Manam kulirunna | layer noushad baaqavi | song Fadhil moodal

Madrasa Guide
പാട്ടിനൊപ്പം വരികൾ ▸ മനം കുളിരുന്നേ മുഖം

    മനം കുളിരുന്നേ മുഖം വിടരുന്നേ
    മദ്ഹിൻ ചിറകിൽ മദീന എത്തുന്നെ
    മുട്ടി തട്ടി മൗലിദിൻ മുത്തമിട്ടിട്ടുയരാം 2
    മർഹബാ യാ... മുജ്തബാ യാ... 2
    മാറിനിൽക്കല്ലേ... മാരിവില്ലല്ലേ...

    മരണം കൊതിച്ചൊരു സ്നേഹമിൽ
    മതിച്ചു ചിരിച്ചു സ്വഹാബര്
    മലിനം വിതച്ചൊരു കാലമിൽ
    മെഴുകു തെളിച്ച റസൂലര് 2
    മുർസല് യാസീൻ മഹിതമണി
    മുർശികിനെല്ലാം മരണമണി 2

    മുടി മുതൽഅടി വരെ മുളയ്ക്കുന്ന നൂറേ
    മടിത്തട്ടിൽ ഖമറിനെ മയക്കിയ സിർറേ
    മർഹബാ യാ മുജ്തബാ യാ..
    മാറി നിൽക്കല്ലേ... മാരിവില്ലല്ലേ...

    മാഞ്ഞിടാ കുസുമങ്ങളിൽ
    മേഞ്ഞിടാം ശലഭങ്ങളായ്
    മാലതൂക്കും തോരണം
    മോടിക്കൂട്ടാഘോഷമായ് 2
    മധുരവിതങ്ങൾ മുഖരിതമായ്
    മതിലുകളില്ലാ മണിയറയായ് 2

    മുനയൊടിഞ്ഞമരട്ടെ ബിദ്അത്തിൻ നാവ്
    മുഹിബ്ബുകൾ പടുത്തടെ ഖിദ്മത്തിൻ കാവ് 2
    മർഹബാ യാ.. മുജ്തബാ യാ...
    മാറിനിൽക്കല്ലേ... മാരിവില്ലല്ലേ...

    മാനം കേറിയ രാത്രിയിൽ
    മാദിഹായംലാക്കുകൾ
    മൂസ നബിയും പ്രേമമായ്
    മഅ റസൂലിന് ഭൂമിയിൽ 2

    മടുക്കുകയില്ലാ മുഖമഴകേ
    മറക്കുകയില്ലാ മധുഉറവേ 2
    മറകറയകറ്റീട്ട് മനസ്സ്തുറക്കൂ
    മരതകമലരിന് മജ്ലിസൊരുക്കു
    മർഹബ യാ... മുജ്തബാ യാ
    മാറിനിൽക്കല്ലേ... മാരിവില്ലല്ലേ...

    Lyrics : Noushad Baqavi
    Vocal : Fadhil Moodal

Post a Comment

Join the conversation