ഒന്ന് കണ്ടോ യാ റസൂലേ... Suhail Faizy Koorad | Lyrics: Noushad Baqavi

Madrasa Guide
വരികൾ ▸ ഗാനം: ഒന്ന് കണ്ടോ യാ റസൂലേ...

    ഒന്ന് കണ്ടോട്ടെ അനുവാദം തരുമോ
    എൻ്റെ ഹൃദയത്തിൻ ഇരുളങ്ങ് മാറാൻ
    ഒന്ന് വിളിച്ചോട്ടെ അനുകമ്പ വരുമോ ഇനിയും കരിയാത്ത പാപങ്ങൾ തീരാൻ


    ഒന്നുതൊട്ടോട്ടെഈ നല്ലമണ്ണിൽ
    തട്ടിമാറ്റീടുമോ സ്നേഹമുല്ലേ ...
    തൗബചെയ്തോട്ടെഈകാലിൻചോട്ടിൽ
    തൂബാലകയെന്ന്ചൊല്ലാമൊ മെല്ലേ


    മുത്തംകൊടുത്തോട്ടെ ഈ മുറ്റംനിറയേ
    മുത്തേകെടുത്താത്തനൂറെന്നിൽതരുമോ
    മൊത്തംനടന്നോട്ടെനബിപോയവഴിയേ
    മുത്തേമടങ്ങുമ്പോൾഒരു കൈതരാമോ


    ഒന്ന്കുടിച്ചോട്ടെസംസംനിലാവേ
    ഒന്നാവിരലിൻ്റെവെള്ളംതരാമോ
    കെട്ടിപിടിച്ചോട്ടെതൂണിൽഹബീബേ
    തട്ടിതെറിപ്പിക്കല്ലേ..എൻ്റെപൂവേ


    പാപക്കറകണ്ട്പിണങ്ങല്ലേനൂറേ
    പാദംവിറകൊണ്ട്പതറുന്നുതാനേ
    പാവമാണെഞാൻകരളിൻ്റെകരളേ
    പാതിവഴിയെന്നെമടക്കല്ലേതേനേ


    പാപത്തിരമാലതലമേൽമറിഞ്ഞു
    പാപിക്കൊരുതൗബനൽകൂറസൂലെ
    ഭാരംഇറക്കിവെയ്ക്കാനായ്തുനിഞ്ഞു
    ഭാവിക്കൊരുഖൈറിൻവഴിതന്നിടൂലേ ...

    Lyrics : Noushad Baqavi
    Vocal : Suhail Faizy Koorad
    Channel ID : @noushadbaqavisongs6666

Post a Comment

Join the conversation