
സമസ്ത ജനറൽ പരീക്ഷയും മറ്റു പരീക്ഷകളും എന്ന് ?
സമസ്ത ജനറൽ പരീക്ഷ 2025 26 അധ്യാന വർഷത്തിൽ നിലവിൽ നടക്കുന്ന പാദവാർഷികവും അർദ്ധ വാർഷികവും ജനറൽ പരീക്ഷയും. പുതിയ സർക്കുലർ നിലവിൽ വന്നു.
കഴിഞ്ഞവർഷത്തെ പോലെയല്ല ഇപ്രാവശ്യത്തെ സിലബസും സർക്കുലറും രണ്ടിലും വ്യത്യാസം വന്നിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഒന്നു മുതൽ നാലു വരെയുള്ള പുസ്തകം കുട്ടികൾക്ക് പ്രയാസമായി തോന്നിയിരുന്നെങ്കിൽ ഇപ്രാവശ്യത്തെ സിലബസ് കുട്ടികൾക്ക് പഠിക്കാൻ ആഗ്രഹവും നൽകുന്ന വിധത്തിലാണ്. പുതിയ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടാണ് പാഠഭാഗങ്ങൾ അധിക കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ പരീക്ഷ വളരെയധികം മാറ്റം വരാൻ സാധ്യത കൂടുതലാണ്.
കഴിഞ്ഞവർഷങ്ങളിൽ ദുൽഹിജ്ജ മാസം വരെയുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തി മുഹറം മാസത്തിൽ ആയിരുന്നു പരീക്ഷ നടന്നിരുന്നത്. ജനറൽ സിലബസ് പ്രകാരം മുഹർറം മാസാവസാനം വരെയുള്ള പാഠഭാ ഗങ്ങൾ ഉൾപ്പെടുത്തി സ്വഫർ മാസാരംഭത്തിൽ പാദ വാർഷിക പരീക്ഷ യും റബീഉൽ ആഖിർ മാസാവസാനം വരെയുള്ള പാഠഭാഗങ്ങൾ ഉൾപ്പെ ടുത്തി ജുമാദൽ ഊലാ മാസാരംഭത്തിൽ അർദ്ധ വാർഷിക പരീക്ഷയും സിലബസിലെ മുഴുവൻ പാഠഭാഗങ്ങളും ഉൾപ്പെടുത്തി ശഅ്ബാൻ 15 ന് ശേഷം വാർഷിക പരീക്ഷ നടത്തുന്നതാണ്.
കൃത്യമായി പറയുകയാണെങ്കിൽ 2025 ജൂലൈ 24 മുതൽ 31 കൂടിയ ദിവസങ്ങളിലാണ് നടക്കുന്നത്. പ്രത്യേകം ശ്രദ്ധിക്കാനുള്ളത് മുഹറം ഉൾപ്പെടെയുള്ള പാഠഭാഗങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങൾ ഉണ്ടാവുക.
ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങൾ നിലവിൽ മാറിയിട്ടുണ്ട്. അവരുടെ ചോദ്യപേപ്പർ ഇതുവരെയും ഏതു രൂപത്തിലാണെന്ന് കൃത്യമായി അറിയാൻ സാധിച്ചിട്ടില്ല. എങ്ങനെയുള്ള ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയത് എന്ന് പരീക്ഷാ സമയത്താണ് നമുക്ക് അറിയാൻ സാധിക്കുക.
പദ വാർഷിക പരീക്ഷയുമായി ബന്ധപ്പെട്ട "Quiz Burhan" നിങ്ങളെ സഹായിക്കും. മാറിയതായ പാഠപുസ്തകത്തിൽ നിന്നും പ്രത്യേകം തയ്യാറാക്കിയ ചോദ്യോത്തരങ്ങൾ അടങ്ങുന്ന ക്വിസ് പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. അത് നിങ്ങൾക്ക് ആവശ്യമെങ്കിൽ ഹോം പേജിൽ പോയി അവിടെ മുകളിൽ കാണുന്ന quiz Burhan എന്നത് ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ആവശ്യമുള്ള ക്ലാസുകളുടെ ക്വിസ് നിങ്ങൾക്ക് അവിടെ കാണാൻ കഴിയും.
ഓരോ ക്ലാസിനും എത്ര പാഠങ്ങൾ ആണെന്ന് അടുത്ത പോസ്റ്റിൽ ഞാൻ നിങ്ങൾക്ക് അറിയിക്കുന്നതാണ്. ഇൻഷാ അള്ളാ