Samastha 3th Class Padavarshika Pariksha Thareekh Important Question and Answer By Quiz Burhan
Madrasa Guide
സൗദി അറേബ്യയിലെ പരിപാവനമായ നഗരമാണ്.....
മക്ക
നബി തങ്ങൾ ജനിച്ചത് എവിടെയാണ്...?
മക്കയിലാണ്
ഏറ്റവും ഉത്തമ സ്വഭാവത്തിന്റെ ഉടമ ആരാണ്....?
മുഹമ്മദ് നബി (സ)
ഇസ്മാഈൽ നബി കരഞ്ഞു കാലിട്ടടിച്ച സ്ഥലത്ത് നിന്ന് ഉറവിടത്തെ വെള്ളം ഏതാണ്...?
مَاءُ زَمْزَمْ
മക്കാ നഗരത്തിന്റെ മറ്റു രണ്ടു പേരുകൾ ഏതൊക്കെയാണ്...?
بَكَة,اُمُّ الْقُرَى
ഇബ്രാഹിം നബിയുടെ ഭാര്യ ആരാണ്...?
ഹാജറ ബീവി (റ)
നമ്മുടെ നബിയുടെ ജനനസമയം ഉണ്ടായ അത്ഭുതങ്ങൾ ഏതൊക്കെയാണ്...?
ബിംബങ്ങളെല്ലാം തലകുത്തി വീണു, പേർഷ്യക്കാർ വർഷങ്ങളായി പൂജിച്ചു വന്നിരുന്ന അഗ്നികുണ്ടാരം അണഞ്ഞു പോയി, പേർഷ്യൻ ചക്രവർത്തിയുടെ സിംഹാസനം തകർന്നു തരിപ്പണമായി, സമാവാത്ത് ചെരുവിൽ സമുദ്ര തുല്യമായ ജലപ്രവാഹം ഉണ്ടായി.
നബി ജനിച്ച ഏഴാം ദിവസം അബ്ദുൽ മുത്തലിബ് എന്ത് ചെയ്തു...?
ഏഴാം ദിവസത്തിൽ അഖീഖത്ത് അറുക്കുകയും മുഹമ്മദ് എന്ന് പേരിടുകയും ഖുറൈശികളെ വിളിച്ച് സദ്യ നൽകുകയും ചെയ്തു.
ആമിന ബീവിയുടെ പിതാവിന്റെ പേര് എന്താണ്....?
വഹബ് എന്നാണ്
നമ്മുടെ മുഹമ്മദ് നബിയുടെ 20 പിതാമഹന്മാരുടെ പേരുകൾ.....
പ്രസിദ്ധമാണ്
ഇസ്മായിൽ നബിയുടെ ഭാര്യയുടെ കുടുംബമാണ്....
جُرْهُمْ
ഇബ്രാഹിം (അ)ന്റെ മക്കളിൽ നിന്ന് അല്ലാഹു.........നെ തിരഞ്ഞെടുത്തു.
ഇസ്മാഈൽ (അ)
നബി തങ്ങളുടെ കാലത്ത് മക്കയിൽ ഒരു പതിവുണ്ടായിരുന്നു എന്തായിരുന്നു അത്...?
മക്കളെ മുലയൂട്ടി വളർത്തുന്ന ഗ്രാമീണ സ്ത്രീകളുടെ അടുത്ത് കുഞ്ഞുങ്ങളെ പോറ്റുന്നതിനായി ഏൽപ്പിക്കും.
നബി തങ്ങൾ വന്നതിനുശേഷം ഹലീമാബീവിക്ക് ഉണ്ടായ ബറക്കത്തുകൾ എന്തൊക്കെയാണ്..?
വൃക്ഷങ്ങളിൽ ധാരാളം കൈക്കനികൾ ഉണ്ടായി, പാൽ വറ്റി മെലിഞ്ഞൊട്ടിയിരുന്ന ആടുകൾ ശരീരമെല്ലാം നന്നായി ധാരാളം പാൽ ചുരത്താൻ തുടങ്ങി.
പരിശുദ്ധ ഹജ്ജും ഉംറയും നിർവഹിക്കാൻ ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും മുസ്ലിമീങ്ങൾ എത്തുന്നത്....
മക്കയിലാണ്
ഏക ഇലാഹായ അല്ലാഹുവിന് ഇബാദത്ത് ചെയ്യാനായി ഭൂമിയിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട ഭവനം ഏതാണ്..?
കഅ്ബയാണ്
സർവ ലോകത്തിനും അനുഗ്രഹമായി വന്നു ആര്...?
മുഹമ്മദ് നബി (സ)
നമുക്ക് വേണ്ടി നാളെ മഹ്ശറിൽ അല്ലാഹുവിനോട് ഷഫാഅത്ത് ചെയ്യും ആര്...?
മുഹമ്മദ് നബി (സ)
ആമിന ബീവി നബി തങ്ങളെക്കൊണ്ട് മദീനയിൽ പോകുമ്പോൾ നബി തങ്ങളുടെ വയസ്സ് എത്രയായിരുന്നു...?
ആറു വയസ്സായിരുന്നു
ആമിന ബീവിയുടെ കൂടെ സഹായിയായി യാത്രയിൽ ഉണ്ടായിരുന്നത് ആരായിരുന്നു..?
أُمُّ أَيْمَنْ
ആമിന ബീവി എന്തിനുവേണ്ടിയായിരുന്നു മദീനയിൽ പോയത്...?
അബ്ദുൽ മുത്ത്വലിബിന്റെ അമ്മാവന്മാരടക്കം കുടുംബക്കാരെ സന്ദർശിക്കാനായിരുന്നു
മദീനയിൽ വെച്ച് ഒരു ജൂത പണ്ഡിതൻ നബി തങ്ങളെ കണ്ടുമുട്ടി അപ്പോൾ എന്തായിരുന്നു ആമിന ബീവിയോട് അദ്ദേഹം പറഞ്ഞത്..?
തൗറാത്തിൽ ഒരു അന്ത്യപ്രവാചകനെ കുറിച്ച് പറയുന്നുണ്ടെന്നും ആ പ്രവാചകന്റെ എല്ലാ ലക്ഷണങ്ങളും ഈ കുട്ടിയിൽ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
ആമിന ബീവിക്ക് എവിടെ വച്ചാണ് രോഗം ബാധിച്ചത്...?
أَبَوَاءْ
ആമിനാബീവി വഫാത്താകുമ്പോൾ എത്ര വയസ്സായിരുന്നു...?
23 വയസ്സായിരുന്നു
ഹലീമ ബീവിയുടെ മകന്റെ പേര് എന്ത്...?
ضَمْرَةْ
മനുഷ്യരൂപത്തിൽ വന്ന് നബിയുടെ ഹൃദയം പുറത്തെടുത്ത് കഴുകി വൃത്തിയാക്കി പൂർവസ്ഥിതിയിലാക്കി വന്നവർ മടങ്ങുകയും ചെയ്തു. ആരായിരുന്നു ഇവർ...?
മലക്കുകളായിരുന്നു
Post a Comment
Join the conversation
We use cookies to understand preferences and optimize your experience using our site, this includes advertising affiliated with Google.