പാട്ടിനൊപ്പം വരികൾ ▸ ബദറിൽ മുന്നൂറ്റി പതിമൂന്നവർ
ബദറിൽ മുന്നൂറ്റി
പതിമൂന്നവർ....
ബദനെ മറന്നടരാടിയോർ
ബദറാം നബിയരെ ബദനിൻ കാവൽ കവജമൊരിക്കിയ
ധീരരവർ
ബദ് റൊളി പോലെ കഹനിന്റെ
കിതാബിലെന്നും
ലിബിചേർത്തോർ
ബദലില്ലാത്തൊരു ഒളിയായി ഇരുലോകമെന്നും
വാഴുന്നോർ
വ:ബില്ലാഹി തൗഫീഖാൽ രിള്വയുള്ള കൂട്ടരവർ.....
ഹഖ്വിൻ ദൂതരെ ഹൗളിൻ കാവൽ ഹംസത്തോരാ....
കുഫ്റിൻ കൂട്ടരെ ഹാലിൻ
തീക്ഷണത അറിയുന്നോരാ 2
മുന്തിയടുത്ത അസ്‌വദിനെതിരെ പടവാളൂരുന്നൂ......
മുന്തിയ വീറിൽ വാൾ മുനമാറിൽ ചരിതമെഴുന്നു.....
പിടഞ്ഞു കേമൻ, പുളഞ്ഞ നേരം വളഞ്ഞു ശിർക്കിൻ
കാട്ടാളൻമാൻ
നിരന്നു നിന്നിട്ടടർ കളത്തിൽ ശബ്‌ദമുയർത്തുന്നു.....
നിറഞ്ഞഈമാൻ വെളിച്ചമാക്കി
സ്വഹാബിറങ്ങുന്നു .....
കണ്ണിനുകാണാനാകാത്തൊരു കൂട്ടമിറങ്ങുന്നു....
മുഖ്യതയേറിയ അംലാക്കിൻ
ചിറകടി ഉയരുന്നൂ...... 2
പോർക്കള മാകെ
തൗഹീദിൻ ധ്വനി ഉശിരുപരത്തുന്നു .....
മുന്തും നേരവും നള്‌ർ നബിയിൽ തന്നെ നിറക്കുന്നൂ ...
കിതച്ച കുഫ്റിൻ നേതാക്കൻമാർ,
കുതിച്ച ദീനിൻ
യോദ്ധാക്കൾ തൻ,
വാളിൻ വായാൽ
മുറുക്കി തുപ്പുന്നു.....
Vocal : fadhil Moodal
Channel ID : @mizmarworld