-
جَاءَ الْحَقُّ وَزَهَقَ الْبَاطِلُ إِنَّ الْبَاطِلَ كَانَ زَهُوقًا - ഈ ആയത്തിന്റെ അർത്ഥം എന്താണ്?
സത്യം വന്നു, അസത്യം നശിച്ചു; തീർച്ചയായും അസത്യം നശിച്ചുപോകുന്നതാകുന്നു.
إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ ഇസ്ലാം എന്തിനാണ് കൽപ്പിക്കുന്നത്?
നീതിക്കും നന്മയ്ക്കും.
إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ - സൂക്തത്തിന്റെ അർത്ഥം എന്ത്?
തീർച്ചയായും അല്ലാഹുവിന്റെ അടുക്കൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ ഏറ്റവും സൂക്ഷ്മതയുള്ളവനാണ്
ഖുർആൻ പറയുന്നത് അനുസരിച്ച് മനുഷ്യരെല്ലാം എന്തിൽ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്?
ഒരു ആണിൽ നിന്നും പെണ്ണിൽ നിന്നും.
..........إِنَّ أَكْرَمَكُمْ عِندَ اللَّهِ
أَتْقَاكُمْ
മനുഷ്യരുടെ മേന്മയ്ക്ക് മാനദണ്ഡമായി ഇസ്ലാം നിശ്ചയിച്ചിട്ടുള്ളത് എന്താണ്?
തഖ്വ
..........إِنَّ الدِّينَ عِنْدَ اللهِ
الْإِسْلَامُ
അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യമായ ഏക മതം ഏതാണ്?
اَلْإِسْلَامُ
ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനെ രഹസ്യമായി സഹായിച്ചാൽ അല്ലെങ്കിൽ ആരെങ്കിലും മറച്ചുവെച്ചാൽ അല്ലാഹു എന്ത് ചെയ്യും?
പരലോകത്ത് അല്ലാഹു അവന് രക്ഷ നൽകും.
............. وَمَنْ سَتَرَ مُسْلِمًا سَتَرَهُ اللَّهُ
يَوْمَ الْقِيَامَةِ
സഹോദരന്റെ വിഷമങ്ങൾ അകറ്റി കൊടുക്കുന്നവന് അല്ലാഹുവിന്റെ സഹായം എങ്ങനെയുണ്ടാകും?
അന്ത്യനാളിന്റെ വിഷമങ്ങളിൽ നിന്ന് അല്ലാഹു അവന് മോചനം നൽകും.
اَلْحَمْدُ لِلَّهِ എന്ന് തുമ്മിയാൽ മറ്റുള്ളവർ എന്താണ് മറുപടി പറയേണ്ടത്?
يَرْحَمُكَ اللَّهُ
ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനോട് ചെയ്യേണ്ട കടമകളിൽ പെട്ടത് എന്തൊക്കെ?
ദ്രോഹിക്കാതിരിക്കുക, സഹായിക്കുക, രോഗംമാറാൻ സന്ദർശിക്കുക, ജനാസയിൽ പങ്കെടുക്കുക
لَا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ (بخاري) - ഈ ഹദീസിന്റെ ആശയം എന്ത്?
തനിക്ക് ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടാത്തവോളം നിങ്ങളിൽ ഒരാളും യഥാർത്ഥ മുഅ്മിനാവുകയില്ല
മുസ്ലീങ്ങൾ പരസ്പരം എങ്ങനെയുള്ളവരാണ്?
പരസ്പരം സഹോദരങ്ങളാണ്
رَغِمَ أَنْفُ عَبْدٍ دَخَلَ عَلَيْهِ رَمَضَانُ فَلَمْ يُغْفَرْ لَهُ
അർത്ഥം പറയുക
റമദാൻ ലഭിച്ചിട്ടും പാപം പൊറുപ്പിക്കപ്പെടാത്തവൻ നാശമടയട്ടെ
സ്വലാത്തിന്റെ നേട്ടങ്ങൾ എന്തൊക്കെയാണ്?
റബ്ബിന്റെ അനുഗ്രഹം ലഭിക്കൽ, പാപങ്ങൾ പൊക്കപ്പെടൽ, പരലോകത്ത് നബിതങ്ങളുടെ ശഫാഅത്ത് ലഭിക്കൽ.
إِنَّ أَوْلَى النَّاسِ بِي يَوْمَ الْقِيَامَةِ أَكْثَرُهُمْ عَلَيَّ صَلاةً ഇതിന്റെ അർത്ഥം പറയുക
അന്ത്യനാളിൽ എന്നോട് ഏറ്റവും അടുത്തുള്ളവർ എന്റെ മേൽ ഏറ്റവും കൂടുതൽ സ്വലാത്ത് ചൊല്ലിയവരായിരിക്കും
നബി (ﷺ) യുടെ മേൽ സ്വലാത്ത് ചൊല്ലുന്നതിന്റെ പ്രതിഫലം എന്താണ്?
ഒരു തവണ സ്വലാത്ത് ചൊല്ലിയാൽ അല്ലാഹു പത്ത് നന്മകൾ രേഖപ്പെടുത്തുകയും പത്ത് തിന്മകൾ മായ്ക്കുകയും ചെയ്യും.
മാതാപിതാക്കളെ പ്രാപ്തരായി ലഭിച്ചിട്ടും സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ സാധിക്കാത്തവന്റെ അവസ്ഥ എന്ത്?
അവന് അല്ലാഹുവിന്റെ അനുഗ്രഹം നഷ്ടപ്പെട്ടിരിക്കുന്നു.
ജിബ്രീൽ (അ) നബി (ﷺ) യോട് പറഞ്ഞ ആദ്യത്തെ ശാപം ആരെക്കുറിച്ചാണ്?
നബിതങ്ങളുടെ പേര് പറയപ്പെട്ടിട്ടും സ്വലാത്ത് ചൊല്ലാത്തവനെക്കുറിച്ച്.
മിമ്പറിൽ കയറുമ്പോൾ നബി (ﷺ) മൂന്ന് പ്രാവശ്യം 'ആമീൻ' എന്ന് പറയാൻ കാരണം എന്ത്?
ജിബ്രീൽ (അ) പ്രാർത്ഥിച്ച മൂന്ന് കാര്യങ്ങൾക്ക് ആമീൻ പറയുകയായിരുന്നു നബി (ﷺ).
സച്ചാരിതരായ മുൻഗാമികളുടെ തിരുശേഷിപ്പുകളിൽ നിന്ന് എന്ത് തേടാം?
ബറകത്ത്
നബിതങ്ങളുടെ വുളൂഅ് വെള്ളം സ്വഹാബിമാർ എന്തായി കണ്ടിരുന്നു?
വലിയ അനുഗ്രഹമായും ബറകത്തായും.
اِذْهَبُوا بِقَمِيصِي هَذَا
- ഇത് ഏത് പ്രവാചകന്റെ സംഭവമാണ്?
യൂസുഫ് നബി അ
സ്വഹാബിമാർ നബി (ﷺ) യുടെ തിരുമുടിയും വസ്ത്രങ്ങളും എന്ത് ചെയ്യുമായിരുന്നു?
ബറകത്തിനായി സൂക്ഷിക്കുകയും ആദരിക്കുകയും ചെയ്യുമായിരുന്നു.
യാഅ്ഖൂബ് നബി (അ) ന്റെ കാഴ്ച തിരികെ ലഭിക്കാൻ കാരണമായത് എന്താണ്?
യൂസുഫ് നബി (അ) ന്റെ കുപ്പായം മുഖത്തിട്ടപ്പോൾ.
യൂസുഫ് നബി (അ) തന്റെ കുപ്പായം ആരുടെ മുഖത്തിടാനാണ് പറഞ്ഞത്?
പിതാവായ യാഅ്ഖൂബ് നബി (അ) ന്റെ മുഖത്ത്.
ഉമ്മു സുലൈം (റ) നബി (ﷺ) യുടെ വിയർപ്പുകണങ്ങൾ ശേഖരിച്ച് എന്ത് ചെയ്യുമായിരുന്നു?
അത് സുഗന്ധത്തിൽ ചേർത്ത് സൂക്ഷിക്കുകയും ബറകത്തായി എടുക്കുകയും ചെയ്യുമായിരുന്നു
നബി (ﷺ) വുളൂഅ് ചെയ്താൽ സ്വഹാബിമാർ എന്ത് ചെയ്യുമായിരുന്നു?
ആ വുളൂഇന്റെ വെള്ളത്തിന് വേണ്ടി അവർ പരസ്പരം മത്സരിക്കുമായിരുന്നു
.......وَإِذَا تَوَضَّأَ كَادُوا يَقْتَتِلُونَ عَلَى
وَضُوئِهِ
غَيْبُ പൂർണ്ണമായി അറിയുന്നവൻ ആരാണ്?
അല്ലാഹു മാത്രം.
മദീനയിലെ പള്ളിയിൽ വെച്ച് ഉമർ (റ) ഉച്ചരിച്ച പ്രസിദ്ധമായ വാചകം ഏത്?
"يَا سَارِيَةَ الْجَبَلِ... الْجَبَلْ"
മൂസാ നബിയുടെ മാതാവിന് അല്ലാഹു നൽകിയ ബോധനം എന്തായിരുന്നു?
അവനെ പാലൂട്ടാനും ആപത്തുകളെക്കുറിച്ച് ഭയപ്പെടുമ്പോൾ പുഴയിലെറിയാനും ഉള്ള നിർദ്ദേശം.
عَالِمُ الْغَيْبِ എന്നതിന്റെ അർത്ഥം എന്താണ്
അദൃശ്യ ജ്ഞാനം
ഔലിയാക്കൾക്ക് ലഭിക്കുന്ന സിദ്ധിക്ക് എന്ത് പറയുന്നു?
കറാമത്ത്
ഉമർ ഫാറൂഖ് (റ) മദീനയിലിരുന്ന് ആരെയാണ് വിളിച്ചുണർത്തിയത്?
سَارِيَةُ
വിശ്വാസത്തിന്റെ പൂർണ്ണതയ്ക്ക് എന്ത് അനിവാര്യമാണ്?
നബിതങ്ങളോടുള്ള അടിയുറച്ച സ്നേഹം.
നബി (സ) യുടെ കൂടെ ഗുഹയിൽ കഴിഞ്ഞുകൂടിയ സുഹൃത്ത് ആരെന്ന് അറിയപ്പെടുന്നത്?
അബൂബക്കർ സിദ്ദീഖ് (റ)
وَمَنْ أَحَبَّنِي كَانَ مَعِي فِي الْجَنَّةِ
അർത്ഥം പറയൂ
ആരെങ്കിലും എന്നെ സ്നേഹിച്ചാൽ അവൻ എന്നോടൊപ്പം സ്വർഗ്ഗത്തിലായിരിക്കും
നബിതങ്ങളുടെ സുന്നത്ത് ജീവിതത്തിൽ പകർത്തുന്നവന്റെ പ്രതിഫലം എന്താണ്?
അവന് നബിതങ്ങളോടൊപ്പം സ്വർഗ്ഗത്തിലായിരിക്കാം.
لَا يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ
അർത്ഥം പറയൂ
താൻ മാതാപിതാക്കളെയും മക്കളെയുമെല്ലാംകാൾ മറ്റെല്ലാ മനുഷ്യരെക്കാളും എന്നെ സ്നേഹിക്കാത്തവളോളം നിങ്ങളിൽ ഒരാളും യഥാർത്ഥ മുഅ്മിനാവുകയില്ല
നബിതങ്ങളെ സ്നേഹിക്കുന്നതിന്റെ ഭാഗമായി നാം എന്തൊക്കെ ചെയ്യണം?
നബിതങ്ങളുടെ ചര്യകൾ ജീവിതത്തിൽ പകർത്തുക, അവരുടെ മേൽ സ്വലാത്ത് ചൊല്ലുക, അവരെ ആദരിക്കുക
.......اَلنَّبِيُّ أَوْلَى بِالْمُؤْمِنِينَ مِنْ
أَنْفُسِهِمْ
സ്രഷ്ടാവിന് മാത്രം നൽകേണ്ട ആരാധനകൾ മറ്റുള്ളവർക്ക് നൽകിയാൽ അതിന് എന്ത് പറയുന്നു?
شِرْكْ
ആകാശഭൂമികളിൽ അല്ലാഹുവെ കൂടാതെ മറ്റ് ദൈവങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു?
ആകാശഭൂമികളുടെ സംവിധാനവും ക്രമവും തകർന്നടിയുമായിരുന്നു
..........لَوْ كَانَ فِيهِمَا وَالِهَةٌ إِلَّا اللَّهُ
لَفَسَدَتَا
ശിർക്ക് എന്നാൽ എന്ത്?
അല്ലാഹുവിന് പങ്കാളികളെ വെക്കൽ അഥവാ അവനു മാത്രം അർഹമായ ആരാധനകളിൽ മറ്റാരെയെങ്കിലും പങ്കുചേർക്കുന്നതിനാണ് ശിർക്ക് എന്ന് പറയുന്നത്.
لَا إِلَهَ إِلَّا اللَّهُ എന്ന കലിമത്തു തൗഹീദിന്റെ അർത്ഥം എന്ത്?
അല്ലാഹുവല്ലാതെ ആരാധനക്കർഹനായ മറ്റാരും ഇല്ല എന്നാണ്