
സമസ്ത അർദ്ധ വാർഷിക പരീക്ഷ എന്ന് നടക്കും.
സമസ്‌ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നടത്തുന്ന അർദ്ധ വാർഷിക പരീക്ഷ തുടക്കം കുറിക്കുന്ന തിയ്യതി പുറത്തു വിട്ടിട്ടുണ്ട്.
സെൻട്രൽ കൗൺസിൽ പാദവാർഷിക പരീക്ഷയ്ക്ക് മുമ്പ് തന്നെ പരീക്ഷ നടക്കുന്ന അറബി മാസം പുറത്തുവിട്ടിട്ടുണ്ടായിരുന്നു.
ഇപ്പോഴിതാ പരീക്ഷ നടക്കുന്ന ഇംഗ്ലീഷ് മാസം പുറത്തുവിട്ടിട്ടുണ്ട്. ജനറൽ സിലബസ് അനുസരിച്ച് അർദ്ധ വാർഷിക പരീക്ഷ വരുന്ന ഒക്ടോബർ 27 പരീക്ഷ ആരംഭിക്കുന്നതാണ്. തുടർന്ന് നവംബർ 4 ന് പരീക്ഷ അവസാനിക്കുകയും ചെയ്യും.
സമസ്ത പുതിയ സിലബസ് അനുസരിച്ച് ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിലെ പരീക്ഷയുടെ മാറ്റങ്ങൾ നാം പാദ വാർഷിക പരീക്ഷയിൽ കണ്ടു. ഏത് രൂപത്തിൽ ആയിരിക്കും പരീക്ഷ നടക്കുക എന്ന് മനസ്സിലാക്കാനും സാധിച്ചു.
തദ് രീബുത്തിലാവ എന്ന വിഷയം വളരെ വ്യത്യസ്തമായ രീതിയിൽ ആയിരുന്നു പരീക്ഷയുണ്ടായിരുന്നത്. തജ് വീദ് എന്ന വിഷയം കഴിഞ്ഞ വർഷങ്ങളിൽ ഒക്കെ ഉണ്ടായിരുന്നു. അതിനു പകരമായിട്ടാണ് ഈ വർഷത്തെ സിലബസിൽ തദ് രീബുത്തിലാവ എന്ന വിഷയം ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ഇനി വരാനിരിക്കുന്ന വാർഷിക പരീക്ഷയിൽ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവുക എന്ന് നിരീക്ഷിക്കാം. ചിലപ്പോൾ പ്രാക്ടിക്കൽ പരീക്ഷ വരെ വരാൻ സാധ്യതയുണ്ട്. കാരണം കഴിഞ്ഞ വർഷത്തിനു മുമ്പ് പ്രാക്ടിക്കൽ പരീക്ഷ അർദ്ധ വാർഷിക പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. അർദ്ധ വാർഷിക പരീക്ഷയ്ക്ക് ആവശ്യമായ വീഡിയോകൾക്ക് നിങ്ങൾക്ക് യൂട്യൂബിൽ പോയി Madrasa Guide malayalam എന്ന് സെർച്ച് ചെയ്താൽ അതിൽ ലഭ്യമാണ്.