Noorun Ala Noor | Azhar Kallur & Team
പാട്ടിനൊപ്പം വരികൾ ▸ നൂറുൻ അല നൂർ അതിരുകളില്ലാ മദ്ഹുകളനവധി മധുരിതമാകും ദിനമല്ലേ
അതിക മനോഹര തിരുനബി വരവിൻ സുദിനം വന്നണവായില്ലേ അകിലരിലും പ്രഭയായ്
അഴകതുമേറിടലായ്
അകമിൽ കുളിരതുമായ്
ആഘോഷം വരവായ് പതിയതു മക്കാ സവിദമിലന്ന് ഉദി ബദ്റാം നബി നൂറല്ലേ
പതിവിലുമഴക് കവിഞ്ഞൊരു വജ്‌ഹും പ്രഭ ചൊരിയുന്ന നിലാവല്ലേ ആമിന ബീവിയിലായ്
ആ മനവും ഫറഹായ്
തൗഹീദിൻ ധ്വജമായ്
ത്വാഹ റസൂൽ വരവായ് ആ ത്വാഹ പിറന്നു -മർഹബ
ആനന്ദമുണർന്നു -മർഹബ
ആവേശമുയർന്നു -മർഹബ
നുറാകെ പരന്നു -മർഹബ അജ്ഞത തിങ്ങും ആ മരു മണ്ണിൽ മാരുതെൻ വീശിടലായ്
അന്ധത നീങ്ങി കുളിരിൻ പെരുമഴ പാരിൽ ചൊരിയുകയായ് മരതക മലരുകൾ വിരിയിണ നേരം
അജബുകളനവധി നിറയിണ നേരം
തിരു വരവത് പുലരും പൊരുളുകളുയരും നേരം വരവായ് അശ്റഖ ബൈത്തിൻ ഇശലുകൾ ദഫ്ഫിൻ താളം ഉയരുകയായ് അശ്റഫ് ഖൽഖിൻ നാമം ചൊല്ലി അണിയായ് നീങ്ങുകയായ് കുരുന്നു കരമിൽ വിരിഞ്ഞ പൂവും
ഉയർന്നു പാരിൽ പറന്നു കൊടിയും
സ്വലവാത്തുകളും തസ്‌ലീമുയരും നാളിൻ പൊലിവായ് താരകം ചിരി തൂകിയേ
തോരണങ്ങൾ പാറിയേ
ത്വലഅൽ ബദ്റു പാടിയേ
ത്വാഹ മദ്ഹുകളേറിയേ ആവേശമെങ്ങും ഉയരുകയായ്
ആന്ദനമാൽ അണിചേരുകയായ്
ആഘോഷമിശലിൽ കോർത്തിടലായ്
ആഹ്ലാദമാൽ സ്തുതി പാടിടലായ് Lyrics :
Ashraf Darimi Palla…