ഖൽഖിൻ സത്ത മുത്തു വാഴും പുണ്യമദീന | LYRICS: IRSHAD FALILI VENGARA

Madrasa Guide
പാട്ടിനൊപ്പം വരികൾ ▸ ഖൽഖിൻ സത്ത മുത്തു വാഴും പുണ്യമദീന

    ഖൽബാം നബി...
    കരളാം നിധി...

    ഖൽബടുത്തു നോക്ക് നമ്മെ.....
    നോക്കും നബീനാ....

    ഖൽഖിൻ സത്ത മുത്തു വാഴും പുണ്യമദീന....
    ഖൽബടുത്തു നോക്ക് നമ്മെ നോക്കും നബീനാ....(2)
    ​
    സന്താപം നീക്കും സഹന സ്നേഹതീരമേ.......
    സായൂജ്യ സകല ജനമേ നൽകും താരമേ.......(2)

    മദീന മദദിൻ മധുകനി
    മായാത്ത മഹിമ തിരുവനി (2)

    ( ഖൽഖിൻ സത്ത )
    ​
    വേദമോതി ദീനിൻ പാത കാട്ടി തന്ന സയ്യിദർ.
    ഇതര വേദമിൽ പറഞ്ഞ ആറ്റലാണ് പൂങ്കമർ. (2)

    മഹിമ ഖുറൈശിയിൽ വിരിഞ്ഞ കാമിലാ.....
    മഹിതാ കുലത്തിലാകെ ശോഭ ഫാളിലാ.....(2)

    മദീന മദദിൻ മധുകനി
    മായാത്ത മഹിമ തിരുവനി (2)
    ​( ഖൽഖിൻ സത്ത )

    ഏക രാവിലേഴ് വാനം ഏകനായി കടന്നതാ....
    ഏറെ പഞ്ചവക്തിൽ മൊഞ്ചു നമ്മെ കാട്ടി തന്നതാ.... (2)

    മലക്കുല്ലാഹിൻ ജിബ്‌രീൽ കൂടെ വന്നതാ....
    മനസ്സാകെ മധുരം നിറഞ്ഞ രാവതാ..... (2)

    മദീന മദദിൻ മധുകനി
    മായാത്ത മഹിമ തിരുവനി (2)

    ( ഖൽഖിൻ സത്ത )
    ​
    സന്താപം നീക്കും സഹന സ്നേഹതീരമേ....
    സായൂജ്യ സകല ജനമേ നൽകും താരമേ..... (2)

    മദീന മദദിൻ മധുകനി
    മായാത്ത മഹിമ തിരുവനി (2)

    ( ഖൽഖിൻ സത്ത )

    Lyrics : IRSHAD FALILI VENGARA
    Vocal : DILSHAN KOTTAKKAL, FUHAD SANIN CHATTIPPADI, ARSAL KAREKKAD
    Channel ID : DIJILA MEDIA

إرسال تعليق

الانضمام إلى المحادثة