പാട്ടിനൊപ്പം വരികൾ ▸ കാരുണ്യക്കനിമരം റസൂലുല്ലാവെ....
കാരുണ്യക്കനിമരം റസൂലുല്ലാവെ.... താരുണ്യത്തിരുവോരം ഹബീബുല്ലാവേ...
സുകൃതത്തിൻ മധുമഴയെ.....
സുബർഗത്തിന്നൊരു വഴിയെ....
സബ് ലോകത്തിൻ സബബേ മുത്തെ
സന്മാർഗത്തിൻ വിത്തെ (2)
(കാരുണ്യക്കനിമരം)
നൂറെ നബിയോരെ
സ്നേഹം ഒഴുകും തേനാറേ...2
നാളെ ശംസാളും നാളിൽ
തണലേകും താരെ...2
സ്വല്ലല്ലാഹു അലൈക ഹബീബി സ്വല്ലല്ലാഹു അലൈക നസീബി
( കാരുണ്യക്കനിമരം )
കരളേ.... പൊൻ തരുളേ
അലിവരുളും അജബിൻ പൊരുളേ..2
നിനവെ എൻ കനവെ
ഒന്നരികിൽ വരുമോ ജീവേ ..2
സ്വല്ലല്ലാഹു അലൈക ഹബീബി സ്വല്ലല്ലാഹു അലൈക നസീബീ.
(കാരുണ്യക്കനിമരം)
Vocal : Sabith Madathil
Channel ID : @mediakausar