എന്താണ് أَرْكَانُ الصَّلَاةِ എന്ന് പറഞ്ഞാൽ..? 
     
    
    
    
    ഉത്തരം കാണണോ! 
    
        Hide   
        നിസ്കാരത്തിൽ പെട്ടതും അതില്ലാതെ നിസ്കാരം സ്വഹീഹാവാത്തതുമായ കാര്യങ്ങളാണ്. 
    
    
 ളുഹ്ർ നിസ്കാരത്തിന്റെ മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരത്തിന്റെ നിയ്യത്ത് പറയാമോ...? 
ഉത്തരം കാണണോ!  
    
        Hide  
        أُصَلَّى سُنَّةَ الظُّهْرِ الْقَبْلِيَّةَ رَكْعَتَيْنِ مُتَوَجِهَا إِلَى الْقِبْلَة آدَاءً لِلَّهِ تَعَالَى 
    
 ഫർള് നിസ്കാരത്തിന്റെ നിയ്യത്തിൽ മൂന്നു കാര്യങ്ങൾ നിർബന്ധമാണ് ഏതൊക്കെയാണ് അവ...? 
ഉത്തരം കാണണോ!  
    
        Hide  
        ഞാൻ നിസ്കരിക്കുന്നു, എന്നും ഇന്ന നിസ്കാരമാണെന്നും, ഫർളാണെന്നും കരുതൽ നിർബന്ധമാണ്. 
    
 ഫർള് നിസ്കാരത്തിന്റെ നിയ്യത്തിൽ സുന്നത്തായ കാര്യങ്ങൾ...? 
ഉത്തരം കാണണോ!  
    
        Hide  
        റക്അത്തുകളുടെ എണ്ണം, أَداءُ، قَضَاءُ, ഖിബ് ലക്ക് മുന്നിട്ട് അല്ലാഹുവിന് വേണ്ടി എന്ന് കരുതലും നിയ്യത്ത് ഉച്ചരിക്കലും സുന്നത്താണ്. 
    
 നിസ്കാരത്തിന്റെ മൂന്നാമത്തെ ഫർള് ഏതാകുന്നു..? 
ഉത്തരം കാണണോ!  
    
        Hide  
        നിൽക്കാൻ കഴിവുള്ളവൻ ഫർള് നിസ്കാരത്തിൽ നിൽക്കൽ 
    
 കാരണമില്ലാതെ ഇടതുഭാഗത്തേക്ക് ചരിഞ്ഞു കിടക്കൽ.... 
ഉത്തരം കാണണോ!  
    
        Hide  
        കറാഹത്താണ് 
    
 കൈ ഉയർത്തൽ സുന്നത്തുള്ള മൂന്ന് സന്ദർഭങ്ങൾ...? 
ഉത്തരം കാണണോ!  
    
        Hide  
        റുകൂഇലേക്ക് കുനിയുമ്പോഴും അതിൽ നിന്ന് ഉയരുമ്പോഴും ഒന്നാം അത്തഹിയ്യാത്തിൽ നിന്ന് ഉയരുമ്പോഴും കൈ രണ്ടും ഉയർത്തൽ സുന്നത്താണ്. 
    
 ഫാത്തിഹയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...? 
ഉത്തരം കാണണോ!  
    
        Hide  
        ശദ്ദുകൾ, മദ്ദുകകൾ, ഹറഫുകൾ, മഹ്റജുകൾ, തർതീബ്, മുവാലാത്ത് എന്നിവയെല്ലാം സൂക്ഷിച്ചു ഓതൽ നിർബന്ധമാണ്. 
    
 ഫാത്തിഹ മടക്കിയതിൽ നിർബന്ധമാണ് എപ്പോൾ..? 
ഉത്തരം കാണണോ!  
    
        Hide  
        ഫാത്തിഹയുടെ ഇടയിൽ നിസ്കാരവുമായി ബന്ധമില്ലാത്ത ദിക്റുകൾ കൊണ്ടുവരികയോ കാരണമില്ലാതെ ദീർഘമായി മൗനം പാലിക്കുകയോ ചെയ്താൽ ഫാത്തിഹ മടക്കി ഓതൽ നിർബന്ധമാണ്. 
    
 എന്താണ് رُكُوعْ എന്നുപറഞ്ഞാൽ...? 
ഉത്തരം കാണണോ!  
    
        Hide  
        രണ്ട് ഉള്ളൻ കൈ മുട്ടിൻകാലിൽ എത്തുന്ന നിനക്ക് കുനിയലാണ് رُكُوعْ. 
    
 رُكُوعْ ൽ നിർബന്ധമാണ് എന്ത്...? 
ഉത്തരം കാണണോ!  
    
        Hide  
        കുനിയൽ മറ്റു ഉദ്ദേശത്തിന് ആവാതിരിക്കാൻ വാജിബാണ് 
    
 നബി തങ്ങൾ സുബ്ഹ് നിസ്കാരത്തിൽ ഖുനൂത്ത് ഓതിയിരുന്നു തെളിവ് എന്ത്...? 
ഉത്തരം കാണണോ!  
    
        Hide  
        أَنَّهُ مَا زَالَ يَقْنُتُ في الفَجْر حَتَّى فَارَقَ الدُّنْيَا 
    
 സുജൂദിൽ എത്ര അവയവങ്ങൾ വെക്കൽ നിർബന്ധമാണ് 
ഉത്തരം കാണണോ!  
    
        Hide  
        7 അവയവങ്ങൾ 
    
 ഇസ്തിറാശിന്റെ ഇരുത്തമാണ് സുന്നത്ത് എപ്പോൾ..? 
ഉത്തരം കാണണോ!  
    
        Hide  
        അവസാനത്തെ അത്തഹിയാത്തിനുള്ള ഇരുത്തം ഒഴിച്ചുള്ള നിസ്കാരത്തിലെ എല്ലാ ഇരുത്തത്തിലും ഇസ്തിറാശിന്റെ ഇരുത്തമാണ് സുന്നത്ത് 
    
 ഖസ്വീറായ ഫർള് ( ചെറിയ ഫർള് ) ഏതൊക്കെ...? 
ഉത്തരം കാണണോ!  
    
        Hide  
        ഇഅ്തിദാൽ, സുജൂദിന്റെ ഇടയിലെ ഇരുത്തം 
    
 ഖുനൂത്ത് ഓതൽ സുന്നത്തുള്ള സമയം എപ്പോൾ....? 
ഉത്തരം കാണണോ!  
    
        Hide  
        സുബ്ഹി നിസ്കാരത്തിലും റമദാൻ അവസാന പകുതിയിലെ വിത്ത്റിന്റെ അവസാനത്തെ ഇഅ്തിദാലിലും ഖുനൂത്ത് ഓതൽ സുന്നത്താണ്. 
    
 അവസാനത്തെ അത്തഹിയ്യാത്തിൽ തവറുറൂക്കിന്റെ ഇരുത്തമാണ്... 
ഉത്തരം കാണണോ!  
    
        Hide  
        സുന്നത്ത് 
    
 അവസാനത്തെ അത്തഹിയ്യാത്തിൽ നിർബന്ധമാണ് എന്ത്....? 
ഉത്തരം കാണണോ!  
    
        Hide  
        ഹറഫുകൾ, ശദ്ദുകൾ എന്നിവ സൂക്ഷിച്ച് തുടർച്ചയായി ഓതൽ നിർബന്ധമാണ് 
    
 നിസ്കാരത്തിലെ പത്താമത്തെ ഫർള് ഏത്...? 
ഉത്തരം കാണണോ!  
    
        Hide  
        അവസാന അത്തഹിയ്യാത്ത് ഓതൽ 
    
 വഴിക്കു വഴിയായ് ചെയ്യുക. ഇതിന് പറയുന്ന അറബി വാക്ക്...? 
ഉത്തരം കാണണോ!  
    
        Hide  
        تَرْتِيبْ 
    
 اَلتَّسْلِيمَةُ الأولى 
ഉത്തരം കാണണോ!  
    
        Hide  
        ഒന്നാം സലാം വീട്ടൽ 
    
 قَوْلِيّْ യായ ഫർളുകൾ ഏതൊക്കെയാണ് ...? 
ഉത്തരം കാണണോ!  
    
        Hide  
        تَكْبِيرَةُ الْإِحْرَامُ، فَاتِحَة، تَشَهُّدْ، صَلَاةْ، سَلَامْ 
    
 أَبْعَاض സുന്നത്തുകൾ ഏതൊക്കെ...? 
ഉത്തരം കാണണോ!  
    
        Hide  
        ആദ്യത്തെ അത്തഹിയ്യാത്ത്, ആദ്യത്തെ അത്തഹിയ്യാത്തിനു ശേഷം നബിയുടെ മേൽ സ്വലാത്ത് ചൊല്ലൽ, അത്തഹിയ്യാത്തിനും സ്വലാത്തിനും വേണ്ടി ഇരിക്കൽ, ഖുനൂത്ത് ഓതൽ, ഖുനൂത്തിനു ശേഷം നബിയുടെ കുടുംബത്തിന്റെമേൽ സ്വലാത്ത് ചൊല്ലൽ, ഖുനൂത്തിനും സ്വലാത്തിനും വേണ്ടി നിൽക്കൽ. അവസാനത്തെ അത്തഹിയ്യാത്തിന് ശേഷം നബിയുടെ കുടുംബത്തിന്റെ മേൽ സ്വലാത്ത് ചൊല്ലൽ. 
    
 സുന്നത്തുകൾ എത്രവിധമാണ് 
ഉത്തരം കാണണോ!  
    
        Hide  
        രണ്ടു വിധമാണ് 
    
 തറാവീഹിന്റെ മറ്റൊരു പേര്...? 
ഉത്തരം കാണണോ!  
    
        Hide  
        قِيَامُ رَمَضَان 
    
 തറാവീഹ് എന്ന് പറയുന്നു എന്തിന്...? 
ഉത്തരം കാണണോ!  
    
        Hide  
        റമളാനിലെ ഓരോ രാത്രിയിലും പ്രത്യേകമായി നിർവഹിക്കുന്ന 20 റക്അത്ത് നിസ്കാരത്തിനാണ് തറാവീഹ് എന്ന് പറയുന്നത്. 
    
 مُطْلَقْ അല്ലാത്ത സുന്നത്ത് നിസ്കാരത്തിൽ എന്തെല്ലാം കരുതണം..? 
ഉത്തരം കാണണോ!  
    
        Hide  
        ഞാൻ നിസ്കരിക്കുന്നു എന്നും എന്നെ നിസ്കാരമാണെന്നും കരുതണം. 
    
 ചെറിയ പെരുന്നാൾ നിസ്കാരത്തിന്റെ നിയ്യത്ത് പറയാമോ...? 
ഉത്തരം കാണണോ!  
    
        Hide  
        أَصَلَّى سُنَّةَ عِيدِ الْفِطْرِ رَكْعَتَيْنِ مُتَوَجِهَا إِلَى الْقِبْلَةِ أَدَاءً لِلّٰهِ تَعَالَى 
    
 ഫർള് അല്ലാത്ത നിസ്കാരം നിൽക്കാൻ കഴിയുന്നവർക്കും ഇരുന്നും ചെരിഞ്ഞും... 
ഉത്തരം കാണണോ!  
    
        Hide  
        കിടന്നും നിസ്കരിക്കാം 
    
 ഫർള് നിസ്കാരത്തിലെ രണ്ടാമത്തെ ഫർള് ഏതാകുന്നു...? 
ഉത്തരം കാണണോ!  
    
        Hide  
        നിയ്യത്തോടു കൂടി അല്ലാഹു അക്ബർ എന്ന് ചൊല്ലുക. 
    
 നിസ്കാരത്തിലെ നിർത്തത്തിൽ  കറാഹത്തായ കാര്യങ്ങൾ...? 
ഉത്തരം കാണണോ!  
    
        Hide  
        കാലുകൾ ചേർത്തുവയ്ക്കലും ഒരു കാൽമുന്തിച്ചു വെക്കലും കാരണമില്ലാതെ ചാരി നിൽക്കലും കറാഹത്താണ് 
    
 ഇമാമിനോടൊപ്പം ഫാത്തിഹ ഓതാൻ സമയം ലഭിക്കാത്തവർക്ക്.... 
ഉത്തരം കാണണോ!  
    
        Hide  
        വിട്ടുവീഴ്ചയുണ്ട് 
    
 ഫാത്തിഹയുടെ മുമ്പ് സുന്നത്താണ് എന്ത്..? 
ഉത്തരം കാണണോ!  
    
        Hide  
        ഫാത്തിഹയുടെ മുമ്പ് اَعُوذُمْ അതിനുമുമ്പ് ഒന്നാം റക്അത്തിൽ വജ്ജഹ്ത്തുവും ഓതൽ സുന്നത്താണ് 
    
 നിൽക്കൽ ഫർളാണ് ആർക്ക് ഏതു നിസ്കാരത്തിൽ 
ഉത്തരം കാണണോ!  
    
        Hide  
        ഫർള് നിസ്കാരത്തിൽ 
    
 قَوْلِي ആയ ഫർളുകൾ സ്വന്തം ശരീരത്തെ കേൾപ്പിക്കുന്നതിന്റെ വിധി...? 
ഉത്തരം കാണണോ!  
    
        Hide  
        നിർബന്ധമാണ് 
    
 വെള്ളിയാഴ്ച രാവ് മഗ്രിബ് നിസ്കാരത്തിൽ ഓതേണ്ട സൂറത്തുകൾ....? 
ഉത്തരം കാണണോ!  
    
        Hide  
        സൂറത്തുൽ കാഫിറൂൻ സൂറത്തുൽ ഇഖ്ലാസ് 
    
 اِعْتِدَالُ എന്നാൽ എന്ത്...? 
ഉത്തരം കാണണോ!  
    
        Hide  
        റുകൂഇന്റെ മുമ്പ് അവൻ ഉണ്ടായിരുന്ന അവസ്ഥയിലേക്ക് മടങ്ങലാണ് اِعْتِدَالُ. 
    
 സുജൂദിൽ വെക്കൽ നിർബന്ധമായ അവയവങ്ങൾ ഏതൊക്കെയാണ്..? 
ഉത്തരം കാണണോ!  
    
        Hide  
        രണ്ട് കാൽമുട്ടുകൾ, രണ്ട് മുൻകൈകളുടെ പള്ള, നെറ്റി, രണ്ട് കാൽവിരലുകളുടെ പള്ള, ഇവ നിലത്തു വെക്കൽ വാജിബാണ് 
    
 സുജൂതിന്റെ ഇടയിലെ ഇരുത്തത്തിൽ കൈകൾ എവിടെ വെക്കണം...? 
ഉത്തരം കാണണോ!  
    
        Hide  
        കൈവിരലുകൾ പരത്തി കാൽമുട്ട് അടുത്ത് തുടയിൽ വെക്കണം. 
    
 طُمَأْنِينَةْ എന്ന് പറയുന്നു എന്തിന്...? 
ഉത്തരം കാണണോ!  
    
        Hide  
        റുകൂഅ്,ഇഅ്തിദാൽ, രണ്ടു സുജൂദ് ഇടയിലെ ഇരുത്തം, ഇവയിൽ ചലനം അടങ്ങൽ ഇതിനാണ് طُمَأْنِينَةْ എന്ന് പറയുന്നത്. 
    
 സുജൂദിൽ നിലത്തു വെക്കൽ സുന്നത്തുള്ള അവയവം...? 
ഉത്തരം കാണണോ!  
    
        Hide  
        മൂക്ക് വെക്കൽ സുന്നത്താണ് 
    
 സലാം വീട്ടുമ്പോൾ ചേർക്കൽ സുന്നത്താണ് എന്ത്...? 
ഉത്തരം കാണണോ!  
    
        Hide  
        وَرَحْمَةُ اللَّهُ 
    
 അത്തഹിയ്യാത്തിൽ ചൂണ്ടുവിരൽ എപ്പോൾ ഉയർത്തണം...? 
ഉത്തരം കാണണോ!  
    
        Hide  
        إِلَّا اللَّهُ എന്നതിലെ ഹംസ ഉച്ചരിക്കുമ്പോൾ ചൂണ്ടുവിരൽ ഉയർത്തുക. 
    
 ഫർള് നിസ്കാരത്തിൽ ഹൃദയം കൊണ്ട് കരുതേണ്ട ഫർള് ഏത്...? 
ഉത്തരം കാണണോ!  
    
        Hide  
        നിയ്യത്ത് മാത്രം 
    
 ഖുനൂത്തിൽ മഅ്മൂമ്  ആമീൻ പറയൽ ഏത് സുന്നത്തിൽ പെട്ടതാണ്...? 
ഉത്തരം കാണണോ!  
    
        Hide  
        هَيْئَاتُ സുന്നത്തിൽ പെട്ടതാണ് 
    
 മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസിൽ ഉണ്ട് എന്ത്...? 
ഉത്തരം കാണണോ!  
    
        Hide  
        പ്രതിഫലം ആഗ്രഹിച്ചും സത്യവിശ്വാസത്തോടെയും ഒരാൾ റമദാൻ മാസം രാത്രി നിസ്കരിച്ചാൽ അയാളുടെ കഴിഞ്ഞുപോയ എല്ലാ പാപങ്ങളും പൊറുക്കപ്പെടും എന്ന് മുസ്ലിം റിപ്പോർട്ട് ചെയ്ത ഹദീസിലുണ്ട്. 
    
 ജമാഅത്ത് സുന്നത്തുള്ള വിത്റ്.....? 
ഉത്തരം കാണണോ!  
    
        Hide  
        റമളാനിലെ വിത്റ് നിസ്കാരം 
    
 أَنَّ النَّبِيَّ ﷺ كَانَ يُصَلِّي فِي رَمَضَانَ عِشْرِينَ رَكْعَةً سِوَى الْوِتْرِ 
ഉത്തരം കാണണോ!  
    
        Hide  
        നിശ്ചയം നബി തങ്ങൾ റമളാനിൽ വിത്റ് കൂടാതെ 20 റക്അത്ത് നിസ്കരിക്കുന്നവരായിരുന്നു. 
    
 തറാവീഹ് നിസ്കാരത്തിലെ നിയ്യത്ത് എങ്ങനെ...? 
ഉത്തരം കാണണോ!  
    
        Hide  
        أُصَلِّي سُنَّةَ رَكْعَتَيْنِ مِنَ التَّرَاوِيحِ مُتَوَجِّهًا إِلَى الْقِبْلَةِ لِلَّهِ تَعَالَى (مَعَ الْإِمَامِ) 
    
 مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ 
ഉത്തരം കാണണോ!  
    
        Hide  
        വിശ്വസിച്ചും പ്രതിഫലം തേടിയും റമദാനിൽ ആരെങ്കിലും നിന്ന് നിസ്കരിച്ചാൽ മുൻകഴിഞ്ഞ പാപങ്ങൾ അവന് പൊറുക്കപ്പെടും. 
    
 മുത്വ് ലഖായ സുന്നത്ത് നിസ്കാരത്തിൽ എന്തെല്ലാം കരുതണം..? 
ഉത്തരം കാണണോ!  
    
        Hide  
        ഞാൻ നിസ്കരിക്കുന്നു എന്ന് മാത്രം കരുതിയാൽ മതി. 
    
 നിന്ന് നിസ്കരിക്കാൻ കഴിയാത്തവൻ എങ്ങനെയാണ് നിസ്കരിക്കേണ്ടത്...? 
ഉത്തരം കാണണോ!  
    
        Hide  
        ഇരുന്നുകൊണ്ട് നിസ്കരിക്കണം 
    
 തക്ബീറത്തുൽ ഇഹ്റാമിന് ശേഷം കൈകൾ എവിടെ വെക്കണം..? 
ഉത്തരം കാണണോ!  
    
        Hide  
        വലതു കൈകൊണ്ട് ഇടതു കൈയിലെ മണിബന്ധം പിടിച്ചു. നെഞ്ചിന്റെ താഴെയും പൊക്കിളിന്റെ മീതെയും വെക്കുക. 
    
 മലർന്ന് കിടന്ന് നിസ്കരിക്കുന്നവർ എന്തുകൊണ്ടാണ് ഖിബ് ലയിലേക്ക് മുന്നിടേണ്ടത്..? 
ഉത്തരം കാണണോ!  
    
        Hide  
        മുഖം ഖിബ് ലയിലേക്ക് മുന്നിടണം. കൂടെ കാലടി പാദവും 
    
 ബിസ്മി ഫാത്തിഹയിൽ പെട്ടതാണോ..? 
ഉത്തരം കാണണോ!  
    
        Hide  
        അതെ, ബിസ്മി ഫാത്തിഹയിൽ പെട്ടതാണ്. 
    
 വെള്ളിയാഴ്ച സുബ്ഹില് ഏത് സൂറത്താണ് ഓതേണ്ടത്..? 
ഉത്തരം കാണണോ!  
    
        Hide  
        سُورَةُ السَّجْدَة , سُورَةُ الدَّهْرْ 
    
 لاصَلاةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الكِتاب 
ഉത്തരം കാണണോ!  
    
        Hide  
        അർത്ഥം : ഫാത്തിഹ ഓതാത്തവന് നിസ്കാരമില്ല.