പെരുമാറ്റം വർദ്ധിക്കുന്നു
4. വസ്ത്രധാരണത്തിൽ ഫാഷനുകൾ വർദ്ധിച്ചു
لا إيمَانَ لِمَنْ لَا حَيَاءَ لَهُ
ലജ്ജ ഇല്ലാത്തവന് ഈമാനും ഉണ്ടാവുകയില്ല
الْحَيَاءُ لَا يَأْتِي إِلَّا بِخَيْرٍ
ലജ്ജ ഒരു മനുഷ്യന് നന്മയല്ലാതെ കൊണ്ടുവരില്ല
ഈ ലോകത്ത് കൊലയാളിക്ക് ലഭിക്കുന്ന ശിക്ഷ?
അവനെയും കൊല്ലും
പരലോകത്ത് ആദ്യം വിധി പറയുന്നത് ഏതു കുറ്റത്തിനാണ്?
കൊലപാതകം
കട്ടവന് ഈ ലോകത്ത് ലഭിക്കുന്ന ശിക്ഷ?
അവൻറെ കൈ മുറിക്കും
ക്ഷമയിൽ ഏറ്റവും വലുതും ശ്രേഷ്ഠമായതും?
കൽപ്പിച്ചത് ചെയ്യാനും നിരോധിച്ചത് ചെയ്യാതിരിക്കാനുള്ള ക്ഷമ
മനുഷ്യൻ ഉണ്ടാകുന്ന പരീക്ഷണങ്ങളിൽ 3 എണ്ണം:-
1.ഭയം
2. വിശപ്പ്
3. രോഗം
അല്ലാഹു കണക്കില്ലാതെ പ്രതിഫലം നൽകും ആർക്ക്?
ക്ഷമിക്കുന്നവർക്ക്
ശരീരം മടിക്കുന്നു എന്തിന്?
അല്ലാഹുവിനെ ഇബാദത്ത് ചെയ്യാൻ
ലജ്ജയില്ലാത്തവന് ഉണ്ടാവുകയില്ല. എന്ത് എന്ത്?
ഈമാൻ ഉണ്ടാവുകയില്ല
ഫാത്തിമ (റ) ബീവിയുടെ വസിയ്യത്ത് എന്തായിരുന്നു?
എൻറെ മയ്യിത്ത് പൊതുജനം കാണാത്ത രൂപത്തിൽ കൊണ്ടുപോകണം, എൻറെ ശരീരം മരണശേഷവും അന്യ പുരുഷന്മാർ കാണരുത്
അല്ലാഹു ഒരാളെ നശിപ്പിക്കാൻ ഉദ്ദേശിച്ചാൽ എന്ത് ചെയ്യും?
അവനിൽ നിന്ന് ലജ്ജയെ അല്ലാഹു ഊരിയെടുക്കും
ലജ്ജ എന്തിൻറെ ബാഹ്യ പ്രകടനമാണ് ?
അല്ലാഹുവിനോടുള്ള ഭയത്തെയും ഈമാനിന്റെയും
ലജ്ജ എന്നാൽ എന്ത്?
വെറുക്കപ്പെടുന്നത് ചെയ്യാതിരിക്കാൻ ഉള്ള ഉൾപ്രേരണയാണ് ലജ്ജ