Navigation Menu

المشاركات

സമസ്ത ജനറൽ പരീക്ഷ 2025-26 നടക്കുന്നത് അറിയിപ്പ് വന്നു.

Madrasa Guide
Madrasa Guide

സമസ്ത ജനറൽ പരീക്ഷയും മറ്റു പരീക്ഷകളും എന്ന് ?

 സമസ്ത ജനറൽ പരീക്ഷ 2025 26 അധ്യാന വർഷത്തിൽ നിലവിൽ നടക്കുന്ന പാദവാർഷികവും അർദ്ധ വാർഷികവും ജനറൽ പരീക്ഷയും. പുതിയ സർക്കുലർ നിലവിൽ വന്നു.

 കഴിഞ്ഞവർഷത്തെ പോലെയല്ല ഇപ്രാവശ്യത്തെ സിലബസും സർക്കുലറും രണ്ടിലും വ്യത്യാസം വന്നിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഒന്നു മുതൽ നാലു വരെയുള്ള പുസ്തകം കുട്ടികൾക്ക് പ്രയാസമായി തോന്നിയിരുന്നെങ്കിൽ ഇപ്രാവശ്യത്തെ സിലബസ് കുട്ടികൾക്ക് പഠിക്കാൻ ആഗ്രഹവും നൽകുന്ന വിധത്തിലാണ്. പുതിയ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടാണ് പാഠഭാഗങ്ങൾ അധിക കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ പരീക്ഷ വളരെയധികം മാറ്റം വരാൻ സാധ്യത കൂടുതലാണ്.

 കുട്ടികൾക്ക് പഠനം ഒരു കളിയിലൂടെ പെട്ടെന്ന് പഠിച്ചെടുക്കാനുള്ള സദ്യകളും തയ്യാറാക്കിയിട്ടുണ്ട്. അതിൽ ഇപ്പോൾ ഏറ്റവും കൂടുതൽ പോപ്പുലറായിട്ടുള്ള ഒന്നാണ് Madrasa. Guide എന്റെ കീഴിൽ നടക്കുന്ന Madrasa Onlin Quiz ഇത് കുട്ടികൾക്ക് പഠനത്തിന് കൂടുതൽ താല്പര്യം കാണിക്കുവാൻ വേണ്ടിയാണ്. അതിനു പുറമേ അവർ അറിയാതെ തന്നെ പാഠഭാഗങ്ങളിലെ ചോദ്യോത്തരങ്ങൾ പഠിച്ചെടുക്കുകയും ചെയ്യുന്നു. ഒരു പരീക്ഷകൾക്ക് കൂടുതൽ ഉപകാരപ്പെടും അതിനു വേണ്ടിയാണ് നിങ്ങൾക്ക് പരിചയപ്പെടുത്തി തന്നത്.

 കഴിഞ്ഞവർഷങ്ങളിൽ ദുൽഹിജ്ജ മാസം വരെയുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തി മുഹറം മാസത്തിൽ ആയിരുന്നു പരീക്ഷ നടന്നിരുന്നത്. ജനറൽ സിലബസ് പ്രകാരം മുഹർറം മാസാവസാനം വരെയുള്ള പാഠഭാ ഗങ്ങൾ ഉൾപ്പെടുത്തി സ്വഫർ മാസാരംഭത്തിൽ പാദ വാർഷിക പരീക്ഷ നടക്കും എന്നാണ് അറിയാൻ സാധിച്ചത്. മറ്റു തടസ്സങ്ങൾ ഒന്നുമില്ലെങ്കിൽ പറഞ്ഞുപ്രകാരം തന്നെ നടക്കും.

റബീഉൽ ആഖിർ മാസാവസാനം വരെയുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തി ജുമാദൽ ഊലാ മാസത്തിന്റെ ആരംഭത്തിൽ അർദ്ധ വാർഷിക പരീക്ഷ നടത്തപ്പെടുമെന്നും അറിയിച്ചിട്ടുണ്ട്. സിലബസിലെ മുഴുവൻ പാഠഭാഗങ്ങളും ഉൾപ്പെടുത്തി അഥവാ പാഠപുസ്തകം മുഴുവനും ഉൾപ്പെടുത്തി ശഅബാൻ 15 ന് ശേഷം വാർഷിക പരീക്ഷ നടത്തുന്നതാണ്. ഇപ്രാവശ്യത്തെ പരീക്ഷ എളുപ്പമാകാം എന്ന് നമുക്ക് പ്രതീക്ഷിക്കാം. സഹായത്തിനായി ഞങ്ങളും നിങ്ങളോടൊപ്പമുണ്ട്. 

إرسال تعليق

الانضمام إلى المحادثة