പാട്ടിനൊപ്പം വരികൾ ▸ ആമിനബിക്കോമനയായ് വന്നു വസന്തം
ഹം അപ്നെ നബി
പാക് സെ യു പ്യാർ കരേങ്കേ
ഹർ ഹാല് മെ സർക്കാർ കാ
മീലാദ് കരേങ്കേ
ആമിനബിക്കോമനയായ് വന്നു വസന്തം ആ കുടിലിൽ ശോഭയായി നിറഞ്ഞു സുഗന്ധം (2)
ഹഖ് നബി ജാതനായി
മർഹബായാ മുസ്ഥഫാ
മക്ക പതി ശോഭയായി
മർഹബായാ മുസ്ഥഫാ
ദിക്കാകെയും സുറൂറിലായി
മർഹബായാ മുസ്ഥഫാ
ശക്കാകെ നീങ്ങി ശൗഖിലായി
മർഹബായാ മുസ്ഥഫാ
സ്വാഹിബേ മിഅ്റാജ് നബി
സ്വാദിഖേ മസ്ദൂഖ് നബി
സ്വർഗ്ഗ പാത കാട്ടി നബി
സൽ വഴികൾ നീട്ടി നബീ
ചേർക്കുമോ സ്വിറാത്തൽ മുസ്‌തഖീം
തിങ്കളിൽ പൂത്തുലഞ്ഞ മുത്തൊളി രാജ....
തങ്കമായി ലങ്കിടുന്ന നൂറിൻ സിറാജാ....
റബീഇലന്ന് ആഗതം
അലന്നബിയ്യി സ്വാഗതം
താരമായി താരകം
മാനമിൽ പ്രകാശിതം
തിളങ്ങി സയ്യിദീ
മർഹബ നബി.
അജബുകൾ ഏറിയേ
അന്ധത മാറിയേ
ഉലകിൽ ശാന്തി തീർത്ത് വന്ന ദൂതരെ
ജയവഴി കാട്ടിയേ
ജഗൽപതി വാഴ്ത്തിയേ
ജനപതിയായ് ജഹ്ൽ തുടച്ചു നീക്കിയേ
ഇരുൾ പരന്ന നേരമേ
പൊരുൾ പറഞ്ഞു നേരിടാൻ
ഖാത്തിമുന്നബി വരും
കാത്തിരുന്നു ലോകരും
ആമിന തൻ തേൻ കനിയായി നൂറ് പിറന്നേ
ത്വാഹ നൂറിനാഗതം മർഹബാ യാ മുസ്ഥഫാ തോരണം പ്രശോഭിതം മർഹബാ യാ മുസ്ഥഫാ പാരിലാകെ പരിമളം മർഹബാ യാ മുസ്ഥഫാ
പാൽ നിലാ പ്രകാശിതം മർഹബാ യാ മുസ്ഥഫാ
മുജ്‌തബാ മുഹമ്മദ് മുസമ്മിലെ മുനീറരേ മുസ്ഥഫായ മുർസൽ നൂറരേ
മുർതളാ മുകർറമേ മുബശ്ശിറെ മുനവ്വിറെ മുർഷിദായ ത്വാഹ റസൂലെ
യാ ബശീറരേ.......
യാ നദീവരേ........
മുസ്വദ്ദിഖായ ഹാദി ദൂതരേ...
അശ്റഫുൽ ഖൽഖിൻ നാളിലായ്
അശ്റഖ ബൈത്തിൻ നേരമായ്
മണ്ണിലും വിണ്ണിലും മൗലിദിൻ വിശേഷമായ് മാനവും ഭൂമിയും മദ്ഹിൻ ഘോഷമായ്
ഈദിൻ ചന്ദമാലേ മിലാദ് വന്നിതാ
ഊദിൻ ഗന്ധമാലേ ഓതി മർഹബാ
അടി വെച്ച് ദഫ്ഫിൻ താളമിൽ ബൈത്ത് സുന്ദരം ആശിഖായ് മദ്ഹ് പാടി തീർത്ത് നൊമ്പരം.
ഖൽബിൽ ഹുബ്ബ് ചേർത്ത് വെച്ച്
കണ്ണിൽ ഖുബ്ബ കണ്ടിടുവാൻ
കണ്ണീരു വീഴ്ത്തി ക്കൊണ്ട് തേടും ഞാൻ
കരം രണ്ടും നീട്ടി ക്കൊണ്ടു കേഴും ഞാൻ
കാരുണ്യ നാഥ തൗഫീഖ് താ
വിളി കേൾക്കുമോ.....
വിധി യേകുമോ....
വഴി കാട്ടുമോ...........
വ്യഥ തീർക്കുമോ.... ...
Vocal : Yaseen Hashimi Kottakkal , Shameer Ali Mnr , Sadiq Tanghal , Najeeb Kanippayyoor , Ameen Cheekkod , Samad Saquafi Kuzhippuram , Azharudheen Rabbani Kallur
Channel ID : @azhar_kallur