തീരാ നൊമ്പര ഭാരം | ഇസ്‌ലാമിക് ഗ്രൂപ്പ് സോങ്

Madrasa Guide
പാട്ടിനൊപ്പം വരികൾ ▸ തീരാ നൊമ്പര ഭാരം

    നൂറെ മൗലാ.....
    നൂറെ മൗലാ.....
    നൂറെ മൗലാ.....
    സ്വല്ല അലൈകള്ളാ..... (2)

    തീരാ നൊമ്പര ഭാരം
    തീർക്കുന്ന മഹാത്ഭുത മന്ത്രം
    താരം ത്വാഹ റസൂലിൻ
    തിരു സ്വലവാത്തിൻ രസതന്ത്രം (2)

    ശാന്ത സുമോഹന സന്നിധിയേ.........
    സാന്ത്വനമരുളും വെൺമതിയേ....
    കാമിലരാം നബിയെ....നൂറെ മൗലാ.....

    നൂറെ മൗലാ.....
    നൂറെ മൗലാ.....
    നൂറെ മൗലാ.....
    സ്വല്ല അലൈകള്ളാ.....(2)

    പുഞ്ചിരി കൊണ്ടജബേറെ നെഞ്ചകമിൽ തീർത്ത മുനീറെ അഞ്ചിത മൊഞ്ചഴകോടെ
    അരികിൽ അണയാമോ നൂറെ (2)

    വചനാമൃതമൊരു മധുമഴയോ.....
    വദനം പാലൊളി പൗർണമിയോ.... വന്ദ്യ റസുൽ ഗുരുവെ...നൂറെ മൗലാ.....

    നൂറെ മൗലാ.....
    നൂറെ മൗലാ.....
    നൂറെ മൗലാ.....
    സ്വല്ല അലൈകള്ളാ.....(2)

    അമ്പിയ രാജ റസൂല് അലിവൊളിയുന്നൊരു പൊന്നൂല് അനുരാഗത്തിൻ ശീല്
    അവിരാമം ഒഴുകും ഹാല് (2)

    ആദിയിലുദയം കൊണ്ടവരെ....
    അന്ത്യദിനത്തിൽ നായകരെ.....
    ആശ്രയമേ നബിയേ....നൂറെ മൗലാ.....

    നൂറെ മൗലാ.....
    നൂറെ മൗലാ.....
    നൂറെ മൗലാ.....
    സ്വല്ല അലൈകള്ളാ.....

    Channel ID : @mediakausar

Post a Comment

Join the conversation