-
അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കാൻ മനുഷ്യൻ തന്റെ ജീവിതത്തിൽ എന്ത് ചെയ്യണം?
അല്ലാഹു അനുവദിച്ച മാർഗ്ഗത്തിലൂടെ അനുഗ്രഹങ്ങൾ ഉപയോഗപ്പെടുത്തുകയും ധൂർത്തും അക്രമവും ഒഴിവാക്കുകയും ചെയ്യുക.
ഇസ്ലാം പഠിപ്പിക്കുന്ന സാമ്പത്തിക നിലപാട് എന്താണ്?
ധൂർത്തോ പിശുക്കോ ഇല്ലാതെ മധ്യസ്ഥത പാലിക്കുക
പിശുക്ക് എന്നാൽ എന്താണ്?
ആവശ്യമായ സ്ഥലങ്ങളിൽ പോലും പണം ചെലവഴിക്കാതിരിക്കുക.
അർത്ഥശൂന്യമായ കാര്യങ്ങളിൽ സമയം കളയുന്നതിനെക്കുറിച്ച് ഇസ്ലാമിന്റെ നിലപാട് എന്താണ്?
അത് സമയം പാഴാക്കലാണെന്നും അല്ലാഹുവിന്റെ അനുഗ്രഹത്തോടുള്ള നന്ദികേടാണെന്നും പഠിപ്പിക്കുന്നു.
ധൂർത്തടിക്കുന്നവരെക്കുറിച്ച് ഖുർആൻ എന്ത് മുന്നറിയിപ്പാണ് നൽകുന്നത്?
"തീർച്ചയായും ധൂർത്തടിക്കുന്നവർ പിശാചുക്കളുടെ സഹോദരന്മാരാകുന്നു"
ഭക്ഷണ കാര്യത്തിൽ നബി (സ) പഠിപ്പിച്ച രീതി എന്താണ്?
വയറിന്റെ ഒരു ഭാഗം ഭക്ഷണത്തിനും ഒരു ഭാഗം വെള്ളത്തിനും ഒരു ഭാഗം ശ്വാസോച്ഛ്വാസത്തിനുമായി മാറ്റിവെക്കുക.
മനുഷ്യൻ തന്റെ വയറിനെക്കുറിച്ച് നബി (സ) പറഞ്ഞ മുന്നറിയിപ്പ് എന്താണ്?
"മനുഷ്യൻ നിറച്ച പാത്രങ്ങളിൽ വെച്ച് അവന്റെ വയറിനേക്കാൾ ചീത്തയായ മറ്റൊരു പാത്രവുമില്ല" (തിർമിദി)
അല്ലാഹു മനുഷ്യന് നൽകിയ പ്രധാന അനുഗ്രഹങ്ങളിൽ ചിലത് ഏവ?
സമയം, സമ്പത്ത്, ശരീരം, ഭക്ഷണം, വസ്ത്രം
'ഇസ്റാഫ്' എന്നാൽ എന്താണ്?
അനിവാര്യമായ കാര്യങ്ങളിൽ ആവശ്യത്തിലധികം ചെലവഴിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുക
അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ ദുർവ്യയം ചെയ്യരുതെന്ന് പഠിപ്പിക്കുന്ന ഖുർആൻ സൂക്തം ഏത്?
"നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക, എന്നാൽ നിങ്ങൾ മിച്ചം ചെയ്യരുത്; തീർച്ചയായും മിച്ചം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല"
........ إِنَّ اللَّهَ لَا يُحِبُّ
الْمُسْرِفِينَ
വിവാഹത്തിലൂടെ സമൂഹം നേടിയെടുക്കുന്നത് എന്താണ്?
സംസ്കൃതമായ പുതിയ തലമുറയും സൽസ്വഭാവമുള്ള സമൂഹവും.
കുടുംബ ബന്ധങ്ങളിൽ ഭാര്യാഭർത്താക്കന്മാർ പാലിക്കേണ്ട ഏറ്റവും വലിയ മര്യാദ എന്ത്?
പരസ്പരമുള്ള സ്നേഹവും വിശ്വസ്തതയും.
സത്വൃത്തരായ സന്താനങ്ങളെ വളർത്തിക്കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം എന്ത്?
അത് മാതാപിതാക്കളുടെ ഇഹപര വിജയത്തിനും സമൂഹത്തിന്റെ നന്മയ്ക്കും കാരണമാകുന്നു.
ഇസ്ലാമിക നിയമപ്രകാരം കുടുംബജീവിതം സമാധാനപരമാക്കാൻ സഹായിക്കുന്ന ഘടകങ്ങളിൽ പ്രധാനം എന്താണ്?
ദീനീബോധവും പരസ്പര ബഹുമാനവും.
റബ്ബനാ ഹബ് ലനാ മിൻ അസ്വാജിനാ വ ദുർരിയ്യാതിനാ ഖുർറത അഅ്യുനിൻ വജ്അൽനാ ലിൽമുത്തക്കീന ഇമാമാ" പ്രാർത്ഥനയിലെ "ഖുർറത അഅ്യുൻ" എന്ന വാക്കിന്റെ അർത്ഥം എന്ത്?
കണ്ണുകളുടെ കുളിർമ
വിവാഹത്തിലൂടെ ലഭിക്കുന്ന ദാമ്പത്യ ജീവിതം എങ്ങനെയായിരിക്കണമെന്ന് ഖുർആൻ പഠിപ്പിക്കുന്നു?
പരസ്പര സ്നേഹവും കാരുണ്യവും നിറഞ്ഞതായിരിക്കണം.
പുരുഷന്മാരിൽ ഏറ്റവും ഉത്തമൻ ആരാണെന്നാണ് നബി തങ്ങൾ പറഞ്ഞത്?
ഭാര്യയോട് ഏറ്റവും നന്നായി പെരുമാറുന്നവനാണ്
വിവാഹത്തിന്റെ ലക്ഷ്യങ്ങളിൽ പെട്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയാണ്?
ലൈംഗിക വിശുദ്ധി നേടുക, സത്സ്വഭാവമുള്ള സന്താനങ്ങളെ ലഭിക്കുക, സമാധാനമുള്ള കുടുംബജീവിതം നയിക്കുക
ആദം നബി (അ) മുതൽ ലോകവസാനം വരെ നിലനിൽക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മാനുഷിക ബന്ധം ഏതാണ്?
വിവാഹം
വിശ്വാസി തന്റെ ജീവിതത്തിൽ എപ്പോഴും മുറുകെപ്പിടിക്കേണ്ട രണ്ട് കാര്യങ്ങൾ എന്തൊക്കെയാണ്?
ക്ഷമയും കൃതജ്ഞതയും
അല്ലാഹുവിന്റെ തീരുമാനങ്ങളിൽ പൂർണ്ണമായി തൃപ്തിപ്പെടാത്ത അവസ്ഥ ഏതിലേക്ക് നയിക്കും?
കുഫ്റിലേക്ക്
സത്യവിശ്വാസിക്ക് വല്ല പ്രയാസവും ബാധിച്ചാൽ അവൻ എന്ത് ചെയ്യും?
ക്ഷമിക്കും
സത്യവിശ്വാസിക്ക് സന്തോഷം ഉണ്ടായാൽ അവൻ എന്ത് ചെയ്യും?
നന്ദി കാണിക്കും
ഹൃദയത്തിൽ ഉണ്ടാകേണ്ട പ്രധാന സത്ഗുണങ്ങൾ ഏതൊക്കെയാണ്?
തഖ്വ , ഇഖ്ലാസ് , ക്ഷമ.
അല്ലാഹു മനുഷ്യന്റെ ശരീരത്തിലേക്കോ രൂപത്തിലേക്കോ അല്ല നോക്കുന്നത്, മറിച്ച് എവിടേക്കാണ് നോക്കുന്നത് എന്ന് നബി (സ) പറഞ്ഞു?
ഹൃദയങ്ങളിലേക്ക്
ഖൽബിനെക്കുറിച്ച് നബി തങ്ങൾ എന്താണ് പറഞ്ഞത്?
മനുഷ്യശരീരത്തിലെ ഒരു മാംസപിണ്ഡം നന്നായാൽ ശരീരം മുഴുവൻ നന്നാകുമെന്നും അത് ദുഷിച്ചാൽ ശരീരം മുഴുവൻ ദുഷിച്ചു
മനസ്സ് ശുദ്ധീകരിക്കാൻ വിജയത്തിന്റെ മാർഗ്ഗമാണെന്ന് ഖുർആൻ എവിടെയാണ് പ്രസ്താവിച്ചത്?
"തീർച്ചയായും മനസ്സിനെ ശുദ്ധീകരിച്ചവൻ വിജയിച്ചു"
യഥാർത്ഥ ശക്തൻ ആരാണെന്നാണ് നബി (സ) പഠിപ്പിച്ചത്?
കോപമുണ്ടാകുമ്പോൾ സ്വന്തം ശരീരത്തെ നിയന്ത്രിക്കാൻ കഴിയുന്നവൻ
ശാരീരിക സൗന്ദര്യത്തേക്കാൾ പ്രധാനപ്പെട്ടത് എന്താണ്?
മാനസിക സൗന്ദര്യം
സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായി ഇസ്ലാം നിർദ്ദേശിച്ച കാര്യങ്ങൾ എന്തൊക്കെയാണ്?
നഖം മുറിക്കുക, മീശ ഒതുക്കുക, ശരീരം വൃത്തിയായി സൂക്ഷിക്കുക, സുഗന്ധം ഉപയോഗിക്കുക.
കൗമാരക്കാരോട് മാതാപിതാക്കൾ എങ്ങനെയുള്ള സംസാരമാണ് നടത്തേണ്ടതെന്ന് ഖുർആൻ പഠിപ്പിക്കുന്നു?
മാന്യമായ സംസാരം
കൗമാരപ്രായം സാധാരണയായി എത്ര വയസ്സുകൾക്കിടയിലുള്ള കാലഘട്ടമാണ്?
13 നും 19 നും ഇടയിലുള്ള വയസ്സുകൾ.
മനുഷ്യന്റെ ആയുസ്സിലെ പ്രധാന ഘട്ടങ്ങൾ ഏതൊക്കെയാണ്?
ബാല്യം, കൗമാരം, യൗവ്വനം, വാർദ്ധക്യം
നബി (സ) പറഞ്ഞതനുസരിച്ച് എന്റെ ഉമ്മത്തിലെ ആളുകളുടെ ആയുസ്സ് സാധാരണയായി എത്രയ്ക്കിടയിലാണ്?
അറുപതിനും എഴുപതിനും ഇടയിൽ
മറ്റൊരാൾ നമുക്ക് ഉപകാരം ചെയ്താൽ നമ്മൾ തിരിച്ചു പറയേണ്ട പ്രാർത്ഥനാ വാക്ക് ഏത്?
"ജാസാക്കല്ലാഹു ഖൈറൻ"
രാത്രി വളരെ വൈകുവോളം നിസ്കരിച്ചുകൊണ്ടിരുന്ന നബി (സ)യോട് ആശ്ചര്യത്തോടെ ചോദിച്ചതാര്?
ആഇശ (റ)
രാത്രി ദീർഘനേരം നിസ്കരിച്ച നബി (സ)യോട് ആഇശ (റ) ചോദിച്ച ചോദ്യം എന്ത്?
"അല്ലാഹു അങ്ങയുടെ മുൻകഴിഞ്ഞതും പിൻകഴിഞ്ഞതുമായ പാപങ്ങൾ പൊറുത്തുതന്നിരിക്കെ അങ്ങ് എന്തിനാണ് ഇങ്ങനെ പ്രയാസപ്പെടുന്നത്?"
രാത്രി ദീർഘനേരം നിസ്കരിച്ചതിന് മറുപടിയായി നബി (സ) പറഞ്ഞ പ്രശസ്തമായ വചനം എന്താണ്?
"ഞാൻ നന്ദിയുള്ള ഒരു അടിമയാകേണ്ടതില്ലേ?"
(أَفَلَا أَكُونَ عَبْدًا شَكُورًا).
നന്ദി എന്നാൽ എന്താണ്?
അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ അവൻ പടച്ച ലക്ഷ്യത്തിന് വേണ്ടി മാത്രം ഉപയോഗപ്പെടുത്തുക
അല്ലാഹു നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്താൽ ലഭിക്കുന്ന പ്രതിഫലം എന്താണ്?
"തീർച്ചയായും നിങ്ങൾ നന്ദി കാണിച്ചാൽ ഞാൻ നിങ്ങൾക്ക് (അനുഗ്രഹം) കൂട്ടിത്തരുന്നതാണ്"