- 
        
            ഫാത്തിഹയിലെ ആയത്തുകൾ എത്ര
         
          
        ഏഴ് ആയത്തുകൾ
    
    
 - എന്താണ് ഇബാദത്ത്...? 
         
        മനസ്സിനകത്തും പുറത്തും അങ്ങേയറ്റത്ത് വിനയം താഴ്മയും കാണിക്കലാണ് ഇബാദത്ത്.
    
 - ഫാത്തിഹ ഓതുന്നവന് സുന്നത്താണ് എന്ത്...? 
         
        ആമീൻ പറയൽ
    
 - സൂറത്തുൽ ളുഹാ അവതരിച്ചതെപ്പോൾ....? 
         
        വഹി താമസിച്ച സന്ദർഭത്തിൽ. മുഹമ്മദിനെ അദ്ദേഹത്തിന്റെ റബ്ബ് ഉപേക്ഷിക്കുകയും ദേഷ്യപ്പെടുകയും ചെയ്തിരിക്കുന്നു എന്ന് സത്യനിഷേധികൾ പറഞ്ഞപ്പോൾ.
    
 - നബി തങ്ങൾക്ക് നാഥൻ അഭയം നൽകിയത് എങ്ങനെയാണ്..? 
         
        പിതാമഹൻ അബ്ദുൽ മുത്തലിബിലേക്കും പിന്നീട് പിതൃവ്യൻ അബൂത്വാലിബിലേക്കും രക്ഷാധികാരം ചേർത്തു കൊടുത്തു കൊണ്ടാണ്.
    
 - സൂറത്തു ളുഹാ എത്ര ആയത്തുകളാണ്...? 
         
        11 ആയത്തുകൾ
    
 - ആലം എന്നാൽ എന്ത്...? 
         
        അല്ലാഹു ഒഴികെയുള്ളതെല്ലാം
    
 - ഏതു ദിവസത്തെ കുറിച്ചാണ് "യൗമുദ്ദീൻ" എന്ന് പറഞ്ഞത്...? 
         
        ഖിയാമത്ത് നാൾ
    
 - തഫ്സീർ എഴുതാം:-  وَإِيَّاكَ نَسْتَعِينُ 
         
        نَحْصُّكَ بِالاسْتِعَانَةِ
    
 - നേരായ മാർഗ്ഗം ആരുടെ മാർഗമാണ്...? 
         
        നബിമാർ,സിദ്ദീഖുകൾ,ശുഹദാക്കൾ,,സച്ചരിതർ
    
 - ജനങ്ങൾ നാലു വിഭാഗം ഉണ്ട് ഏതൊക്കെയാണ്...? 
         
        1) അല്ലാഹുവിനെ അനുസരിച്ച് ജീവിക്കുന്ന ധനികർ-ഇരുലോ കത്തും ഗുണമുള്ളവർ.
2) ദുനിയാവിൽ കഷ്ടപ്പാടും ആഖിറ ത്തിൽ ഗുണവുമുള്ളവർ-സത്യവിശ്വാസികളായ ദരിദ്രർ.
3) ഇരു ലോകത്തും കഷ്ടതകൾ ഉള്ളവർ-ദരിദ്രരായ സത്യനിഷേ ധികൾ.
4) ദുനിയാവിൽ ഗുണവും ആഖിറത്തിൽ കഷ്ടതയും ഉള്ളവർ-സത്യനിഷേധിയായ ധനികർ.
    
 - തഫ്സീർ എഴുതാം :- مَا وَدَعَكَ رَبُّكَ وَمَا قَلَى 
         
        مَا تَرَكَكَ يَا مُحَمَّد وَمَا أَبْغَضَكَ
    
 - തഫ്സീർ എഴുതാം:- الرَّحِيمِ 
         
        الْمُحْسِنُ إِلَى الْمُؤْمِنِينَ فَقَطْ فِي الْآخِرَةِ
    
 - അറബിയിൽ അർത്ഥം എഴുതുക:- مِثْقَالٌ 
         
        زِنَة
    
 - സൽസല സൂറത്തിനെക്കുറിച്ച് നബി(സ്വ) എന്ത് പറഞ്ഞു? 
         
        ഖുർആനിന്റെ അർദ്ധഭാഗത്തിനു തുല്യമാണതെന്ന്.
    
 - ഭൂമിയുടെ ഭാരങ്ങൾ എന്തെല്ലാം? 
         
        ഭൂമിയുടെ നിധികളും അതിൽ മരണപ്പെട്ടവരും.
    
 - എന്താണ് ആദിയാത്ത്...? 
         
        ശത്രുവിന്റെ മേൽ അതിവേഗം കുതിച്ചുചാടുന്ന കുതിരകൾ.
    
 - ഹൃദയങ്ങളിലുള്ളത് എന്താണ് 
         
        സത്യവിശ്വാസവും സത്യനിഷേധവും
    
 - ആദിയാത്ത് സൂറത്തിന്റെ ആയത്തുകൾ എണ്ണം എത്ര...? 
         
        11 ആയത്തുകൾ
    
 - ജൂത വിഭാഗങ്ങൾ എത്ര വിഭാഗങ്ങളുമാണ്...? 
         
        71 വിഭാഗം
    
 - ക്രിസ്തീയ വിഭാഗങ്ങൾക്ക് എത്ര എണ്ണം..? 
         
        72 വിഭാഗങ്ങൾ
    
 - സ്വർഗ്ഗത്തിലെ നാലു പുഴകൾ ഏതെല്ലാം...? 
         
        മദ്യം ജലം തേൻ പാല് എന്നിവയുടെ പുഴകൾ.
    
 - ആരാണ് സൃഷ്ടികളിൽ ഏറ്റവും ദുഷ്ടർ..? 
         
        വേദം നൽകപ്പെട്ടവരിൽ നിന്നും ബഹുദൈവവിശ്വാസങ്ങളിൽ നിന്നുമുള്ള സത്യനിഷേധികൾ
    
 - ഏതു ആകാശത്താണ് ബൈത്തുൽ ഇസ്സ....? 
         
        ഒന്നാം ആകാശത്ത്
    
 - ഖുർആൻ ഒന്നായിട്ട് ഇറക്കി എവിടേക്ക്...? 
         
        ബൈത്തുൽ ഇസ്സയിലേക്ക്
    
 - റൂഫ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണ്...? 
         
        ജിബ്രീൽ (അ)
    
 - ലൈലത്തുൽ ഖദറിന്റെ അടയാളങ്ങൾ എന്ത്...? 
         
        നായയുടെ കുര കുറയൽ, സൂര്യൻ പകലിൽ തെളിഞ്ഞ നിലയിൽ ഉദിക്കൽ.
    
 - قَيِّدُوا الْعِلْمَ بِالْكِتَابَةِ 
         
        അറിവിനെ നിങ്ങൾ എഴുത്തുകൊണ്ട് ബന്ധനസ്ഥമാക്കുക
    
 - بَيْنِي وَبَيْنَهُ خَنْدَقًا مِنْ نَّارٍ 
         
        എന്റെയും അവന്റെയും ഇടയിൽ തീയിനാലുള്ള ഒരു കിടങ്ങ് ഉണ്ട്
    
 - എവിടെയാണ് ആദ്യം ഖുർആൻ അവതരിച്ചത്...? 
         
        ഹിറാ ഗുഹയിൽ
    
 - ആദ്യമായി പേനകൊണ്ട് എഴുതിയത് ആരാണ്..? 
         
        ഇദ് രീസ്  നബി
    
 - വത്തീനി ഓതിയാൽ എന്തു പറയണം..? 
         
        بَلَى وَأَنَا عَلَى ذَلِكَ مِنَ الشَّاهدين
    
 - വത്തീനി സൂറത്തിൻ്റെ ആയത്തുകളുടെ എണ്ണം എത്ര? 
         
        8 ആയത്തുകൾ
    
 - اَلتِّينْ എന്നാൽ എന്ത്..? 
         
        പഴം ഭക്ഷിക്കപ്പെടുകയും കൃഷിചെയ്യപ്പെടുകയും ചെയ്യുന്ന പ്രസിദ്ധമായ ഒരു മരത്തിന്റെ പഴം.
    
 - زَيْتُونْ എന്നാൽ എന്ത്..? 
         
        പഴങ്ങൾ ഭക്ഷിക്കപ്പെടുന്ന ഒലിവെണ്ണ ഉത്പാദിപ്പിക്കുന്ന വൃക്ഷത്തിന്റെ പഴം.
    
 - ഏതാണ് സീന പർവതം...? 
         
        അല്ലാഹു മൂസാ നബിയോട് സംസാരിച്ച മരങ്ങളും ഉറവകളും ഉള്ള വലിയ പർവ്വതം
    
 - ചെറുപ്പം മുതലേ നബി തങ്ങൾ അനുഭവിച്ച പ്രയാസങ്ങൾ എന്തൊക്കെ...? 
         
        അനാഥത്വം,ദാരിദ്ര്യം,അവിശ്വസിക്കൽ,നാട്ടിൽ നിന്ന് പുറത്താക്കൽ യുദ്ധം.