ഗോളങ്ങൾ അതിൻറെ ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നു എന്ന് സൂചിപ്പിക്കുന്ന ഖുർആൻ സൂക്തം?
وكُلٌّ فِي فَلَكٍ يَسْبَحُونَ
ഒരേ വെള്ളവും വളവും നൽകപ്പെടുന്ന ചെടികളിൽ വ്യത്യസ്ത വർണ്ണങ്ങളിലുള്ള പൂക്കൾ വിടരുന്നു ഇത് അല്ലാഹുവിൻ്റെ കഴിവിലേക്ക് വിരൽ ചൂണ്ടുന്നു
ശരി
മനുഷ്യരായ നാം ഓക്സിജൻ ശ്വസിക്കുകയും കാർബൺഡൈഓക്സൈഡ് പുറത്തേക്ക് വിടുകയും ചെയ്യുമ്പോൾ വൃക്ഷങ്ങൾ കാർബൺഡൈഓക്സൈഡ് ശ്വസിക്കുകയും ഓക്സിജൻ പുറത്തേക്ക് വിടുകയും ചെയ്യുന്നു അല്ലാഹുവിൻറെ മികച്ച ആസൂത്രണങ്ങളിൽ ഒന്നാണിത് ?
ശരി
ബെൻസ് കാർ ഒരിക്കലും അപകടത്തിൽ പെടില്ല
തെറ്റ്
മുസ്ലിങ്ങളായ നാം ഇബാദത്തിന് അർഹരായി വിശ്വസിക്കുന്നത് ആരെയാണ്?
ഏകനായ അല്ലാഹുവിനെ മാത്രം
سُبْحَانَ رَبِّي الأَعْلَى وَبِحَمْدِهِ
അത്യുന്നതനായ എൻറെ നാഥനെ ഞാൻ പരിശുദ്ധനാകുന്നു അവനെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു
അമ്പിയ മുർസലുകൾ - ആരാകുന്നു?
അല്ലാഹുവിൻറെ സന്ദേശം ജനങ്ങൾക്ക് കൈമാറാൻ അല്ലാഹു തെരഞ്ഞെടുത്ത ദൂതന്മാരാണ് അമ്പിയാ മുർസലുകൾ
മുഅ്ജിസത്ത് എന്നാൽ എന്ത്?
അവർ അല്ലാഹുവിൻ്റെ ദൂതന്മാർ ആണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ അവർക്ക് അല്ലാഹു നൽകുന്ന അസാധാരണ സംഭവങ്ങളാണ് മുഅ്ജിസത്
ശിർക്ക് എന്നാൽ എന്ത്?
ഇബാദത്തിന് അർഹനായി അള്ളാഹു അല്ലാതെ മറ്റൊരാൾ ഉണ്ടെന്ന വിശ്വാസമാണ് ശിർക്ക്
മാജിക്കും മുഅ്ജിസതും തമ്മിലുള്ള വ്യത്യാസം എന്ത്?
മാജിക് അസാധാരണ സംഭവമാണെങ്കിലും അത് പഠിച്ചെടുക്കാനും, അതിനെ പരാജയപ്പെടുത്താനും സാധിക്കും. എന്നാൽ മുഅ്ജിസത് അമ്പിയാ മുർസലുകൾക്ക് മാത്രമേ സാധിക്കൂ
തീ എന്താണ് ഇബ്രാഹിം നബിക്ക് നൽകിയത്?
ചൂടിനു പകരം തണുപ്പും സ്വസ്ഥതയും സമാധാനവും
മൂസാ നബിയുടെ വടിയുടെ പ്രത്യേകത എന്ത്?
അത് താഴെയിട്ടാൽ ഭീകരമായ ഒരു സർപ്പമായി മാറും കയ്യിലെടുത്താൽ പഴയ പോലെയാകും
ആരെങ്കിലും എൻറെ വലിയിനോട് ശത്രുത പുലർത്തിയാൽ അവനോട് ഞാൻ യുദ്ധം
ഉമർ (റ) തങ്ങൾ ഈജിപ്തിൽ ഗവർണറായി നിയമിച്ചു ആരെ?
അംറു ബിനുൽ ആസ് തങ്ങളെ
ആരാണ് നബിയുടെ (സ) അസ്ഹാബ്?
മുഅ്മിനായ നിലയിൽ മുത്തുനബി തങ്ങളുടെ അടുക്കൽ അൽപ്പമെങ്കിലും താമസിക്കുകയും തന്നെ മരിക്കുകയും ചെയ്യുവർ ക്കാണ് സഹാബി എന്ന് പറയുന്നത്
നെയിൽ നദിയിൽ ഇടാൻ നിർദ്ദേശിച്ചു കൊണ്ട് എന്തായിരുന്നു ഉമർ (റ) തങ്ങൾ എഴുതിയത്?
നൈൽ നദി നീ നിൻറെ ഇഷ്ടത്തിനനുസരിച്ചാണ് ഒഴുകുന്നതെങ്കിൽ നീ ഒഴുകാതെ നിൽക്കുക, അതല്ല നിന്നെ ഒഴുകുന്നത് അല്ലാഹുവാണെങ്കിൽ വാഹിദും ഖഹ്ഹാറും ആയ അല്ലാഹുവിനോട് നിന്നെ ഒഴിക്കാൻ ഞാൻ ആവശ്യപ്പെടുന്നു.
ആരാകുന്നു ഔലിയാക്കൾ?
അല്ലാഹുവിനെ സാധ്യമാകും വിധം മനസ്സിലാക്കുകയും സൽകർമ്മങ്ങളിൽ മുഴുകുകയും തെറ്റുകളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്നവർ
ആരാകുന്നു അൽഖുലഫാഉ റാഷിദൂൻ?
സ്വഹാബികളിൽ ഏറ്റവും പരിശുദ്ധർ
സ്വഹാബത്തിൻ്റെ വിശേഷണം എന്ത്?
അവർ സത്യസന്ധരും നീതിമാന്മാരും അമ്പിയാക്കൾ അല്ലാത്ത മനുഷ്യരിൽ ഏറ്റവും ശ്രേഷ്ഠരും ആകുന്നു
മുത്ത് നബി വഫാത്താകുമ്പോൾ ഉണ്ടായിരുന്ന സഹാബത്ത് -
100000 ൽ പരം
ഇസ്ലാമിൻറെ യഥാർത്ഥ മാർഗ്ഗം ഏത്?
അഹ്ലുസ്സുന്നത്തി വൽ ജമാഅ മാത്രമാണ്
മദ്ഹബുകൾ എന്ന് പറയുന്നു എന്തിന്?
സച്ചരിതരായ സഹാബത്ത് ഖുർആൻ, ഹദീസ് എന്നിവയിൽ നിന്ന് മതവിധികൾ കണ്ടെത്തുകയും
അവർ സ്വീകരിച്ച മാർഗ്ഗത്തിലൂടെ മുജ്തഹിദുകളായ ഇമാമുകൾ മതനിയമങ്ങൾ ക്രോഡീകരിക്കുകയും
പൂർത്തീകരിക്കുകയും ചെയ്തു
ഇസ്ലാമിൻറെ പ്രമാണങ്ങൾ എന്തെല്ലാം?
ഖുർആൻ, സുന്നത്ത് ഇജ്മാഅ്, ഖിയാസ്
ആരാകുന്നു അഹ്ലുസുന്നത്തി വൽ ജമാഅ?
സ്വഹാബത്തും മുജ്തഹിതുകളായ പണ്ഡിതന്മാരും ക്രോഡീകരിക്കുകയും പൂർത്തീകരിക്കുകയും ചെയ്തു ഇതാണ് മദ്ഹബ്
ബിദയികൾ ആരാണ്?
പ്രമാണങ്ങൾ സ്വന്തമായി വ്യാഖ്യാനിക്കുകയും അത് പിൻപറ്റുകയും ചെയ്യുന്നവർ
അല്ലാഹുവിൻറെ അടുക്കൽ സ്വീകാര്യമായ മതം ഏത്?
ഇസ്ലാം മതം
നരകത്തിൽ ഇല്ലാത്ത ഒരു വിഭാഗം?
നബിയും സ്വഹാബത്തും സഞ്ചരിച്ച മാർഗ്ഗത്തിൽ സഞ്ചരിക്കുന്നവർ
അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിൽ നിന്ന് പുറത്തുപോയവരുടെ ചില അടയാളങ്ങൾ:-
1. മരണാനന്തരം മഹാത്മാക്കൾക്ക് അല്ലാഹു നൽകിയ ചില പ്രത്യേകതകളെ നിഷേധിക്കുക
2. ജുമുഅയുടെ ഒരു ബാങ്ക് അനാചാരമാണെന്ന് പറയുക
3. 20 റക്അത്ത് തറാവീഹിന് അനാചാരമാക്കുക
4. സുബഹിലേയും റമദാനിലെ വിത്റിലെയും ഖുനൂത്ത് അനാചാരമാണെന്ന് പറയുക
5. സ്വലാത്തും ദിക്റും കൂട്ടമായി പറയുന്നതിനെ എതിർക്കുക
6. ഖുർആനും ഹദീസും സ്വന്തമായി വ്യാഖ്യാനിക്കുക
നബിയുടെ വാക്ക്, പ്രവർത്തി, ഉദ്ദേശം, മൗനാനുവാദം ഇവയാണ്
സുന്നത്ത്
വിശ്വാസപരമായ കാര്യങ്ങൾ തെളിവ് സഹിതം വിശദീകരിച്ച ഇമാമീങ്ങൾ