പാട്ടിനൊപ്പം വരികൾ ▸ ഏറ്റവും ഇഷ്ടപ്പെട്ട '3'കാര്യങ്ങൾ
ബഹുമാനപ്പെട്ട അധ്യക്ഷരെ മാതാപിതാക്കളെ വിദ്യാർത്ഥി കളെ അസ്സലാമു അലൈക്കും.
മുത്ത് നബിയുടെ ജന്മദിനമായ ഇന്ന് ഒരു കഥപറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരിക്കൽ നബി തങ്ങളും അബൂബക്കർ (റ)യും ഉമർ (റ) ഉസ്മാൻ (റ) അലി (റ)യും ഒരു സദസ്സിൽ ഒരുമിച്ചുകൂടി, നബി തങ്ങൾ അപ്പോൾ അവരോട് പറഞ്ഞു. നമുക്ക് ദുൻയാവിൽ ഏറ്റവും ഇഷ്ടപ്പെട്ടത് മൂന്ന് കാര്യങ്ങളാണ്., സുഗന്ധം, സ്ത്രീ, നിസ്കാരത്തിലെ നിർവൃതി. ഇത് കേട്ടപ്പോൾ അബൂബക്കർ (റ) പറഞ്ഞു. നബിയേ എനിക്കും ഈ ലോകത്ത് മൂന്ന് കാര്യം വളരെ ഇഷ്ടപ്പെട്ടതാണ്. നബിതങ്ങളുടെ സന്നിധിയിൽ ഇരിക്കുക. നബിക്ക് വേണ്ടി എൻ്റെ ധനം ചെലവഴിക്കുക. പിന്നെ നബിയുടെ മേൽ സ്വലാത്തും സലാമും ചൊല്ലുക. അപ്പോൾ ഉമർ (റ) പറഞ്ഞു. എനിക്കും മൂന്ന് കാര്യം വളരെ ഇഷ്‌ടപ്പെട്ടതുണ്ട്. ഹദ്ദ് നടപ്പിലാ ക്കുക, നന്മ കൽപ്പിക്കുക, തിന്മ വിരോധിക്കുക. അപ്പോൾ ഉസ്മാൻ (റ) പറഞ്ഞു എനിക്കും മൂന്ന് കാര്യം വളരെ ഇഷ്‌ടപ്പെട്ടതുണ്ട്. മറ്റുള്ളവരെ ഭക്ഷിപ്പിക്കുക. സലാം പറയുക. ജനങ്ങൾ നിദ്രയിലായിരിക്കെ ഇരുട്ടിൽ സുജൂദ് വർദ്ധിപ്പിക്കുക. അലി (റ) പറഞ്ഞു എനിക്കും മൂന്ന് കാര്യങ്ങൾ ഇഷ്‌ടമുണ്ട്. വാൾകൊണ്ട് വെട്ടുക, അതിഥിയെ ഭക്ഷിപ്പിക്കുക, ഉഷ്‌ണകാലത്ത് വ്രതം അനുഷ്ഠിക്കുക. ഇത്രയും പറഞ്ഞ് ഞാൻ അവസാനിപ്പിക്കുന്നു.
അസ്സലാമു അലൈക്കും.
Channel ID : @madrasaguidemalayalam