المشاركات

സയ്യിദുൽ ഹുദാ | Fadhil Moodal New Madh Song

Burhan Official
പാട്ടിനൊപ്പം വരികൾ ▸ സയ്യിദുൽ ഹുദാ

    അഴകിലും അഴക - ത്വാഹാ...
    മികവിലും മികവാ...
    ബദ്‌റിലും ബദ്റാ - റാഹ...
    തികവിലും തികവാ... 2

    അജബിലും അജബായുദിത്തുയർന്ന സിറാജാ...
    അഹ്മറബിയളിൽ കലർന്ന അഴകവർ റോജാ... 2

    റങ്കില ലങ്കിത... പൊങ്കുമലങ്കൃത
    പൂവതാ ഹബീബ്.. 2

    മുത്ത് നിരത്തതിലൊത്തൊരു മൊട്ടതിൽ
    കതിരൊളി ത്വബീബ്" 2

    സയ്യിദുൽ ഹുദാ..
    സഹനക്കടൽ സദാ...

    ("അഴകിലും അഴക - ത്വാഹാ...
    മികവിലും മികവാ...
    ബദ്‌റിലും ബദ്റാ - റാഹ...
    തികവിലും തികവാ... 2)

    പതിനാലുദിത്ത ചന്ദ്രശോഭ തോറ്റിടുന്ന ഭൂതി...
    പതി മക്ക നാട്ടിൽ വന്നുദിത്ത സത്യ ദീനിൻ ഹാദി...!
    അള്ളാന്റെ അർശിലന്നൊളിന്ത തങ്ക തുങ്ക ജ്യോതി...
    അഖിലാണ്ട മണ്ഡലങ്ങളിൽ വിളങ്ങിടുന്ന ശോഭി...

    ഖൽബിൻ കനിയാ...
    ഖൽഖിൻ ഒളിയാ...
    മിന്നും നുജൂമിലും മുന്തും മുനീറാ...

    കണ്ണിൻ കുളിരാ...
    കരുണത്തളിരാ...
    കണ്ടുള്ളോരുള്ളകമെന്നും സുറൂറാ

    ഖൽബിൻ തമസ്സില്
    നോവിൻ സരസ്സില്
    നീന്തും കുടുസ്സില്
    നീങ്ങും തപസ്സില്

    നൂറിൻ വചസ്സില്
    തീർക്കും മനസ്സില്
    തിങ്കൾ ഒജസ്സില്
    ഹുബ്ബിൻ രഹസ്സത്..

    താരകത്തിരു ഗുരു മിക മൗലാ
    താരിളത്തളിരാ തിരു മുല്ലാ

    ("അഴകിലും അഴക - ത്വാഹാ...
    മികവിലും മികവാ...
    ബദ്‌റിലും ബദ്റാ - റാഹ...
    തികവിലും തികവാ... )

    "മഹനീയ മണ്ണിൽ പൂത്തുലഞ്ഞ
    പാരിജാത പൂവാ
    മധുപാന ഹൗളിൻ അധിപരായ
    പാലൊളി നിലാവാ
    മന്നാൻ്റെ ജന്ന മിന്നിടുന്ന
    സയ്യിദ പ്രഭാവാ
    മദനീയ തോപ്പിൽ വാണിടുന്ന
    ആദര പ്രഭുവാ

    സത്യ റസൂലാ
    നിത്യ വസീലാ
    മുത്തഴകത്തൊരാ സത്ത് കമാലാ

    നേരിൻ മൊഴിയാ
    നേരിൻ വഴിയാ
    ഉമ്മത്തിൻ ഹിമ്മത്തായെത്തും തണിയാ

    അമ്പവൻ്റിമ്പരിൽ
    അൻപരിൽ മുമ്പിടും
    അമ്പിയ മുമ്പരിൽ
    അമ്പിളി കുമ്പിടും..

    അമ്പറും പിന്തിടും
    ഗന്ധം മികന്തിടും ...
    ചന്തമിൽ മുന്തിടും
    ചിന്തപ്പുകളെഴും ..

    അന്ത്യ വിധീ പഥി ഉദി നേതാ
    അമ്പര വീചി താണ്ടിയ ജേതാ

    ("അഴകിലും അഴക - ത്വാഹാ...
    മികവിലും മികവാ...
    ബദ്‌റിലും ബദ്റാ - റാഹ...
    തികവിലും തികവാ... )

    "മലർവാടിയാം മദീന
    മണ്ണതെന്നും ഖൽബിൻ പൂതി
    മതിയാകുവോളം കണ്ടതെന്നു തീരുമോ എൻ വ്യാഥി
    മദ്ഹോദി റബ്ബിൽ തേടിടുന്നു തീർക്കുമോ യെന്നാധീ
    മദദേകി അങ്ങിലൊന്നതെന്നെ
    ചേർക്കുമോ മലാദീ ...

    ആശക്കടലാ
    ആറ്റ കരളാ
    ആദിയോനാദിയിൽ തൂകിയ നൂറാ

    സ്നേഹത്തിരയാ
    മോഹ ത്തിരിയാ
    പാരിതിൽ പാലകൻ പാകിയ ദുർറാ..

    റബ്ബിൻ റിളയൊത്ത്
    മുത്തിൻ മദീനത്ത്
    ത്വിബ്ബിന്നരികത്ത്
    ഹുബ്ബിന്നിശലൊത്ത്

    തോർന്ന മഴയത്ത്
    വാർന്ന മിഴിയൊത്ത്
    ഊർന്ന മൊഴിയൊത്ത്
    ചേരുന്ന സാഅത്ത്..

    ഹൃത്തതിൽ കൊതിത്ത് കാത്തിതാ
    എത്തിടാൻ വിധിക്കുമോ ഖുദാ .. 2

    ("അഴകിലും അഴക - ത്വാഹാ...
    മികവിലും മികവാ...
    ബദ്‌റിലും ബദ്റാ - റാഹ...
    തികവിലും തികവാ... 2

    "അജബിലും അജബായുദിത്തുയർന്ന സിറാജാ...
    അഹ്മറബിയളിൽ കലർന്ന അഴകവർ റോജാ..." 2

    "റങ്കില ലങ്കിത... പൊങ്കുമലങ്കൃത
    പൂവതാ ഹബീബ്.. 2

    മുത്ത് നിരത്തതിലൊത്തൊരു മൊട്ടതിൽ
    കതിരൊളി ത്വബീബ്" 2

    സയ്യിദുൽ ഹുദാ..
    സഹനക്കടൽ സദാ...
    { അഴകിലും }

    Lyrics : Husna Husain Calicut
    Vocal : Abdullah Fadhil
    Channel ID : @jalvamedia4683

إرسال تعليق

الانضمام إلى المحادثة