പാട്ടിനൊപ്പം വരികൾ ▸ മന്ദാരം മുന്തും ദീനിൻ വന്ദ്യർ ഖലീഫാ
മന്ദാരം മുന്തും ദീനിൻ വന്ദ്യർ ഖലീഫാ
പൊൻതാരം അബൂബക്കർ അബൂഖുഹാഫാ
സന്താനം ആയിഷപ്പൂവിന്റെ പൊന്നുപ്പാ
സൗഭാഗ്യം സാഫല്യത്തിൻ ജന്നത്തുറപ്പാ (2)
മുത്ത് നബിക്കൊരു തണലായി വന്നു
നിത്യവും ദീനിൻ പാത തുറന്നു
ശത്രു മനസ്സിലും നന്മയുണർന്നു (2)
( മന്ദാരം മുന്തും)
ഉമറുബ്നുൽ ഖത്താബിന്റെ സമക്ഷം നീതി നടപ്പുണ്ട്
ആരും കൊതിക്കും ഭരണം മാതൃക തീർത്ത ചരിത്രവുമുണ്ട്
അരുമപ്പൂ റസൂൽ പുണർന്ന് അജ്ഞത നീക്കിയ വഴികൾ കണ്ട്
ധീരതയാൽ ശത്രു ഭയന്ന് ശക്തിയിൽ എത്രയോ ഫത്‌ഹും കൊണ്ട് (2)
ഉമറുൽ ഫാറൂഖ് എന്നവര് അമീറുൽ മുഅ്മിനീൻ ആണവര് (4)
മൂന്നാം ഖലീഫ എന്ന സ്ഥാനമിലേറ്റം പ്രസിദ്ധരായ
ഉസ്മാനുബ്നു അഫ്ഫാൻ റളിയള്ളാഹു
ദുന്നൂറൈനി എന്നുള്ള സ്ഥാനപ്പേരിലും മശ്ഹൂറാം
മഹിമപ്പൂ എളിമയിൽ വിടർന്നു നിന്നു
മഹ്മൂദിൻ വഴി നമ്മിൽ പകർന്നു തന്നു.
റളിയള്ളാ റളിയള്ളാ പുന്നാര ഉസ്മാൻ റളിയള്ളാ (2)
ഉഷിരിൽ തിരുദീനിലണയുന്നു പത്താം വയസ്സിൽ
ഉത്തമരായി നബിയെ തുടരുന്നു
ദുൽദുൽ കുതിരപ്പുറമേറുന്നു അലിയാര് തങ്ങൾ
ദുൽഫുഖാർ വാളുമെടുക്കുന്നു
പിരിശത്തിൻ മാതൃകയിൽ ജീവിച്ചു അവരാര്
ഫാത്തിമ ബീവിക്ക് പ്രിയ തോഴൻ അലിയാര്
ഹസൻ ഹുസൈൻ കുസുമങ്ങൾ തെളിയാനുള്ളൊരു പേര്
ഇഹ്സാനിൻ ചരിത്രങ്ങൾ എങ്ങും മശ്ഹൂർ
Vocal : Mahfoos Rihan, Ajsal Thrissur, Ajsal Kottakkal