പാട്ടിനൊപ്പം വരികൾ ▸ ഫാത്തിമ ബീവി (റ)
കുട്ടിപ്രസംഗങ്ങൾ
പ്രിയപ്പെട്ട രക്ഷിതാക്കളെ ....
നിങ്ങളാരെങ്കിലും ഫാത്വിമ ബീവി (റ) യെ കുറിച്ച് കേട്ടിട്ടുണ്ടോ?
കേൾക്കാത്തവർ കേട്ടോളൂ. നമ്മുടെ നബി മുത്ത് മുഹമ്മദ് (സ്വ)
തങ്ങളുടെ കരളിന്റെ കഷ്ണമായിരുന്നു ഫാത്വിമ (റ). ഫാത്വിമ
എന്നിൽ നിന്നുള്ള ഒരു ഭാഗമാകുന്നു. അവളെ വെറുപ്പിക്കുന്ന
ഏതൊരു കാര്യവും എന്നെയും വെറുപ്പിക്കുന്നതാണ്. എന്ന് നബി
(സ്വ) തങ്ങൾ പറഞ്ഞിട്ടുണ്ട്. എല്ലാ കാര്യത്തിലും തിരുനബി (സ്വ)
തങ്ങളോട് സാമ്യത പുലർത്തിയിരുന്ന ബീവിയെ സ്വർഗ്ഗത്തിലെ
റാണിയായിട്ടാണ് നബി വിശേഷിപ്പിച്ചത്. അവരുടെ ഈമാൻ നമ്മെ പ്പോലെയായിരുന്നില്ല. നമ്മുടെ പെണ്ണുങ്ങളെപ്പോലെ ഏഷണിക്കും പരദൂഷണത്തിനും അവർ സമയം കളഞ്ഞില്ല. ഇസ്ലാമിന്റെ നില നിൽപ്പിനായി ഒരുപാട് കഷ്ടപ്പാടുകളും അനുഭവിച്ചു. ഇന്നത്തെ പെണ്ണുങ്ങൾ ഫാത്വിമ ബീവി (റ) യെ യാണ് മാതൃകയാക്കേണ്ടത്.അല്ലാഹു അവരുടെ പാത പിൻപറ്റി ജീവിക്കാനും സ്വർഗ്ഗത്തിൽ കടക്കാനും നമുക്ക് തൗഫീഖ് നൽകട്ടെ, ആമീൻ.
Channel ID : @madrasaguidemalayalam