പാട്ടിനൊപ്പം വരികൾ ▸ ദൂരെ മാണിക്യ കൂട്
ദൂരെ മാണിക്ക്യകൂടെ
ആരുംbമോഹിക്കും വീടേ
മേലെ സ്വർഗത്തിൻ
ചുവടേ ...
മേന്മ പെയ്യുന്നതിവിടെ
റബ്ബിൽ
അലിഞ്ഞതിനാലോ
ഹുബ്ബിൻ
കനകനിലാവോ (2)
എൻ്റെ കണ്ണാണ് കണ്ണിലെ
കൺമണിപ്പൂവാണ്
ഖൽബാണ് ഖൽബിലെ
കൽക്കണ്ട കൂടാണ്
കരളാണ് കരളിൻ്റെ
കരുണക്കടലാണ്
കനലകം മാറ്റുന്ന
കരമിൻ ജലമാണ്
കനകച്ചെപ്പുകൾ
തുറക്കും
മുത്ത്റസൂലേ ... എന്നിൽ
സുബർക്ക തട്ടുകൾ
ഒരുക്കും
സത്ത് വസീലേ ...
കലിമ കട്ടിലിൽ
ഇരിയ്ക്കും
എൻ്റെ ഹബീബേ..
റബ്ബിൻ
പെരുമപട്ടുകൾ
വിരിയ്ക്കും
നല്ല ത്വബീബേ
നല്ല മഞ്ഞായി പെയ്യുന്നു
കുഞ്ഞായ് ചമയുന്നു
കുഞ്ഞിളം കാറ്റല
പോലെ തഴുകുന്നു
മിന്നല് പോൽ വന്ന്
കരള് കവരുന്നു
പൊന്നറ മേൽ വന്ന്
മാടി വിളിയ്ക്കുന്നു
നിലവറയിലെ നിറകുടം
എൻ്റെ നൂറേ...
എന്നും
നിഴലൊഴിയുന്ന
നിറപുകൾ
എൻ്റെ ഖൈറേ.....
പിരിശ മുന്തിരി കുലയ്ക്കും നല്ല സബീലേ
എന്നും ചിരിച്ച മൺതരി
മയക്കും
സ്വർണ്ണ ജമീലേ
പടച്ച വർണ്ണങ്ങൾ
അടക്കിവെച്ച സുറൂറേ
ആരും
ലയിച്ചുറങ്ങുന്ന
മികച്ച ബിർറിൻ്റെ
ബഹ്റേ
റബ്ബിൻ സിർറാണ്
ബിർറാണ്
സിദ്റത്തിൻ പൂവാണ്
സത്താണ് മുത്താണ്
ബദ്റൊത്ത ചേലാണ്
ഇസ്സത്തിൻ തീരത്ത്
തളിരിട്ട താജാണ്
ഇഷ്ട്ടത്തിൻ കൊമ്പത്തെ
വീഴാത്തകായാണ്
അറബിഖിസ്സതൻ
അഴകിലെ രാജാവേ..
അഹദിൻ വസ്ഫതിൽ
ഒരുങ്ങിയ ജേതാവേ...
രസിച്ചിരിക്കുന്ന
അർഷിലെ മണിപ്പൂവേ
എന്നെ
പിടിച്ചുലയ്ക്കുന്ന
കുർസിലെ മഹ്മൂദേ
വസിച്ചിരിക്കുന്ന
വദന പുഷ്പനിലാവേ
നബി
തനിച്ചിരിക്കുമ്പോൾ
വലയം നൽകുന്ന ഹൂദേ
മീമാൽ
ഉള്ളകo വെള്ളിനിലാ വൊളികൊള്ളണം
വളളൽ നബിയവർ
ഉള്ളിൾ തെളിയണം
മുള്ളുകൾ മുല്ലപ്പു
വള്ളിയായ് തീരണം
പൊള്ളുകൾ കണ്ണിലെ
വെള്ളം കഴുകണം
മദ്ഹൊഴുകണ
മനസ്സിനുൽസവമാണേ
മദദിരിക്കണ മടിയിൽ
മുത്തമിടാന
Vocal : Abdullah Fadhil
Channel ID : noushadbaqavisongs6666