Samastha pothu pareeksha class 5 Aqeeda Question Bank by Madrasa Guide
Burhan Official
ആദരിക്കപ്പെടേണ്ടവരിൽ ഏറെ പ്രധാനമായതാണ്....
വിശുദ്ധ ഖുർആൻ
സൃഷ്ടികളിൽ ഏറ്റവും ആദരിക്കപ്പെടേണ്ടത്....
നബി തങ്ങളെയാണ്
എല്ലാ സ്ഥലം ഒരുപോലെയല്ല ചില സ്ഥലത്തിന് പ്രത്യേക......
ശ്രേഷ്ഠത ഉണ്ട്
കുടുംബത്തിൽ പെട്ടവർക്ക് നൽകുന്ന സ്വദഖക്ക്....
രണ്ട് പ്രതിഫലമുണ്ട്
പൊറുക്കലിനെ തേടിക്കൊണ്ടിരിക്കുന്ന നിലക്ക് ഒരു സമുദായത്തെയും അല്ലാഹു ..........
ശിക്ഷിക്കുകയില്ല
അയൽപക്ക ബന്ധം വളരെ......
മഹത്വം ഉള്ളതാണ്
ഗുണകരമല്ലാത്ത മുഴുവൻ സംസാരവും നാം........
ഉപേക്ഷിക്കണം
ഒരാൾ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ കുടുംബ ബന്ധം ......
ചേർക്കട്ടെ
ഉറക്കം മരണത്തെയും പരലോക ജീവിതത്തെയും.....
ഓർമ്മപ്പെടുത്തുന്നു
നബി (സ) ഈമാനുമായി ബന്ധപ്പെടുത്തിയ അഖ്ലാക്കുകളിൽ പ്രധാനമാണ്.......
അയൽപക്ക ബന്ധം
ആരെങ്കിലും അല്ലാഹുവിലും അവസാന നാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ.....
അയൽവാസിയെ ബുദ്ധിമുട്ടിക്കാതിരിക്കട്ടെ
ആയിരം മാസത്തേക്കാൾ പുണ്യമുള്ള രാവാണ്.....
ലൈലത്തുൽ ഖദ്ർ
ഇങ്ങോട്ട് ബന്ധം പുലർത്താത്തവരോടും അകന്നു നിൽക്കുന്നവരോട്.......
അങ്ങോട്ട് ബന്ധം പുലർത്തണം
ഖൈറിന്റെ വഴികൾ ഏതൊക്കെയാണ്
✦ പ്രസന്നമായ മുഖത്തോടെ തന്റെ സഹോദരനെ കാണുക,
✦ രണ്ടാൾക്കിടയിൽ നീതി ചെയ്യുക.
✦ഒരാളെ വാഹനത്തിൽ കയറാൻ സഹായിക്കുക.
✦ അവന്റെ ലഗേജ് കയറ്റി കൊടുക്കുക.
✦ നല്ല നിലയിൽ സംസാരിക്കുക.
✦ നിസ്കരിക്കാൻ നടന്നു പോവുക.
✦ മാതാപിതാക്കളെ സ്നേഹിക്കുക.
✦ അയൽവാസികൾക്ക് ഗുണം ചെയ്യുക.
✦ വഴിയിലെ ബുദ്ധിമുട്ടുകൾ നീക്കുക.
✦ തന്നെക്കൊണ്ട് മറ്റൊരാൾക്ക് ശല്യം ഇല്ലാതിരിക്കുക.
✦ കർമ്മം കൊണ്ട് കൽപ്പിക്കുക.
✦ തിന്മ തടയുക.
✦ കുടുംബ ബന്ധം ചേർക്കുക.
✦ ഉസ്താദുമാർ, മുതിർന്നവർ, ഉലമാക്കൾ മുതലായവരെ ആദരിക്കുക.
✦ കുട്ടികളോട് കരുണ കാണിക്കുക.
സൃഷ്ടാവായ അല്ലാഹു ബന്ധം പുലർത്തുന്ന ഒരു വിഭാഗം ആളുകൾ ആരാണ്
കുടുംബ ബന്ധം പുലർത്തുന്നവരാണ്
ഇമാം അബൂഹനീഫ എന്നവരുടെ അയൽവാസി ആരായിരുന്നു.
സദാസമയവും കള്ളിലും അനാവശ്യ പാട്ടുകളിലും ആനന്ദം കണ്ടെത്തിയ ഒരു വ്യക്തിയായിരുന്നു.
നാലു കാര്യങ്ങൾ ഒരാൾക്ക് നൽകപ്പെട്ടാൽ ഇരു ലോക നന്മ അവന് നൽകപ്പെട്ടു എന്ന് നബി തങ്ങൾ പറഞ്ഞത് ഏതൊക്കെയാണ് ?
✦ നന്ദിയുള്ള ഖൽബ്,
✦ ദിക്റ് ചൊല്ലുന്ന നാവ്,
✦ ക്ഷമിക്കുന്ന ശരീരം,
✦ അവളുടെ ശരീരത്തിലോ അവന്റെ സ്വത്തിലും ഭർത്താവിനെ വഞ്ചിക്കാത്ത ഭാര്യ.
ഉറങ്ങാൻ പാടില്ലാത്ത സമയം ഏതാണ്
ഫജ്റ് വെളിവായ മുതൽ സൂര്യൻ ഉദിക്കുന്നത് വരെയും അസറിന്റെ ശേഷവും ഉറങ്ങരുത്.
ദുആയുടെ മര്യാദകൾ എന്തൊക്കെയാണ്.
✦ ഖിബ് ലക്ക് മുന്നിടുക,
✦ ഇരുകൈകൾ ഉയർത്തുക,
✦ ഹംദ് സ്വലാത്ത് എന്നിവ കൊണ്ട് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുക,
✦ അവസാനം ആമീൻ എന്ന് പറയുക,
✦ ദുആയിൽ മാതാപിതാക്കളെയും മറ്റു മുസ്ലിമീങ്ങളെയും ഉൾപ്പെടുത്തുക,
✦ മുമ്പ് സ്വദഖ ചെയ്യുക,
✦ ഖുർആൻ പാരായണം ചെയ്യുക,
✦ ദുആ ശുഭാപ്തി വിശ്വാസത്തോടെ ആയിരിക്കുക,
✦ മനസ്സാന്നിധ്യം ഉണ്ടായിരിക്കുക.
നബി തങ്ങൾ സ്ത്രീകളോട് പറഞ്ഞത് എന്താണ്
സ്ത്രീ സമൂഹമേ .. നിങ്ങൾ സ്വദക്ക ചെയ്യുകയും ഇസ്തിഗ്ഫാർ അധികരിപ്പിക്കുകയും ചെയ്യുക നിശ്ചയം നരകത്തിൽ അധികമായി ഞാൻ കണ്ടത് നിങ്ങളെയാണ്.
കുടുംബത്തിൽ പെട്ടവർക്ക് നൽകുന്ന സ്വദഖക്ക് രണ്ട് പ്രതിഫലമുണ്ട് ഏതൊക്കെയാണ് ?
✦ ഒന്ന് സ്വദഖയുടെ പ്രതിഫലവും,
✦ മറ്റൊന്ന് കുടുംബബന്ധം ചേർത്ത് പ്രതിഫലവും.
ക്ഷമിക്കുന്നവർക്ക് എന്ത് നൽകും എന്നാണ് ഖുർആനിലൂടെ അല്ലാഹു പറഞ്ഞത്
ക്ഷമിക്കുന്നവർക്ക് കണക്കില്ലാത്ത പ്രതിഫലം നൽകും.
കുടുംബബന്ധം പുലർത്തുന്ന കാര്യങ്ങൾ ഏതൊക്കെയാണ് ?
ബന്ധുക്കളെ സന്ദർശിക്കുക സുഖവിവരങ്ങൾ അന്വേഷിക്കുക അവർക്ക് വേണ്ടി ദുആ ചെയ്യുക ആവശ്യ ഘട്ടങ്ങളിൽ സഹായിക്കുക.
ക്ഷമ എന്നാൽ എന്താണ്
ശരീരത്തിന് ഇഷ്ടമില്ലാത്ത കാര്യത്തിന്റെ മേൽ അതിനെ ബന്ധനം ചെയ്യലാണ് ക്ഷമ
സ്വർഗീയ ആരാമങ്ങളിൽപ്പെട്ട ഒരു സ്ഥലം.
നബി തങ്ങളുടെ ഖബർ ശരീഫിന്റെയും അവിടുത്തെ മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം "റൗള ശരീഫ്" എന്ന പേരിൽ അറിയപ്പെടുന്നു ഇത് സ്വർഗീയ ആരാമങ്ങളിൽ പെട്ടതാണെന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ട്.
ശക്തിയായി ദാഹം ഉള്ള ഒരു യാത്രക്കാരൻ കിണറ്റിൽ ഇറങ്ങി വെള്ളം കുടിച്ചു ദാഹം തീർത്തു കയറി വന്നപ്പോൾ അദ്ദേഹം കണ്ടത് എന്താണ്.
നനഞ്ഞ മണ്ണ് കപ്പുന്ന ഒരു നായയെ കണ്ടു.
ഭാര്യയുടെ കടമ എന്താണ് ?
ഭർത്താവിനെ പൂർണ്ണമായി അനുസരിക്കലാണ് ഭാര്യയുടെ കടമ.
മിഅ്റാജ് രാത്രിയിൽ നബി തങ്ങൾ കണ്ട സംഭവം എന്താണ് ?
മിഅ്റാജ് രാത്രിയിൽ ഒരു ജനതയുടെ അരികിൽ ഞാൻ നടന്നു അവർക്ക് ചെമ്പിനാലുള്ള നഖങ്ങളുണ്ട് അതുകൊണ്ട് അവർ മുഖങ്ങളും നെഞ്ചുകളും മാന്തിപ്പിളർത്തുന്നു.
അല്ലാഹുവിനെ ആദരിക്കുന്നതിൽ പെട്ട കാര്യമാണ് അത് ഏതാകുന്നു ?
മുസ്ലിമിനെ ആദരിക്കൽ അല്ലാഹുവിനെ ആദരിക്കുന്നതിൽ പെട്ടതാണ് എന്ന് ഹദീസിൽ വന്നിട്ടുണ്ട്.
കുടുംബത്തിന്റെ തുടക്കം ഏതാണ്
വിവാഹം
إرسال تعليق
الانضمام إلى المحادثة
We use cookies to understand preferences and optimize your experience using our site, this includes advertising affiliated with Google.